ഗര്‍ഭധാരണത്തിനിടയിൽ നിയന്ത്രണം കൈവരിക്കുക

നിങ്ങള്‍ ഒരു കുടുംബജീവിതം ആരംഭിക്കുകയാണെങ്കില്‍ ഗര്‍ഭധാരണം നിങ്ങളെ സംബന്ധിച്ച് വളരെ ആവേശകരമായിരിക്കും. ഗര്‍ഭധാരണം വളരെ സന്തോഷദായകമായിരിക്കുമ്പോള്‍ തന്നെ, അത് വളരെ അപ്രവചനീയവുമാകാം. ഒരു നിമിഷത്തില്‍ നിങ്ങള്‍ക്ക് വലിയ സന്തോഷം തോന്നാം, അടുത്ത നിമിഷം നിങ്ങള്‍ക്ക് അസ്ഥിരതയും ക്ഷീണവും വയ്യായ്കയും തോന്നാം. നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള ഹോര്‍‌മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണം.

ഗര്‍ഭധാരണം നിങ്ങളുടെ ആസ്ത്‌മയെ എങ്ങനെ ബാധിച്ചേക്കാമെന്ന കാര്യം അപ്രവചനീയമാണ്. ഗര്‍ഭകാലത്ത് മൂന്നിലൊന്നു ഭാഗം സ്ത്രീകള്‍ക്കും ആസ്ത്‌മാ അനുഭവം മെച്ചപ്പെട്ടതായി കാണുന്നു; മറ്റൊരു മൂന്നിലൊന്നില്‍, അത് വഷളാകുകയും, ഇനിയൊരു മൂന്നിലൊരു ഭാഗത്തിന് മാറ്റമൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തിനും മുമ്പും ഗര്‍ഭവേളയിലും നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം നല്ലതാണെങ്കില്‍, ഗര്‍ഭകാലത്ത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വളരെ കുറച്ചാകാനുള്ള അല്ലെങ്കില്‍ ഒട്ടും ഇല്ലാതിരിക്കാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിങ്ങളുടെ മരുന്നോ മരുന്നെടുക്കുന്ന സമയങ്ങളോ മാറ്റാതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക. ആസ്ത്‌മയുടെ മോശമായ നിയന്ത്രണമുള്ളപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍‌ഹേല്‍ ചെയ്യുന്ന മരുന്നുകളില്‍നിന്ന് നിങ്ങളുടെ കുഞ്ഞിന് അപകടസാധ്യത തീരെയില്ല അല്ലെങ്കില്‍ വളരെ കുറച്ചേയുള്ളൂ. പതിവു മരുന്നുകള്‍ കൊണ്ട് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കേണ്ടതും, ഗര്‍ഭകാലത്തിനു മുമ്പ് നിങ്ങള്‍ ചെയ്തതു പോലെ പതിവു മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.

നിങ്ങളുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് പോഷകത്തിനും ഓക്സിജനുമായി പൂര്‍ണമായും നിങ്ങളെയാണ് ആശ്രയിക്കുന്നത് എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ക്ക് ഒരു ആസ്ത്‌മാ ആക്രമണമുണ്ടാകുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന് വേണ്ടത്ര ഓക്സിജന്‍ കിട്ടാതിരുന്നേക്കാം. ഇത് കുഞ്ഞിനെ വലിയ അപകടത്തിലേക്ക് തള്ളിവിടാം. അതിനാല്‍, ആസ്ത്‌മയുടെ മോശമായ നിയന്ത്രണം ഗര്‍ഭകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതല്‍ ഉയര്‍ത്തുന്നു; ആസ്ത്‌മ മോശമായി നിയന്ത്രിക്കപ്പെട്ട അവസ്ഥയുണ്ടാകുമ്പോള്‍ ഹൈപ്പര്‍‌ടെന്‍ഷന്‍ അല്ലെങ്കില്‍ സമയമെത്തും മുമ്പുള്ള പ്രസവും അല്ലെങ്കില്‍ തൂക്കം കുറവുള്ള കുഞ്ഞ് ജനിക്കല്‍ അല്ലെങ്കില്‍ പ്രസവശേഷം നീണ്ടകാലത്തെ ആശുപത്രിവാസം വേണ്ടിവരല്‍ പോലുള്ള സങ്കീര്‍ണതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഗര്‍ഭകാലത്ത് നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം മോശമാകുന്ന പക്ഷം, പ്രത്യേകിച്ച് ഇത് കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള 24-നും 34-നും ഇടയ്ക്ക് മാസങ്ങളില്‍, ദയവായി നിങ്ങളുടെ ഡോക്ടറുമായി പര്യാലോചന നടത്തുക. മിക്ക സ്ത്രീകള്‍ക്കും തങ്ങളുടെ ഗര്‍ഭകാലത്തുടനീളം, അവരുടെ എല്ലാ ഗര്‍ഭകാലങ്ങളിലും ഒരേ നിലയിലുള്ള ആസ്ത്‌മാ സംബന്ധമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു.

പ്രസവ വേളയില്‍ ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ അപൂര്‍വമാണ്; പ്രസവ വേളയില്‍ അല്ലെങ്കില്‍ പ്രസവം കഴിഞ്ഞ ഉടന്‍ ‌ഉപയോഗിക്കപ്പെടുന്ന ചില മരുന്നുകള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കിയേക്കാം. എല്ലാ സമയത്തും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ അറിയിക്കുക. മിക്ക സാഹചര്യങ്ങളും, പ്രസവശേഷം മൂന്നു മാസങ്ങളില്‍ രോഗലക്ഷണങ്ങള്‍ “സ്വാഭാവികമായ” അവസ്ഥയിലേക്ക് തിരികെയെത്തും.

Comments are closed.