ചികിത്സയെ മനസ്സിലാക്കുക

ആസ്ത്മ ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും അതിനെ ഫലപ്രദമായ ചികിത്സകൊണ്ട് എളുപ്പത്തില്‍ നിയന്ത്രിക്കാനാവും. നിങ്ങളുടെ ആസ്ത്മയ്ക്ക് ചികിത്സ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാം. ആസ്ത്മ ശരിയാംവണ്ണമല്ല ചികിത്സിക്കുന്നതെങ്കില്‍, കുറച്ചു കാലത്തിനുള്ളില്‍ അത് വഷളായേക്കാം എന്നതിനാല്‍, ഫലപ്രദമായ ചികിത്സ കൊണ്ട് നിങ്ങള്‍ ഒരു പടി മുന്നില്‍ നില്‍‌ക്കേണ്ടത് വളരെ നിര്‍ണായകമാണ്. ഇത്തരത്തില്‍ മുന്നില്‍ നില്‍ക്കാനായി, നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍‌ത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ അവസ്ഥ എങ്ങനെയെന്നതിനെ ആശ്രയിച്ച്, ഇന്ന് ലഭ്യമായിട്ടുള്ള നിരവധി മരുന്നുകളില്‍ ഒന്നോ അതിലധികമോ നിര്‍‌ദ്ദേശിക്കുന്ന കാര്യം ഡോക്ടര്‍ തിരഞ്ഞെടുത്തേക്കാം എന്നിരുന്നാലും, നിങ്ങളുടെ ചികിത്സ ഫലപ്രദമാക്കുന്നതിനായി നിങ്ങള്‍ ഡോക്ടറോടൊത്തു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഡോക്ടര്‍ നല്‍കിയ മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ നിഷ്ഠയോടെ പിന്തുടരുക; നിങ്ങള്‍ക്ക് ഒരു പൂര്‍ണവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാം.

ആസ്ത്മയുടെ ഔഷധം തിരഞ്ഞെടുകുമ്പോൾ :

ആസ്ത്മാ മരുന്നുകളെ വിശാലാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു – മുന്‍കരുതലോടെയുള്ള മരുന്നുകള്‍, പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകള്‍. മുന്‍കരുതലോടെയുള്ള മരുന്നുകള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ സംഭവിക്കുന്നതു തടയാന്‍ സഹായിക്കുന്നു; പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകളാകട്ടെ ആസ്ത്മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ചികിത്സിക്കാന്‍ സഹായിക്കുന്നു.

ആസ്ത്മ രോഗലക്ഷണങ്ങള്‍ ചികിത്സിക്കാനായി ഗുളികകള്‍, സിറപ്പുകള്‍, ഇന്‍‌ഹേലറുകള്‍, പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ പോലുള്ള വ്യാപകമായ ശ്രേണിയിലുള്ള മരുന്നുകള്‍ ഒരു ഡോക്ടര്‍ക്ക് തിരഞ്ഞെടുക്കാനാകും.

ചികിത്സ രീതികൾ :

  • അലര്‍ജന്‍ പരിശോധനകള്‍
  • അലര്‍ജി ഷോട്ടുകള്‍
  • പകര്‍ച്ചപ്പനിക്കായുള്ള പ്രതിരോധകുത്തിവയ്പുകള്‍
  • ശ്വസന വ്യായാമങ്ങളും
  • ജീവകങ്ങളും ആഹാരക്രമ സപ്ലിമെന്‍റുകളും
  • സസ്യൌഷധ പരിഹാരങ്ങള്‍
  • ഹോമിയോപതി
  • അക്യൂപങ്ചര്‍

ശ്വസന ഉപകരണങ്ങള്‍:

ഇന്‍ഹ‌ലേഷന്‍

ഇന്‍ഹ‌ലേഷന്‍ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇന്‍‌ഹേലറുകള്‍ ഗുളികകളെയും സിറപ്പുകളേയും അപേക്ഷിച്ച് മെച്ചമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്; നിങ്ങളുടെ വായില്‍ നിന്ന് കൃത്യമായ അളവില്‍ മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ ഇന്‍‌ഹേലറുകള്‍ നിങ്ങളെ സഹായിക്കുന്നു, മാത്രമല്ല ഇത് ഏറ്റവും ആവശ്യമായ ഇടമായ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു.

ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതില്‍ ഗുളികകളും സിറപ്പുകളും ഫലപ്രദമാണെങ്കിലും, അവ വിഴുണ്ടേണ്ടതായിവരുന്നു. ഗുളികകളിലും സിറപ്പുകളിലും ഉള്ള മരുന്ന് നമ്മുടെ വയറ്റിലൂടെയും, അതിനെ തുടര്‍ന്ന് രക്തപ്രവാഹത്തിലൂടെയും അന്തിമമായി ശ്വാസകോശത്തിലൂടെയും കടന്നുപോകേണ്ടതുണ്ട് എന്നതിനാല്‍, ഫലം ലഭിക്കാനും രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും സമയമെടുക്കും.

എന്നു മാത്രമല്ല, എല്ലാ മരുന്നുകളും ഇന്‍‌ഹേലറുകളിലെപ്പോലെ ശ്വാസകോശങ്ങളിലെത്തുന്നില്ല എന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അളവ് മരുന്ന് കഴിക്കേണ്ടിയിരിക്കുന്നു; ഇന്‍‌ഹേലറുകളില്‍ 35 – 40 മടങ്ങ് കുറവ് അളവ് മരുന്നേ എടുക്കേണ്ടതുള്ളൂ.

എം ഡി ഐ

ഒരു നിര്‍ദ്ദിഷ്ട അളവ് മരുന്ന് ശ്വാസകോശങ്ങളിലേക്ക് എയറോസോളൈസ് ചെയ്ത മരുന്നിന്‍റെ ഷോര്‍ട്ട് ബേര്‍സ്റ്റ് ആയി എത്തിക്കുന്ന ഒരു ഉപകരണമാണ് ഒരു എം ഡി ഐ. മരുന്ന് എത്തിക്കാനായി ഒരു ഗാസ് പ്രൊപല്ലന്‍റ് (സി എഫ് സി അല്ലെങ്കില്‍എച്ച് എഫ് എ) ഉപയോഗിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഒരു ഉപകരണമാണ് ഈ ഇനത്തില്‍‌പെട്ട ഇന്‍‌ഹേലര്‍. ഈ ഉപകരണത്തിന്‍റെ ഉപയോഗത്തിനായി കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം ആവശ്യമാണ്. എന്നിരുന്നാലും, ചില രോഗികള്‍ക്ക്‌, പ്രത്യേകിച്ച് കുട്ടികളും പ്രായം ചെന്നവരും, ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായേക്കാം. . അത്തരം രോഗികളുടെ കാര്യത്തില്‍ഗുണം നല്‍കുന്ന ഒരു ഉപകരണമാണ് ഒരു ട്രാന്‍സ്‌പേസര്‍.

ഡി പി ഐ

മൈക്രോണൈസ് ചെയ്ത പൊടിയുടെ രൂപത്തിലുള്ള മരുന്ന് ഡി പി ഐകള്‍ അതേറ്റവും ആവശ്യമായ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഒരൊറ്റ ഡോസിനായുള്ള കാപ്സ്യൂളുകളായാണ് ഈ മരുന്ന് പായ്ക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എം ഡി ഐകളില്‍നിന്നു വ്യത്യസ്തമായി, ഡി പി ഐകളുടെ കാര്യത്തില്‍ കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം അല്ലെങ്കില്‍ ഒരു സ്‌പേസര്‍ ഉപകരണത്തിന്‍റെ ഉപയോഗം വരെ ആവശ്യമാകുന്നില്ല. ഈ രൂപത്തില്‍ കുടുതല്‍ എണ്ണം ആസ്ത്‌മാ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

സ്‌പേസര്‍/ഹോള്‍ഡിംഗ് ചേംബര്‍

ട്രാന്‍സ്‌പേസറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഹോള്‍ഡിംഗ് ചേംബറുകള്‍ ഉള്ള ഒരു അധിക ഉപകരണം ചിലപ്പോള്‍എം ഡി ഐകളില്‍ ആവശ്യം വരുന്നു. ഈ ട്രാന്‍സ്‌പേസറുകള്‍ വളരെ എളുപ്പത്തില്‍ ഒരു എം ഡി ഐയുടെ അറ്റത്തേക്ക് ഘടിപ്പിക്കാനാകും. എം ഡി ഐ ഇന്‍‌ഹേലര്‍ സ്‌പ്രേ ചെയ്യുന്ന മരുന്ന് അറകളില്‍ പിടിച്ചുവയ്ക്കുകയും, നിങ്ങളുടെ വായ്ക്കും തൊണ്ടയ്ക്കും പകരം ശ്വാസനാളത്തിന്‍റെ താഴത്തെ ഭാഗങ്ങളിലേക്ക് മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്ന സേവനമാണ് ട്രാന്‍സ്‌പേസറുകള്‍ നിര്‍വഹിക്കുന്നത്. ഇന്‍‌ഹേലര്‍ അമര്‍ത്തിക്കൊണ്ട് ശ്വസിക്കാന്‍ വൈഷമ്യമുള്ള കുട്ടികളെ അല്ലെങ്കില്‍ ആളുകളെ സംബന്ധിച്ച് ട്രാന്‍സ്‌പേസറുകള്‍ വിശേഷിച്ചും സഹായകമാണ്. എം ഡി ഐകളുടെ ഉപയോഗം ട്രാന്‍സ്‌പേസറുകള്‍ എളുപ്പമാക്കുമ്പോള്‍ തന്നെ, അത് കൊണ്ടുനടക്കാന്‍ വൈഷമ്യമുണ്ടാക്കുന്ന തരത്തില്‍ വലിപ്പമുള്ളതാണ്.

നെബുലൈസര്‍

മരുന്നു ലായനിയെ വിഘടിപ്പിക്കാനും ഒരു മാസ്കിലൂടെയോ ട്യൂബിലൂടെയോ നേരിട്ട് ഇന്‍‌ഹേല്‍ ചെയ്യാവുന്ന എയറോസോളിന്‍റെ സൂക്ഷ്മ ധൂമമാക്കാനുമായി (വാതക, ദ്രവ കണികകളുടെ സംയുക്തം) നെബുലൈസറുകള്‍ ഓക്സിജന്‍, മര്‍ദ്ദത്തിലുള്ള വായു, അള്‍ട്രാസോണിക് ശക്തി എന്നിവ ഉപയോഗിക്കുന്നു. മുതിര്‍ന്നവരിലും വലിയ കുട്ടികളിലും കടുത്ത ആസ്ത്‌മാ ആക്രമണം നിര്‍ത്താന്‍ സഹായിക്കാനായി വേഗത്തില്‍ ആശ്വാസം പകരുന്ന മരുന്നുകള്‍ നെബുലൈസറുകള്‍ വഴി വിതരണം ചെയ്യല്‍ പലപ്പോഴും പ്രയോജനപ്പെടുത്തപ്പെടുന്നു. നെബുലൈസറുകള്‍ ഇന്‍‌ഹേലറുകള്‍ ഉപയോഗിക്കാനാകാത്ത ആളുകളില്‍ വിശേഷിച്ചും പ്രയോജനകരമാണ്; പ്രത്യേകിച്ച് ചെറിയ കുട്ടികളിലും അസുഖമുള്ള ആളുകളിലും.

മറ്റ് ഔഷധങ്ങൾ- ഗുളികകളും സിറപ്പുകളും

ബ്രോങ്കോഡയലേറ്ററുകള്‍

തയോഫില്ലൈന്‍ പോലുള്ള ബ്രോങ്കോഡയലേറ്ററുകള്‍ ഫലപ്രദമാണ് എന്നു മാത്രമല്ല, സാവധാനം പ്രവര്‍ത്തിക്കുന്ന ഗുളികകളായി അല്ലെങ്കില്‍ 12 മുതല്‍ 24 വരെ ദൈര്‍ഘ്യമുള്ള സമയത്തേക്ക് ഫലം നീണ്ടുനില്‍ക്കുന്ന കാപ്സ്യൂളുകളായി ലഭ്യമാണ്. രാത്രി സംഭവിക്കുന്ന ആസ്ത്മയുടെ കാര്യത്തില്‍ ബ്രോങ്കോഡയലേറ്ററുകള്‍ പ്രത്യേകിച്ച് സഹായകമാകുന്നതാണ്. എന്നാലും, ആസ്ത്‌മാ രോഗലക്ഷണങ്ങളുടെ ദൈനംദിന നിയന്ത്രണത്തിനായും അത് ഉപയോഗിക്കാവുന്നതാണ്.

ബ്രോങ്കോഡയലേറ്ററിന്‍റെ കാര്യത്തില്‍ അനിഷ്ടകരമായ, എന്നാല്‍ അപൂര്‍വമായി ജീവനു ഭീഷണി ഉയര്‍ത്തുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പ്രശ്നമായേക്കാം; ഇക്കാര്യം നിങ്ങളുടെ ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. തിയോഫില്ലൈന്‍ എടുക്കുമ്പോള്‍, ഒരു നിശ്ചിത കാലയളവിലേക്ക് രക്തത്തിലെ മരുന്നുനിലകള്‍ നിരീക്ഷിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ശരിയായ ഡോസ് നിര്‍ണയിക്കാനും സഹായകമാകുന്നതിനാണ് ഇത്.

കോര്‍ടികോസ്റ്റിറോയിഡുകള്‍

ആസ്‌ത്മ നിയന്ത്രിക്കുന്നതിലും തീവ്രമായ എപ്പിസോഡുകള്‍ മാറ്റുന്നതിലും കോര്‍ടികോസ്റ്റീറോയിഡുകള്‍ വളരെ ഫലപ്രദമാണ്. നിര്‍ഭാഗ്യവശാല്‍, അവയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനാകും; അതിനാല്‍ തന്നെ അവയുടെ ഉപയോഗം ഇന്‍‌ഹേലര്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത തീവ്രമായ രോഗാക്രമണം അല്ലെങ്കില്‍ വിട്ടുമാറാത്ത തീവ്രമായ ആസ്ത്‌മ ഉണ്ടാകുമ്പോഴത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആസ്‌ത്മ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍, ബ്രോങ്കോഡയലേറ്ററുകളുടെ ചികിത്സാപരമായ പരമാവധി ഡോസുകള്‍ നല്‍കിയിട്ടും, കോര്‍ട്ടികോസ്റ്റിറോയിഡുകളുടെ ഒരു ഹ്രസ്വമായ കോഴ്സ്, സാധാരണഗതയില്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ ഒരു കാലയളവിലേക്ക് നല്‍‌കേണ്ടതായിവരും. കോര്‍ടികോസ്റ്റീറോയിഡുകളുടെ ഹ്രസ്വമായ കോഴ്സ് അപൂര്‍വമായി, പ്രസക്തമായ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘമായ ഒരു കാലയളവിലേക്ക് ചെറിയൊരു സംഖ്യ ആളുകള്‍ക്ക് കോര്‍ടികോസ്റ്റീറോയിഡുകള്‍ എടുക്കേണ്ടിരിക്കുന്നു. അത്തരം ദീര്‍ഘമായ കോഴ്സുകള്‍ പെട്ടെന്ന് നിര്‍ത്താനാവില്ല എന്നു മാത്രമല്ല, സാവധാനം ഡോസ്ക്രമം കുറയ്ക്കലും നിങ്ങളുടെ ഡോക്ടറുടെ മാര്‍ഗനിര്‍‌ദ്ദേശപ്രകാരം നിര്‍ത്തലും ആവശ്യമായതുമാണ്.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റ്

ആസ്‌ത്മയുണ്ടാകാന്‍ ഇടയാക്കുന്ന ല്യൂകോട്രീന്‍ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം തടയുന്ന മരുന്നുകളാണ് ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍; ഇത് രോഗലക്ഷണങ്ങളില്‍ പ്രസക്തമാംവിധം കുറവുണ്ടാക്കുന്നു. വ്യായാമം അല്ലെങ്കില്‍ അലര്‍ജികള്‍ ആണ് നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നതെങ്കിലും അവ പ്രത്യേകിച്ചും ഫലപ്രദമായേക്കാം.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍ ദീര്‍ഘകാലനിയന്ത്രണമുണ്ടാക്കുന്ന ഒരു മരുന്നാണ്; ഇത് ഫലപ്രദമാകണമെങ്കില്‍, നിങ്ങള്‍ നല്ല അവസ്ഥയിലിരിക്കുമ്പോള്‍ പോലും ദിവസേന ഒരിക്കലോ രണ്ടു തവണയോ പതിവായി ഉപയോഗിക്കേണ്ടതുണ്ട്. പൊടുന്നനെയുള്ള രോഗാക്രമണമുണ്ടാകുമ്പോള്‍ ഇവ അത്ര ഫലപ്രദമാകണമെന്നില്ല എന്നതിനാല്‍, പൊടുന്നനെയുള്ള ആസ്ത്‌മാ ആക്രണവേളയില്‍ ഈ മരുന്നുകള്‍ നിര്‍‌ദ്ദേശിക്കപ്പെടുന്നില്ല.

നാലു മുതല്‍ ആറ് ആഴ്കള്‍ക്കു ശേഷം അവയ്ക്ക് ഫലമൊന്നുമുണ്ടാകുന്നില്ലെങ്കില്‍, ഒരുപക്ഷേ നിങ്ങളെ സംബന്ധിച്ച് ശരിയായ മരുന്നായിരിക്കില്ല അത്; നിങ്ങള്‍ക്കു മുന്നിലുള്ള മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി നിങ്ങള്‍ സംസാരിക്കേണ്ടതാണ്.

Comments are closed.