ജോലിസ്ഥലത്ത് നിയന്ത്രണം കൈവരിക്കുക

ജോലിസ്ഥലത്ത് നിങ്ങള്‍ പെരുമാറുന്ന ചില വസ്തുക്കള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാം. ജോലിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ നിങ്ങളുടെ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതു പോലെ തോന്നുന്നുവെങ്കിലും, ജോലിസ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ സ്ഥിതി വഷളാകുന്നു. ഇതിനകം തന്നെ ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ഈ അവസ്ഥയ്ക്ക് ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍തന്നെ സമയം എടുത്തേക്കാം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെടുന്നുവെങ്കില്‍ അല്ലെങ്കില്‍ ആസ്ത്‌മ പോലെയുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ ആരംഭിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഉടന്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടതാണ്.

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പെരുമാറേണ്ടി വരുന്ന ചില സാധാരണമായ ആസ്ത്‌മാ പ്രേരകങ്ങള്‍-

  • പെയിന്‍റ് മണം അല്ലെങ്കില്‍ ധൂമം
  • മരത്തിലെ പൊടി
  • രാസവസ്തുക്കളും അവയുടെ ധൂമങ്ങളും
  • സോള്‍ഡറിംഗ് ചെയ്യുമ്പോഴുള്ള ധൂമം
  • വെല്‍ഡിംഗ് ചെയ്യുമ്പോഴുള്ള ധൂമം
  • പ്രതികരണമുണ്ടാക്കുന്ന ഡൈകള്‍
  • കേശാലങ്കാര ഉല്‍പന്നങ്ങള്‍
  • മൃഗങ്ങളും കീടങ്ങളും
  • ധാന്യം
  • പൊടി

കീടനാശിനി ഉല്‍പാദിപ്പിക്കുന്ന വ്യവസായം, ഖനനം, പെയിന്‍റും പ്ലാസ്റ്റിക്കും പോലുള്ള വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മരപ്പണി, ആഭരണ നിര്‍മ്മാണവും പോളിഷിംഗും, പ്രിന്‍ററുകള്‍, പാചകവും ബേക്കിംഗും, സോള്‍ഡറിംഗും വെല്‍ഡിംഗും, സ്‌പ്രേ പെയിന്‍റിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും ആസ്ത്‌മ ഉണ്ടാകാന്‍ അല്ലെങ്കില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ആസ്ത്മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാനിടയുള്ള ഇത്തരം പ്രേരകങ്ങളുമായുള്ള സമ്പര്‍ക്കം നിങ്ങള്‍
ഒഴിവാക്കുന്നതാണ് അഭികാമ്യം. താഴെ പറയുന്നവ ചെയ്യുക.

  • നിങ്ങള്‍ക്ക് ആസ്ത്‌മാ പ്രേരകമാകുന്ന വസ്തുക്കള്‍ അകറ്റിനിര്‍ത്തുക; അവയെ വ്യത്യസ്തമായ ഒരു മുറി യിലേക്കോ ഒരു സ്റ്റീല്‍ അലമാരയിലേക്കോ മാറ്റി സൂക്ഷിക്കുക.
  • കഴിയുമെങ്കില്‍, ആസ്ത്‌മാ പ്രേരകമാകുന്ന വസ്തുക്കള്‍ക്കു ബദലായി സുരക്ഷിതമായ മറ്റു വസ്തുക്കള്‍ വയ്ക്കുക.
  • കഴിയുമെങ്കില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരോട് നിങ്ങളെ അത്രതന്നെ ആസ്ത്‌മാ പ്രേരകങ്ങളോട് സമ്പര്‍ക്കമുണ്ടാകാത്ത വ്യത്യസ്തമായ ഒരു ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് മാറ്റാന്‍ അപേക്ഷിക്കുക.
  • ഇത് സാധ്യമല്ലെങ്കില്‍, സംരക്ഷണ മാസ്ക് അല്ലെങ്കില്‍ സംരക്ഷണ വസ്ത്രം ധരിക്കുക.
  • കെട്ടിടത്തില്‍ എക്സ്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുക.
  • പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക
  • കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗിന്‍റെ ഫില്‍റ്ററുകള്‍ പതിവ് ഇടവേളകളില്‍മാറ്റുക
  • ഏറ്റവും പ്രധാനമായി, എം എ പിയുടെ ഒരു പകര്‍പ്പ് നിങ്ങളുടെ ജോലിസ്ഥലത്ത് വയ്ക്കുകയും, ഒന്നുകില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ അല്ലെങ്കില്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ചെയ്യുക.

Comments are closed.