മുലയൂട്ടലിനിടയിൽ നിയന്ത്രണം കൈവരിക്കുക

പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതില്‍ വളരെ ആകാംക്ഷയുള്ളവരാണ്; നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം മുലപ്പാല്‍ തന്നെയാണെന്ന കാര്യം ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്. മുലപ്പാലില്‍ സ്വാഭാവികമായ ആന്‍റിബോഡികള്‍ അടങ്ങുന്നതിനാല്‍ മുലപ്പാല്‍ കുഞ്ഞിന് പ്രതിരോധ ശേഷി നല്‍കുന്നു. ഈ ആന്‍റിബോഡികള്‍ രോഗങ്ങള്‍ തടയാനും, ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ അണുബാധകള്‍ ഒഴിവാക്കാനും സഹായകമാകുന്നു.

ഗര്‍ഭകാലത്ത് നിങ്ങളുടെ എം എ പി നിങ്ങള്‍ പാലിച്ചിരുന്നതു പോലെ തന്നെ, കുഞ്ഞിനു മുലയൂട്ടുമ്പോഴും നിങ്ങള്‍എം എ പി മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കഴിക്കുന്നതോ ഇന്‍‌‌ഹേല്‍ ചെയ്യുന്നതോ ആയ മരുന്നുകള്‍ നിങ്ങള്‍ എടുക്കുന്നുണ്ടെങ്കില്‍ പോലും കുഞ്ഞിന് മുലയൂട്ടുന്നത് സുരക്ഷിതമാണ്. പല മരുന്നുകളും മുലപ്പാലിലൂടെ കുഞ്ഞിലെത്തുമെങ്കിലും, കുഞ്ഞില്‍ എന്തെങ്കിലും ഫലമുണ്ടാക്കാത്തത്ര ചെറിയ അളവിലായിരിക്കും അത്. ഗര്‍ഭകാലത്തും അതുപോലെതന്നെ കുഞ്ഞിനു മുലയൂട്ടുമ്പോഴും സുരക്ഷിതമായ പല മരുന്നുകളുമുണ്ട്.

മുലയൂട്ടുമ്പോള്‍ ഇന്‍‌ഹേലറുകള്‍ ഉപയോഗിക്കാവുന്നതാണ്; അതുപോലെ തന്നെ താഴ്ന്ന ഡോസിലുള്ള ഓറല്‍ സ്റ്റീറോയിഡുകളും. എന്നിരുന്നാലും, നിങ്ങള്‍ ഉയര്‍ന്ന ഡോസിലുള്ള സ്റ്റീറോയിഡ് എടുക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എടുക്കുന്ന സ്റ്റീറോയിഡിന്‍റെ ഇനം ഡോക്ടര്‍ മാറ്റിയേക്കാം അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് മുലയൂട്ടല്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. മരുന്നു നിര്‍‌ദ്ദേശിക്കുമ്പോള്‍ ഇന്‍‌ഹേല്‍ ചെയ്യുന്ന സ്റ്റിറോയിഡുകള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നത്; കാരണം രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന മരുന്നിന്‍റെ അളവ് വളരെ കുറവാണ്.

നിങ്ങളുടെ ആസ്ത്‌മാ മരുന്ന് നിങ്ങളുടെ പാലുല്‍പാദനത്തിലും തകരാറുണ്ടാക്കിയേക്കാമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടായേക്കാം. എന്നാല്‍, ആസ്ത്‌മയ്ക്ക് ചികിത്സിക്കാനുള്ള മിക്ക മരുന്നുകളിലും ഇങ്ങനെയൊരു ഫലമില്ല എന്നതാണ് നല്ലൊരു കാര്യം. ഒരു മരുന്ന് എടുക്കുന്നത് സുരക്ഷിതമാണോ എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍, ഒരു നല്ല ശീലമെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.

നിങ്ങളുടെ കുഞ്ഞു ജനിച്ചുകഴിഞ്ഞ ശേഷം നിങ്ങളുടെ ആസ്ത്‌മാ ചികിത്സ തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് തയാറാക്കിയ എം എ പി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പിന്തുരേണ്ടതാണ്. കൂടാതെ, നിങ്ങള്‍ കുഞ്ഞിന് മുലയൂട്ടുന്ന വേളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ കുഞ്ഞിന്‍റെ പിഡീയാട്രീഷ്യനെ (ശിശുരോഗവിദഗ്ധന്‍) അറിയിക്കുന്നതും നല്ലൊരു ആശയമാണ്.

Comments are closed.