നിങ്ങളുടെ ആസ്ത്മ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ കാര്യങ്ങള്‍ നടത്താന്‍ അല്ലെങ്കില്‍ അവധിക്കാലമോ മറ്റ് വിനോദ പ്രവര്‍ത്തങ്ങളോ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതാണ്. നിങ്ങളുടെ ആസ്ത്മാ പ്രേരകങ്ങളെന്തൊക്കെയാണ് എന്ന കാര്യം മനസ്സില്‍ വയ്ക്കുകയും കഴിയുന്നത്ര അവ ഒഴിവാക്കുകയും ചെയ്യുക. നല്ല പോലെ ആസൂത്രണം ചെയ്യുക; നല്ല ഒരു ബിസിനസ് യാത്ര അല്ലെങ്കില്‍ ഒരു അവധിക്കാലം നിങ്ങള്‍ക്ക് ലഭിക്കും.
കൂടുതല്‍ തൃപ്തികരമായ യാത്ര ചെയ്യാനുള്ള ഏതാനും ലഘുനിര്‍ദ്ദേശങ്ങള്‍:
- പാക്ക് ചെയ്യുമ്പോള്‍, മരുന്നുകുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്തുകയും അവ കൈവശം സൂക്ഷിക്കുന്നുവെന്നും ഉറപ്പാക്കുക. നിങ്ങള്‍ വിമാനയാത്രയാണ് നടത്തുന്നതെങ്കില്‍, യാത്രാ വേളയില്‍ നിങ്ങള്‍ക്ക് എടുക്കാനാകും വിധം നിങ്ങളുടെ മരുന്ന് കാബിന്ബാഗേജില് തന്നെ വയ്ക്കുക.
- പീക്ക് ഫ്ളോ മീറ്റര്‍ കൈവശം വയ്ക്കുന്നത് നല്ല ഒരു ആശയമാണ്. നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ പീക്ക് ഫ്ളോ മീറ്റര്‍ നിങ്ങള്‍ക്ക് സഹായകമാകാം.
- നിങ്ങളുടെ എം എ പി ഫയല്‍ ഒപ്പം കരുതുക. നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍, ഡോസ്ക്രമം, അവയുടെ സമയങ്ങള്‍, നിങ്ങളുടെ ഡോക്റുടെ സമ്പര്‍ക്ക വിശദാംശങ്ങള്‍ എന്നിവ അതിലുണ്ടാകും.
- നിങ്ങള്‍ വിദേശയാത്ര നടത്തുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറില്‍നിന്ന് ഒരു കത്ത് വാങ്ങുകയും, നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ജനറിക് നാമങ്ങള്‍ ഡോക്ടറില്‍ നിന്ന് എഴുതിവാങ്ങുകയും ചെയ്യുക; ഇവയും നിങ്ങളുടെ എം എ പി ഫയലില്‍ ഉള്‍പ്പെടുത്തുക.
- നിങ്ങള്‍ ഒരു നെബുലൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഒരു പോര്‍ട്ടബിള്‍ കിറ്റ് വാങ്ങുന്നതാണ് നല്ലത്; ഒരു യൂണിവേഴ്സല്‍ ചാര്‍ജറും കാര്‍ ചാര്‍ജറുമുള്ള ഒന്നായിരിക്കും അഭികാമ്യം.

- നിങ്ങള്‍ കാറിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, ജാലകങ്ങള്‍ തുറന്ന് 10 – 15 മിനിട്ടുകള്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുക; കാറിലുള്ള മോള്ഡുകളും, പൊടിയും, പൊടിയിലെ സൂക്ഷ്മജീവികളും കുറയ്ക്കാന്‍ ഇത് സഹായിക്കും.
- പരാഗരേണുക്കള്‍ അല്ലെങ്കില്‍ മലിനീകരണ നിലകള്‍ നിങ്ങളുടെ ആസ്ത്മയെ ബാധിക്കുകയാണെങ്കില്‍, യാത്രാവേളയില്‍ നിങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന പ്രദേശത്താണെങ്കില്‍, ജാലകങ്ങള്‍ അടച്ച് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്തുകൊണ്ട് യാത്ര ചെയ്യുക.
- വിമാനയാത്ര ചെയ്യുമ്പോള്‍, വിമാനങ്ങളിലെ വായു വളരെ വരണ്ടതാണെന്നതിനാല് ധാരാളം വെള്ളം കുടിക്കുക.
- ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍, നിങ്ങളുടെ അവസ്ഥയെ കുറിച്ച് ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുക; വെളിച്ചം കിട്ടുന്നതും ഈര്‍പ്പമില്ലാത്തതുമായ മുറി തരാന്‍ ആവശ്യപ്പെടുക. എല്ലായ്പോഴും പുകവലിരഹിത മുറികളില്‍ വസിക്കുക.
- സുഗന്ധമുള്ള മെഴുകുതിരികള്‍, എയറോസോള്‍ ഉല്പന്നങ്ങള് അല്ലെങ്കില്‍ നെരിപ്പോടുകള്‍ ഒഴിവാക്കുക; പുകവലിക്കാര്‍ നിങ്ങളോടൊപ്പമിരിക്കുമ്പോള് അവരോടു പുക വലിക്കാതിരിക്കാന്‍ പറയുക
- സമയമേഖലകള്‍ കടന്ന് യാത്ര ചെയ്യുന്നമ്പോള്‍ പ്രത്യേക ശ്രദ്ധ വേണ്ടതാണ്; നിങ്ങളുടെ മരുന്നുകള്‍ പതിവു സമയത്തു തന്നെ എടുക്കുകയും, ഡോസേജ് സമയങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക.
- ഏതാനും സെറ്റ് ഹൈപ്പോഅലര്‍ജിക് കിടക്കകള്‍ അല്ലെങ്കില്‍ തലയിണ ഉറകള്‍ കൈവശം വയ്ക്കാന്‍ ശ്രമിക്കുക.