ചികിത്സയെ മനസ്സിലാക്കുക

ആസ്ത്മ ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും അതിനെ ഫലപ്രദമായ ചികിത്സകൊണ്ട് എളുപ്പത്തില്‍ നിയന്ത്രിക്കാനാവും. നിങ്ങളുടെ ആസ്ത്മയ്ക്ക് ചികിത്സ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാം. ആസ്ത്മ ശരിയാംവണ്ണമല്ല ചികിത്സിക്കുന്നതെങ്കില്‍, കുറച്ചു കാലത്തിനുള്ളില്‍ അത് വഷളായേക്കാം എന്നതിനാല്‍, ഫലപ്രദമായ ചികിത്സ കൊണ്ട് നിങ്ങള്‍ ഒരു പടി മുന്നില്‍ നില്‍‌ക്കേണ്ടത് വളരെ നിര്‍ണായകമാണ്. ഇത്തരത്തില്‍ മുന്നില്‍ നില്‍ക്കാനായി, നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍‌ത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ അവസ്ഥ എങ്ങനെയെന്നതിനെ ആശ്രയിച്ച്, ഇന്ന് ലഭ്യമായിട്ടുള്ള നിരവധി മരുന്നുകളില്‍ ഒന്നോ അതിലധികമോ നിര്‍‌ദ്ദേശിക്കുന്ന കാര്യം ഡോക്ടര്‍ തിരഞ്ഞെടുത്തേക്കാം എന്നിരുന്നാലും, നിങ്ങളുടെ ചികിത്സ ഫലപ്രദമാക്കുന്നതിനായി നിങ്ങള്‍ ഡോക്ടറോടൊത്തു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഡോക്ടര്‍ നല്‍കിയ മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ നിഷ്ഠയോടെ പിന്തുടരുക; നിങ്ങള്‍ക്ക് ഒരു പൂര്‍ണവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാം.

ആസ്ത്മയുടെ ഔഷധം തിരഞ്ഞെടുകുമ്പോൾ :

ആസ്ത്മാ മരുന്നുകളെ വിശാലാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു – മുന്‍കരുതലോടെയുള്ള മരുന്നുകള്‍, പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകള്‍. മുന്‍കരുതലോടെയുള്ള മരുന്നുകള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ സംഭവിക്കുന്നതു തടയാന്‍ സഹായിക്കുന്നു; പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകളാകട്ടെ ആസ്ത്മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ചികിത്സിക്കാന്‍ സഹായിക്കുന്നു.

ആസ്ത്മ രോഗലക്ഷണങ്ങള്‍ ചികിത്സിക്കാനായി ഗുളികകള്‍, സിറപ്പുകള്‍, ഇന്‍‌ഹേലറുകള്‍, പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ പോലുള്ള വ്യാപകമായ ശ്രേണിയിലുള്ള മരുന്നുകള്‍ ഒരു ഡോക്ടര്‍ക്ക് തിരഞ്ഞെടുക്കാനാകും.

ചികിത്സ രീതികൾ :

  • അലര്‍ജന്‍ പരിശോധനകള്‍
  • അലര്‍ജി ഷോട്ടുകള്‍
  • പകര്‍ച്ചപ്പനിക്കായുള്ള പ്രതിരോധകുത്തിവയ്പുകള്‍
  • ശ്വസന വ്യായാമങ്ങളും
  • ജീവകങ്ങളും ആഹാരക്രമ സപ്ലിമെന്‍റുകളും
  • സസ്യൌഷധ പരിഹാരങ്ങള്‍
  • ഹോമിയോപതി
  • അക്യൂപങ്ചര്‍

ശ്വസന ഉപകരണങ്ങള്‍:

ഇന്‍ഹ‌ലേഷന്‍

ഇന്‍ഹ‌ലേഷന്‍ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇന്‍‌ഹേലറുകള്‍ ഗുളികകളെയും സിറപ്പുകളേയും അപേക്ഷിച്ച് മെച്ചമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്; നിങ്ങളുടെ വായില്‍ നിന്ന് കൃത്യമായ അളവില്‍ മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ ഇന്‍‌ഹേലറുകള്‍ നിങ്ങളെ സഹായിക്കുന്നു, മാത്രമല്ല ഇത് ഏറ്റവും ആവശ്യമായ ഇടമായ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു.

ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതില്‍ ഗുളികകളും സിറപ്പുകളും ഫലപ്രദമാണെങ്കിലും, അവ വിഴുണ്ടേണ്ടതായിവരുന്നു. ഗുളികകളിലും സിറപ്പുകളിലും ഉള്ള മരുന്ന് നമ്മുടെ വയറ്റിലൂടെയും, അതിനെ തുടര്‍ന്ന് രക്തപ്രവാഹത്തിലൂടെയും അന്തിമമായി ശ്വാസകോശത്തിലൂടെയും കടന്നുപോകേണ്ടതുണ്ട് എന്നതിനാല്‍, ഫലം ലഭിക്കാനും രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും സമയമെടുക്കും.

എന്നു മാത്രമല്ല, എല്ലാ മരുന്നുകളും ഇന്‍‌ഹേലറുകളിലെപ്പോലെ ശ്വാസകോശങ്ങളിലെത്തുന്നില്ല എന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അളവ് മരുന്ന് കഴിക്കേണ്ടിയിരിക്കുന്നു; ഇന്‍‌ഹേലറുകളില്‍ 35 – 40 മടങ്ങ് കുറവ് അളവ് മരുന്നേ എടുക്കേണ്ടതുള്ളൂ.

എം ഡി ഐ

ഒരു നിര്‍ദ്ദിഷ്ട അളവ് മരുന്ന് ശ്വാസകോശങ്ങളിലേക്ക് എയറോസോളൈസ് ചെയ്ത മരുന്നിന്‍റെ ഷോര്‍ട്ട് ബേര്‍സ്റ്റ് ആയി എത്തിക്കുന്ന ഒരു ഉപകരണമാണ് ഒരു എം ഡി ഐ. മരുന്ന് എത്തിക്കാനായി ഒരു ഗാസ് പ്രൊപല്ലന്‍റ് (സി എഫ് സി അല്ലെങ്കില്‍എച്ച് എഫ് എ) ഉപയോഗിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഒരു ഉപകരണമാണ് ഈ ഇനത്തില്‍‌പെട്ട ഇന്‍‌ഹേലര്‍. ഈ ഉപകരണത്തിന്‍റെ ഉപയോഗത്തിനായി കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം ആവശ്യമാണ്. എന്നിരുന്നാലും, ചില രോഗികള്‍ക്ക്‌, പ്രത്യേകിച്ച് കുട്ടികളും പ്രായം ചെന്നവരും, ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായേക്കാം. . അത്തരം രോഗികളുടെ കാര്യത്തില്‍ഗുണം നല്‍കുന്ന ഒരു ഉപകരണമാണ് ഒരു ട്രാന്‍സ്‌പേസര്‍.

ഡി പി ഐ

മൈക്രോണൈസ് ചെയ്ത പൊടിയുടെ രൂപത്തിലുള്ള മരുന്ന് ഡി പി ഐകള്‍ അതേറ്റവും ആവശ്യമായ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഒരൊറ്റ ഡോസിനായുള്ള കാപ്സ്യൂളുകളായാണ് ഈ മരുന്ന് പായ്ക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എം ഡി ഐകളില്‍നിന്നു വ്യത്യസ്തമായി, ഡി പി ഐകളുടെ കാര്യത്തില്‍ കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം അല്ലെങ്കില്‍ ഒരു സ്‌പേസര്‍ ഉപകരണത്തിന്‍റെ ഉപയോഗം വരെ ആവശ്യമാകുന്നില്ല. ഈ രൂപത്തില്‍ കുടുതല്‍ എണ്ണം ആസ്ത്‌മാ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

സ്‌പേസര്‍/ഹോള്‍ഡിംഗ് ചേംബര്‍

ട്രാന്‍സ്‌പേസറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഹോള്‍ഡിംഗ് ചേംബറുകള്‍ ഉള്ള ഒരു അധിക ഉപകരണം ചിലപ്പോള്‍എം ഡി ഐകളില്‍ ആവശ്യം വരുന്നു. ഈ ട്രാന്‍സ്‌പേസറുകള്‍ വളരെ എളുപ്പത്തില്‍ ഒരു എം ഡി ഐയുടെ അറ്റത്തേക്ക് ഘടിപ്പിക്കാനാകും. എം ഡി ഐ ഇന്‍‌ഹേലര്‍ സ്‌പ്രേ ചെയ്യുന്ന മരുന്ന് അറകളില്‍ പിടിച്ചുവയ്ക്കുകയും, നിങ്ങളുടെ വായ്ക്കും തൊണ്ടയ്ക്കും പകരം ശ്വാസനാളത്തിന്‍റെ താഴത്തെ ഭാഗങ്ങളിലേക്ക് മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്ന സേവനമാണ് ട്രാന്‍സ്‌പേസറുകള്‍ നിര്‍വഹിക്കുന്നത്. ഇന്‍‌ഹേലര്‍ അമര്‍ത്തിക്കൊണ്ട് ശ്വസിക്കാന്‍ വൈഷമ്യമുള്ള കുട്ടികളെ അല്ലെങ്കില്‍ ആളുകളെ സംബന്ധിച്ച് ട്രാന്‍സ്‌പേസറുകള്‍ വിശേഷിച്ചും സഹായകമാണ്. എം ഡി ഐകളുടെ ഉപയോഗം ട്രാന്‍സ്‌പേസറുകള്‍ എളുപ്പമാക്കുമ്പോള്‍ തന്നെ, അത് കൊണ്ടുനടക്കാന്‍ വൈഷമ്യമുണ്ടാക്കുന്ന തരത്തില്‍ വലിപ്പമുള്ളതാണ്.

നെബുലൈസര്‍

മരുന്നു ലായനിയെ വിഘടിപ്പിക്കാനും ഒരു മാസ്കിലൂടെയോ ട്യൂബിലൂടെയോ നേരിട്ട് ഇന്‍‌ഹേല്‍ ചെയ്യാവുന്ന എയറോസോളിന്‍റെ സൂക്ഷ്മ ധൂമമാക്കാനുമായി (വാതക, ദ്രവ കണികകളുടെ സംയുക്തം) നെബുലൈസറുകള്‍ ഓക്സിജന്‍, മര്‍ദ്ദത്തിലുള്ള വായു, അള്‍ട്രാസോണിക് ശക്തി എന്നിവ ഉപയോഗിക്കുന്നു. മുതിര്‍ന്നവരിലും വലിയ കുട്ടികളിലും കടുത്ത ആസ്ത്‌മാ ആക്രമണം നിര്‍ത്താന്‍ സഹായിക്കാനായി വേഗത്തില്‍ ആശ്വാസം പകരുന്ന മരുന്നുകള്‍ നെബുലൈസറുകള്‍ വഴി വിതരണം ചെയ്യല്‍ പലപ്പോഴും പ്രയോജനപ്പെടുത്തപ്പെടുന്നു. നെബുലൈസറുകള്‍ ഇന്‍‌ഹേലറുകള്‍ ഉപയോഗിക്കാനാകാത്ത ആളുകളില്‍ വിശേഷിച്ചും പ്രയോജനകരമാണ്; പ്രത്യേകിച്ച് ചെറിയ കുട്ടികളിലും അസുഖമുള്ള ആളുകളിലും.

മറ്റ് ഔഷധങ്ങൾ- ഗുളികകളും സിറപ്പുകളും

ബ്രോങ്കോഡയലേറ്ററുകള്‍

തയോഫില്ലൈന്‍ പോലുള്ള ബ്രോങ്കോഡയലേറ്ററുകള്‍ ഫലപ്രദമാണ് എന്നു മാത്രമല്ല, സാവധാനം പ്രവര്‍ത്തിക്കുന്ന ഗുളികകളായി അല്ലെങ്കില്‍ 12 മുതല്‍ 24 വരെ ദൈര്‍ഘ്യമുള്ള സമയത്തേക്ക് ഫലം നീണ്ടുനില്‍ക്കുന്ന കാപ്സ്യൂളുകളായി ലഭ്യമാണ്. രാത്രി സംഭവിക്കുന്ന ആസ്ത്മയുടെ കാര്യത്തില്‍ ബ്രോങ്കോഡയലേറ്ററുകള്‍ പ്രത്യേകിച്ച് സഹായകമാകുന്നതാണ്. എന്നാലും, ആസ്ത്‌മാ രോഗലക്ഷണങ്ങളുടെ ദൈനംദിന നിയന്ത്രണത്തിനായും അത് ഉപയോഗിക്കാവുന്നതാണ്.

ബ്രോങ്കോഡയലേറ്ററിന്‍റെ കാര്യത്തില്‍ അനിഷ്ടകരമായ, എന്നാല്‍ അപൂര്‍വമായി ജീവനു ഭീഷണി ഉയര്‍ത്തുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പ്രശ്നമായേക്കാം; ഇക്കാര്യം നിങ്ങളുടെ ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. തിയോഫില്ലൈന്‍ എടുക്കുമ്പോള്‍, ഒരു നിശ്ചിത കാലയളവിലേക്ക് രക്തത്തിലെ മരുന്നുനിലകള്‍ നിരീക്ഷിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ശരിയായ ഡോസ് നിര്‍ണയിക്കാനും സഹായകമാകുന്നതിനാണ് ഇത്.

കോര്‍ടികോസ്റ്റിറോയിഡുകള്‍

ആസ്‌ത്മ നിയന്ത്രിക്കുന്നതിലും തീവ്രമായ എപ്പിസോഡുകള്‍ മാറ്റുന്നതിലും കോര്‍ടികോസ്റ്റീറോയിഡുകള്‍ വളരെ ഫലപ്രദമാണ്. നിര്‍ഭാഗ്യവശാല്‍, അവയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനാകും; അതിനാല്‍ തന്നെ അവയുടെ ഉപയോഗം ഇന്‍‌ഹേലര്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത തീവ്രമായ രോഗാക്രമണം അല്ലെങ്കില്‍ വിട്ടുമാറാത്ത തീവ്രമായ ആസ്ത്‌മ ഉണ്ടാകുമ്പോഴത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആസ്‌ത്മ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍, ബ്രോങ്കോഡയലേറ്ററുകളുടെ ചികിത്സാപരമായ പരമാവധി ഡോസുകള്‍ നല്‍കിയിട്ടും, കോര്‍ട്ടികോസ്റ്റിറോയിഡുകളുടെ ഒരു ഹ്രസ്വമായ കോഴ്സ്, സാധാരണഗതയില്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ ഒരു കാലയളവിലേക്ക് നല്‍‌കേണ്ടതായിവരും. കോര്‍ടികോസ്റ്റീറോയിഡുകളുടെ ഹ്രസ്വമായ കോഴ്സ് അപൂര്‍വമായി, പ്രസക്തമായ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘമായ ഒരു കാലയളവിലേക്ക് ചെറിയൊരു സംഖ്യ ആളുകള്‍ക്ക് കോര്‍ടികോസ്റ്റീറോയിഡുകള്‍ എടുക്കേണ്ടിരിക്കുന്നു. അത്തരം ദീര്‍ഘമായ കോഴ്സുകള്‍ പെട്ടെന്ന് നിര്‍ത്താനാവില്ല എന്നു മാത്രമല്ല, സാവധാനം ഡോസ്ക്രമം കുറയ്ക്കലും നിങ്ങളുടെ ഡോക്ടറുടെ മാര്‍ഗനിര്‍‌ദ്ദേശപ്രകാരം നിര്‍ത്തലും ആവശ്യമായതുമാണ്.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റ്

ആസ്‌ത്മയുണ്ടാകാന്‍ ഇടയാക്കുന്ന ല്യൂകോട്രീന്‍ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം തടയുന്ന മരുന്നുകളാണ് ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍; ഇത് രോഗലക്ഷണങ്ങളില്‍ പ്രസക്തമാംവിധം കുറവുണ്ടാക്കുന്നു. വ്യായാമം അല്ലെങ്കില്‍ അലര്‍ജികള്‍ ആണ് നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നതെങ്കിലും അവ പ്രത്യേകിച്ചും ഫലപ്രദമായേക്കാം.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍ ദീര്‍ഘകാലനിയന്ത്രണമുണ്ടാക്കുന്ന ഒരു മരുന്നാണ്; ഇത് ഫലപ്രദമാകണമെങ്കില്‍, നിങ്ങള്‍ നല്ല അവസ്ഥയിലിരിക്കുമ്പോള്‍ പോലും ദിവസേന ഒരിക്കലോ രണ്ടു തവണയോ പതിവായി ഉപയോഗിക്കേണ്ടതുണ്ട്. പൊടുന്നനെയുള്ള രോഗാക്രമണമുണ്ടാകുമ്പോള്‍ ഇവ അത്ര ഫലപ്രദമാകണമെന്നില്ല എന്നതിനാല്‍, പൊടുന്നനെയുള്ള ആസ്ത്‌മാ ആക്രണവേളയില്‍ ഈ മരുന്നുകള്‍ നിര്‍‌ദ്ദേശിക്കപ്പെടുന്നില്ല.

നാലു മുതല്‍ ആറ് ആഴ്കള്‍ക്കു ശേഷം അവയ്ക്ക് ഫലമൊന്നുമുണ്ടാകുന്നില്ലെങ്കില്‍, ഒരുപക്ഷേ നിങ്ങളെ സംബന്ധിച്ച് ശരിയായ മരുന്നായിരിക്കില്ല അത്; നിങ്ങള്‍ക്കു മുന്നിലുള്ള മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി നിങ്ങള്‍ സംസാരിക്കേണ്ടതാണ്.

നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലാണോ ?

  • കഴിഞ്ഞ രണ്ടാഴ്ചകളില്‍ അല്ലെങ്കില്‍ ഒരു മാസത്തില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളോ ചുമയോ മൂലം നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?
  • ഇതേ വേളയില്‍ പകല്‍ സമയത്ത് നിങ്ങള്‍ക്ക് ചുമയോ ശ്വസനവിമ്മിട്ടമോ ശ്വാസംമുട്ടോ അനുഭവപ്പെട്ടുവോ?
  • ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മൂലം നിങ്ങളുടെ ജോലി ചെയ്യുന്നതിനോ സ്കൂളില്‍ പോകുന്നതിനോ പതിവു പ്രവൃത്തികള്‍ ചെയ്യുന്നതിനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?

മുകളിലെ ഈ ചോദ്യങ്ങളിലേതിനെങ്കിനുമുള്ള നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കില്‍, പര്യാപ്തമായ വിധം നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആസ്‌ത്മ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് സ്വയം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാകുമെന്നിരിക്കേ, പല ആളുകളും ആസ്‌ത്മയ്ക്കായി ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. വിട്ടുമാറാത്ത മറ്റ് അസുഖങ്ങളെപ്പോലെ തന്നെ ആസ്ത്‌മയും അങ്ങനെ സുഖപ്പെടുകയില്ല; ഇതിനായി സ്ഥിരമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. അതിനാല്‍, പൂര്‍ണതയുള്ളതും ഗുണനിലവാരമുള്ളതുമായ ഒരു ജീവിതം കിട്ടാനും, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകുന്നതിനും നിങ്ങള്‍ സ്വന്തമായി ഒരു ആസ്ത്‌മാ നിയന്ത്ര പദ്ധതി അല്ലെങ്കില്‍ ആസ്ത്മാ ആക്‌ഷന്‍ പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്.

നിയന്ത്രണം കൈവരിക്കുക – എന്‍റെ ആസ്ത്മ പദ്ധതി (എം എ പി)


നിങ്ങളുടെ ആസ്ത്‌മ ഫലപ്രദമായി നിയന്ത്രിക്കാനായി എഴുതിവച്ച ഒരു നിയന്ത്രണ പദ്ധതി ഉണ്ടാകുന്നതാണ് നല്ലതെന്ന വസ്തുത നേരത്തേ അറിവുള്ളതാണ്. എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) എന്നത് കുട്ടികളും മുതിര്‍ന്നവരുമായ ഇരുകൂട്ടര്‍ക്കും പ്രധാനമായ ഒരു ടൂള്‍ ആണ്; നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും, ഒരു അടിയന്തര സന്ദര്‍ഭത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൂടി ഇത് സഹായമാകും. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചില നടപടികള്‍ നടത്താനായി മറ്റുള്ളവരെ സഹായിക്കുന്ന പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും എം എ പിയില്‍ അടങ്ങുന്നു.

നിങ്ങളുടെ ആസ്ത്‌മാ പദ്ധതി മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമാകാമെന്നതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ സ്വന്തം എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) തയാറാക്കുന്നത് നല്ലതാണെന്ന് നിര്‍‌ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ കാര്യത്തില്‍ തിരിച്ചറിയപ്പെട്ട അലര്‍ജനുകള്‍ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍, നിങ്ങളുടെ പീക്ക് ഫ്‌ളോ റീഡിംഗുകളുടെ ഒരു ലോഗും ആസ്ത്‌മാ ആക്രമണങ്ങളും, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഡോസ്ക്രമവും സമയവും സഹിതം, ഒരു അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നിങ്ങളുടെ ഡോക്ടറുടെയും ബന്ധുക്കളുടെയും സമ്പര്‍ക്ക വിവരങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ അടങ്ങിയിരിക്കേണ്ടതാണ്.

ആസ്ത്മ നിയന്ത്രിക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍

മരുന്നുകുറിപ്പടിപ്രകാരമുള്ള നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും അത് എടുക്കുന്ന സമയങ്ങളും നന്നായി ആറിയുന്നതാണ് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നതിലേക്കുള്ള ആദ്യ പടി. നിങ്ങളുടെ ഡോക്ടര്‍ നിര്‍‌ദ്ദേശിച്ച പ്രകാരം തന്നെ നിങ്ങളുടെ മരുന്ന് പതിവായി ഉപയോഗിക്കുക.

  • പതിവു ഇടവേളകളില്‍ നിങ്ങളുടെ ഡോക്ടറോടൊത്ത് നിങ്ങളുടെ രോഗലക്ഷണങ്ങളും മരുന്നും അവലോകനം ചെയ്യുക.
  • നിങ്ങളുടെ ജീവിതശൈലിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, ആസ്ത്‌മയെ തരണം ചെയ്ത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക.
  • പ്രേരകങ്ങള്‍ എങ്ങനെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യണമെന്ന് നിങ്ങളുടെ ഡോക്ടറില്‍ നിന്ന് പഠിക്കുക.
  • പഴകാത്ത പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്ള ആരോഗ്യകരമായ ഒരു ആഹാരക്രമം പാലിക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും, നിര്‍ജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുക.

ആസ്ത്മയുടെ ആക്രമണത്തെക്കുറിച്ച് അറിയുക

ചിലപ്പോള്‍ നിങ്ങളുടെ മരുന്നുകള്‍ എടുക്കുകയും പ്രേരകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്ക് ആസ്ത്‌മയുടെ ആക്രമണം ഉണ്ടാകുന്നതായി കാണാം. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ വളരെ പെട്ടെന്ന് ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാവാം അല്ലെങ്കില്‍ ഇതിന് ഏതാനും മണിക്കുറുകളോ ദിവസങ്ങള്‍ തന്നെയോ എടുക്കാം. ഒരു ആസ്ത്‌മാ ആക്രമണം ലഘുവായതോ മിതമായതോ തീവ്രമായതോ ആകാം. നിങ്ങള്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ദയവായി താഴെ കാണുക –

ലഘുവായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍-

  • ചുമ, ശ്വസനവിമ്മിട്ടം, ശ്വാസംമുട്ട്
  • എന്നാലും അപ്പോഴും ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ മുഴുവനായി സംസാരിക്കാന്‍ കഴിയുന്നു.

മിതമായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍

  • തുടര്‍ച്ചയായ ചുമ, മിതമായതു മുതല്‍ ഉച്ചത്തിലുള്ള ശബ്ദത്തോടെ ശ്വസനവിമ്മിട്ടം
  • ശ്വസിക്കാന്‍ പ്രകടമായ വൈഷമ്യം
  • ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ ഭാഗികമായി മാത്രം സംസാരിക്കാന്‍ കഴിയുന്നു.

തീവ്രമായ ആസ്ത്മാ ആക്രമണത്തിന്‍റെ രോഗലക്ഷണങ്ങള്‍

  • ശ്വസിക്കാന്‍ തീവ്രമായ വൈഷമ്യം
  • ഒരു സമയത്ത് ഏതാനും വാക്കുകളിലധികം സംസാരിക്കാനാകാതിരിക്കല്‍
  • ശ്വസനവിമ്മിട്ടം പലപ്പോഴും ശബ്ദമില്ലാതെ
  • തൊണ്ടയിലേയും വാരിയിലേയും പേശികള്‍ വലിയല്‍
  • വിളറലും വിയര്‍ക്കലും
  • ചുണ്ടുകള്‍ നീലയ്ക്കാന്‍ സാധ്യത
  • വളരെ നിരാശയും ഉല്‍ക്കണ്ഠയും

ആസ്ത്മയുടെ ആക്രമണമുണ്ടാകുമ്പോള്‍ താഴെ പറയുന്ന മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പിന്തുടരുക

  • ഇത്തരം സംഭവമുണ്ടാകുമ്പോള്‍ നിങ്ങള്‍‌ക്കൊപ്പമുള്ള സുഹൃത്തിനെ, അല്ലെങ്കില്‍ ബന്ധുവിനെ, സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുക. ഒറ്റയ്ക്ക് ഇരിക്കരുത്.
  • നിവര്‍ന്നിരിക്കുക, കിടക്കരുത്. സാവധാനത്തിലും സ്ഥിരമായും ശ്വാസമെടുക്കാന്‍ ശ്രമിക്കുക. മുറുക്കിയുടുത്ത ഏതെങ്കിലും വസ്ത്രമുണ്ടെങ്കില്‍ അയച്ചുവിട്ട് ശാന്തമായിരിക്കുക.
  • ഒരു സമയത്ത് ഒരു പഫ് എന്ന കണക്കില്‍, നിങ്ങളുടെ പെട്ടെന്ന് ആശ്വാസം പകരുന്ന മരുന്നുള്ള ഇന്‍‌ഹേലറില്‍നിന്ന് ഒന്നോ രണ്ടോ പഫ് എടുക്കുക.
  • 3 – 4 മിനിട്ടുകള്‍ കാക്കുക.
  • നിങ്ങള്‍ക്ക് മെച്ചപ്പെടുന്നതായി തോന്നിത്തുടങ്ങുന്നില്ലെങ്കില്‍, നടപടികള്‍ 3, 4 എന്നിവ ആവര്‍ത്തിക്കുക.
    ഇപ്പോഴും നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നില്ല എങ്കില്‍, ഉടന്‍ നിങ്ങളുടെ ഡോക്ടറെ വിളിക്കുക അല്ലെങ്കില്‍ ഒരു ആശുപത്രിയിലേക്ക് പോകുക.

സ്കൂളിൽ നിയന്ത്രണം കൈവരിക്കുക

രോഗം മൂലം സ്കൂളില്‍ ഹാജരാകാതിരിക്കാന്‍ ഇടയാക്കുന്ന മുഖ്യ കാരണങ്ങളിലൊന്നാണ് ആസ്ത്‌മ. ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുന്നതു മൂലം, മോശമാവുകയും ചെയ്യും . സ്കൂളില്‍വച്ച് വിദ്യാര്‍ത്ഥികളുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ സഹായമേകുന്നതില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അല്ലെങ്കില്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. ആസ്ത്‌മയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അവരുടെ പരമാവധി ശേഷിയില്‍തന്നെ പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സഹായകമാകാവുന്ന ഏതാനും ലഘു നിര്‍‌ദ്ദേശങ്ങള്‍.

  • നിങ്ങളുടെ കുട്ടിക്ക് അസുഖം അനുഭവപ്പെടുന്ന പക്ഷം, അവനെ ആ ദിവസം സ്കൂളിലേക്ക് അയക്കാതിരിക്കുക; നിങ്ങളുടെ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറെ കാണുകയും ചെയ്യുക.
  • അവന്‍റെ അസുഖവേളയില്‍ നഷ്ടമായ സ്കൂള്‍ ജോലികള്‍ കവര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
  • നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ സംബന്ധിച്ച് നാണക്കേടു തോന്നേണ്ട കാര്യമില്ല; നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മയെക്കുറിച്ച് ക്ലാസ് ടീച്ചറോട്/സ്കൂള്‍ ജീവനക്കാരോട് പറയുക.
  • നിങ്ങളുടെ കുട്ടിയുടെ സ്കൂളിലേക്ക് എം എ പിയുടെ പുതുക്കിയ ഒരു പകര്‍പ്പ് അയക്കുക – നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ, പ്രേരകങ്ങള്‍, ആസ്ത്‌മാ ആക്രമണത്തിന്‍റെ സൂചനകള്‍, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്ന്, മരുന്ന് എങ്ങനെ എപ്പോള്‍ എടുക്കണം എന്നീ വിവരങ്ങള്‍ എം എ പിയില്‍ അടങ്ങുന്നു.
  • സ്കൂള്‍ സമയങ്ങളില്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ ക്ലാസ് ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • സ്കൂളില്‍നിന്നുള്ള വിനോദയാത്ര, പുറത്തുപോകല്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയവയില്‍, നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് അനുഗമിക്കുന്ന ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • മരുന്നുകളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍, നിങ്ങള്‍ എം എ പി പുതുക്കുകയും, നിങ്ങളുടെ ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണെന്ന കാര്യം ശ്രദ്ധിക്കുക.
  • നിങ്ങളുടെ കുട്ടിക്കായി നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ഒരു കിറ്റ് ദയവായി തയാറാക്കുകയും, അവന്‍റെ പേരിനൊപ്പം അത് ലേബല്‍ ചെയ്യുകയും ചെയ്യുക. നിങ്ങളുടെ കുട്ടി ഓരോ ദിവസവും ഇത് സ്കൂളിലേക്കു പോകുമ്പോള്‍ കൈവശം വയ്‌ക്കേണ്ടതാണ്.

ജോലിസ്ഥലത്ത് നിയന്ത്രണം കൈവരിക്കുക

ജോലിസ്ഥലത്ത് നിങ്ങള്‍ പെരുമാറുന്ന ചില വസ്തുക്കള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാം. ജോലിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ നിങ്ങളുടെ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതു പോലെ തോന്നുന്നുവെങ്കിലും, ജോലിസ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ സ്ഥിതി വഷളാകുന്നു. ഇതിനകം തന്നെ ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ഈ അവസ്ഥയ്ക്ക് ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍തന്നെ സമയം എടുത്തേക്കാം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെടുന്നുവെങ്കില്‍ അല്ലെങ്കില്‍ ആസ്ത്‌മ പോലെയുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ ആരംഭിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഉടന്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടതാണ്.

ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പെരുമാറേണ്ടി വരുന്ന ചില സാധാരണമായ ആസ്ത്‌മാ പ്രേരകങ്ങള്‍-

  • പെയിന്‍റ് മണം അല്ലെങ്കില്‍ ധൂമം
  • മരത്തിലെ പൊടി
  • രാസവസ്തുക്കളും അവയുടെ ധൂമങ്ങളും
  • സോള്‍ഡറിംഗ് ചെയ്യുമ്പോഴുള്ള ധൂമം
  • വെല്‍ഡിംഗ് ചെയ്യുമ്പോഴുള്ള ധൂമം
  • പ്രതികരണമുണ്ടാക്കുന്ന ഡൈകള്‍
  • കേശാലങ്കാര ഉല്‍പന്നങ്ങള്‍
  • മൃഗങ്ങളും കീടങ്ങളും
  • ധാന്യം
  • പൊടി

കീടനാശിനി ഉല്‍പാദിപ്പിക്കുന്ന വ്യവസായം, ഖനനം, പെയിന്‍റും പ്ലാസ്റ്റിക്കും പോലുള്ള വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മരപ്പണി, ആഭരണ നിര്‍മ്മാണവും പോളിഷിംഗും, പ്രിന്‍ററുകള്‍, പാചകവും ബേക്കിംഗും, സോള്‍ഡറിംഗും വെല്‍ഡിംഗും, സ്‌പ്രേ പെയിന്‍റിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും ആസ്ത്‌മ ഉണ്ടാകാന്‍ അല്ലെങ്കില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ആസ്ത്മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാനിടയുള്ള ഇത്തരം പ്രേരകങ്ങളുമായുള്ള സമ്പര്‍ക്കം നിങ്ങള്‍
ഒഴിവാക്കുന്നതാണ് അഭികാമ്യം. താഴെ പറയുന്നവ ചെയ്യുക.

  • നിങ്ങള്‍ക്ക് ആസ്ത്‌മാ പ്രേരകമാകുന്ന വസ്തുക്കള്‍ അകറ്റിനിര്‍ത്തുക; അവയെ വ്യത്യസ്തമായ ഒരു മുറി യിലേക്കോ ഒരു സ്റ്റീല്‍ അലമാരയിലേക്കോ മാറ്റി സൂക്ഷിക്കുക.
  • കഴിയുമെങ്കില്‍, ആസ്ത്‌മാ പ്രേരകമാകുന്ന വസ്തുക്കള്‍ക്കു ബദലായി സുരക്ഷിതമായ മറ്റു വസ്തുക്കള്‍ വയ്ക്കുക.
  • കഴിയുമെങ്കില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരോട് നിങ്ങളെ അത്രതന്നെ ആസ്ത്‌മാ പ്രേരകങ്ങളോട് സമ്പര്‍ക്കമുണ്ടാകാത്ത വ്യത്യസ്തമായ ഒരു ഡിപ്പാര്‍ട്ട്‌മെന്‍റിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് മാറ്റാന്‍ അപേക്ഷിക്കുക.
  • ഇത് സാധ്യമല്ലെങ്കില്‍, സംരക്ഷണ മാസ്ക് അല്ലെങ്കില്‍ സംരക്ഷണ വസ്ത്രം ധരിക്കുക.
  • കെട്ടിടത്തില്‍ എക്സ്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുക.
  • പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക
  • കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗിന്‍റെ ഫില്‍റ്ററുകള്‍ പതിവ് ഇടവേളകളില്‍മാറ്റുക
  • ഏറ്റവും പ്രധാനമായി, എം എ പിയുടെ ഒരു പകര്‍പ്പ് നിങ്ങളുടെ ജോലിസ്ഥലത്ത് വയ്ക്കുകയും, ഒന്നുകില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ അല്ലെങ്കില്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിക്കുകയും ചെയ്യുക.

യാത്രയ്ക്കിടയിൽ നിയന്ത്രണം കൈവരിക്കുക

നിങ്ങളുടെ ആസ്ത്മ നല്ല രീതിയില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ കാര്യങ്ങള്‍ നടത്താന്‍ അല്ലെങ്കില്‍ അവധിക്കാലമോ മറ്റ് വിനോദ പ്രവര്‍ത്തങ്ങളോ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതാണ്. നിങ്ങളുടെ ആസ്ത്മാ പ്രേരകങ്ങളെന്തൊക്കെയാണ് എന്ന കാര്യം മനസ്സില്‍ വയ്ക്കുകയും കഴിയുന്നത്ര അവ ഒഴിവാക്കുകയും ചെയ്യുക. നല്ല പോലെ ആസൂത്രണം ചെയ്യുക; നല്ല ഒരു ബിസിനസ് യാത്ര അല്ലെങ്കില്‍ ഒരു അവധിക്കാലം നിങ്ങള്‍ക്ക് ലഭിക്കും.
കൂടുതല്‍ തൃപ്തികരമായ യാത്ര ചെയ്യാനുള്ള ഏതാനും ലഘുനിര്‍‌ദ്ദേശങ്ങള്‍:

  • പാക്ക് ചെയ്യുമ്പോള്‍, മരുന്നുകുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ ഉള്‍‌പ്പെടുത്തുകയും അവ കൈവശം സൂക്ഷിക്കുന്നുവെന്നും ഉറപ്പാക്കുക. നിങ്ങള്‍ വിമാനയാത്രയാണ് നടത്തുന്നതെങ്കില്‍, യാത്രാ വേളയില്‍ നിങ്ങള്‍ക്ക് എടുക്കാനാകും വിധം നിങ്ങളുടെ മരുന്ന് കാബിന്‍ബാഗേജില്‍ തന്നെ വയ്ക്കുക.
  • പീക്ക് ഫ്‌ളോ മീറ്റര്‍ കൈവശം വയ്ക്കുന്നത് നല്ല ഒരു ആശയമാണ്. നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ പീക്ക് ഫ്‌ളോ മീറ്റര്‍ നിങ്ങള്‍ക്ക് സഹായകമാകാം.
  • നിങ്ങളുടെ എം എ പി ഫയല്‍ ഒപ്പം കരുതുക. നിങ്ങള്‍ക്കായി നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകള്‍, ഡോസ്ക്രമം, അവയുടെ സമയങ്ങള്‍, നിങ്ങളുടെ ഡോക്റുടെ സമ്പര്‍ക്ക വിശദാംശങ്ങള്‍ എന്നിവ അതിലുണ്ടാകും.
  • നിങ്ങള്‍ വിദേശയാത്ര നടത്തുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറില്‍നിന്ന് ഒരു കത്ത് വാങ്ങുകയും, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ജനറിക് നാമങ്ങള്‍ ഡോക്ടറില്‍ നിന്ന് എഴുതിവാങ്ങുകയും ചെയ്യുക; ഇവയും നിങ്ങളുടെ എം എ പി ഫയലില്‍ ഉള്‍‌പ്പെടുത്തുക.
  • നിങ്ങള്‍ ഒരു നെബുലൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഒരു പോര്‍ട്ടബിള്‍ കിറ്റ് വാങ്ങുന്നതാണ് നല്ലത്; ഒരു യൂണിവേഴ്സല്‍ ചാര്‍ജറും കാര്‍ ചാര്‍ജറുമുള്ള ഒന്നായിരിക്കും അഭികാമ്യം.

  • നിങ്ങള്‍ കാറിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, ജാലകങ്ങള്‍ തുറന്ന് 10 – 15 മിനിട്ടുകള്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുക; കാറിലുള്ള മോള്‍ഡുകളും, പൊടിയും, പൊടിയിലെ സൂക്ഷ്മജീവികളും കുറയ്ക്കാന്‍ ഇത് സഹായിക്കും.
  • പരാഗരേണുക്കള്‍ അല്ലെങ്കില്‍ മലിനീകരണ നിലകള്‍ നിങ്ങളുടെ ആസ്ത്‌മയെ ബാധിക്കുകയാണെങ്കില്‍, യാത്രാവേളയില്‍ നിങ്ങള്‍ സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന പ്രദേശത്താണെങ്കില്‍, ജാലകങ്ങള്‍ അടച്ച് എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്തുകൊണ്ട് യാത്ര ചെയ്യുക.
  • വിമാനയാത്ര ചെയ്യുമ്പോള്‍, വിമാനങ്ങളിലെ വായു വളരെ വരണ്ടതാണെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കുക.
  • ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍, നിങ്ങളുടെ അവസ്ഥയെ കുറിച്ച് ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുക; വെളിച്ചം കിട്ടുന്നതും ഈര്‍പ്പമില്ലാത്തതുമായ മുറി തരാന്‍ ആവശ്യപ്പെടുക. എല്ലായ്‌പോഴും പുകവലിരഹിത മുറികളില്‍ വസിക്കുക.
  • സുഗന്ധമുള്ള മെഴുകുതിരികള്‍, എയറോസോള്‍ ഉല്‍പന്നങ്ങള്‍ അല്ലെങ്കില്‍ നെരിപ്പോടുകള്‍ ഒഴിവാക്കുക; പുകവലിക്കാര്‍ നിങ്ങളോടൊപ്പമിരിക്കുമ്പോള്‍ അവരോടു പുക വലിക്കാതിരിക്കാന്‍ പറയുക
  • സമയമേഖലകള്‍ കടന്ന് യാത്ര ചെയ്യുന്നമ്പോള്‍ പ്രത്യേക ശ്രദ്ധ വേണ്ടതാണ്; നിങ്ങളുടെ മരുന്നുകള്‍ പതിവു സമയത്തു തന്നെ എടുക്കുകയും, ഡോസേജ് സമയങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക.
  • ഏതാനും സെറ്റ് ഹൈപ്പോഅലര്‍ജിക് കിടക്കകള്‍ അല്ലെങ്കില്‍ തലയിണ ഉറകള്‍ കൈവശം വയ്ക്കാന്‍ ശ്രമിക്കുക.

ഗര്‍ഭധാരണത്തിനിടയിൽ നിയന്ത്രണം കൈവരിക്കുക

നിങ്ങള്‍ ഒരു കുടുംബജീവിതം ആരംഭിക്കുകയാണെങ്കില്‍ ഗര്‍ഭധാരണം നിങ്ങളെ സംബന്ധിച്ച് വളരെ ആവേശകരമായിരിക്കും. ഗര്‍ഭധാരണം വളരെ സന്തോഷദായകമായിരിക്കുമ്പോള്‍ തന്നെ, അത് വളരെ അപ്രവചനീയവുമാകാം. ഒരു നിമിഷത്തില്‍ നിങ്ങള്‍ക്ക് വലിയ സന്തോഷം തോന്നാം, അടുത്ത നിമിഷം നിങ്ങള്‍ക്ക് അസ്ഥിരതയും ക്ഷീണവും വയ്യായ്കയും തോന്നാം. നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള ഹോര്‍‌മോണ്‍ മാറ്റങ്ങളാണ് ഇതിനു കാരണം.

ഗര്‍ഭധാരണം നിങ്ങളുടെ ആസ്ത്‌മയെ എങ്ങനെ ബാധിച്ചേക്കാമെന്ന കാര്യം അപ്രവചനീയമാണ്. ഗര്‍ഭകാലത്ത് മൂന്നിലൊന്നു ഭാഗം സ്ത്രീകള്‍ക്കും ആസ്ത്‌മാ അനുഭവം മെച്ചപ്പെട്ടതായി കാണുന്നു; മറ്റൊരു മൂന്നിലൊന്നില്‍, അത് വഷളാകുകയും, ഇനിയൊരു മൂന്നിലൊരു ഭാഗത്തിന് മാറ്റമൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലത്തിനും മുമ്പും ഗര്‍ഭവേളയിലും നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം നല്ലതാണെങ്കില്‍, ഗര്‍ഭകാലത്ത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വളരെ കുറച്ചാകാനുള്ള അല്ലെങ്കില്‍ ഒട്ടും ഇല്ലാതിരിക്കാനുള്ള നിങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിങ്ങളുടെ മരുന്നോ മരുന്നെടുക്കുന്ന സമയങ്ങളോ മാറ്റാതിരിക്കാന്‍ ദയവായി ശ്രദ്ധിക്കുക. ആസ്ത്‌മയുടെ മോശമായ നിയന്ത്രണമുള്ളപ്പോഴത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍‌ഹേല്‍ ചെയ്യുന്ന മരുന്നുകളില്‍നിന്ന് നിങ്ങളുടെ കുഞ്ഞിന് അപകടസാധ്യത തീരെയില്ല അല്ലെങ്കില്‍ വളരെ കുറച്ചേയുള്ളൂ. പതിവു മരുന്നുകള്‍ കൊണ്ട് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കേണ്ടതും, ഗര്‍ഭകാലത്തിനു മുമ്പ് നിങ്ങള്‍ ചെയ്തതു പോലെ പതിവു മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണ്.

നിങ്ങളുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് പോഷകത്തിനും ഓക്സിജനുമായി പൂര്‍ണമായും നിങ്ങളെയാണ് ആശ്രയിക്കുന്നത് എന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ക്ക് ഒരു ആസ്ത്‌മാ ആക്രമണമുണ്ടാകുമ്പോള്‍, ഗര്‍ഭസ്ഥശിശുവിന് വേണ്ടത്ര ഓക്സിജന്‍ കിട്ടാതിരുന്നേക്കാം. ഇത് കുഞ്ഞിനെ വലിയ അപകടത്തിലേക്ക് തള്ളിവിടാം. അതിനാല്‍, ആസ്ത്‌മയുടെ മോശമായ നിയന്ത്രണം ഗര്‍ഭകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതല്‍ ഉയര്‍ത്തുന്നു; ആസ്ത്‌മ മോശമായി നിയന്ത്രിക്കപ്പെട്ട അവസ്ഥയുണ്ടാകുമ്പോള്‍ ഹൈപ്പര്‍‌ടെന്‍ഷന്‍ അല്ലെങ്കില്‍ സമയമെത്തും മുമ്പുള്ള പ്രസവും അല്ലെങ്കില്‍ തൂക്കം കുറവുള്ള കുഞ്ഞ് ജനിക്കല്‍ അല്ലെങ്കില്‍ പ്രസവശേഷം നീണ്ടകാലത്തെ ആശുപത്രിവാസം വേണ്ടിവരല്‍ പോലുള്ള സങ്കീര്‍ണതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഗര്‍ഭകാലത്ത് നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം മോശമാകുന്ന പക്ഷം, പ്രത്യേകിച്ച് ഇത് കൂടുതലായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള 24-നും 34-നും ഇടയ്ക്ക് മാസങ്ങളില്‍, ദയവായി നിങ്ങളുടെ ഡോക്ടറുമായി പര്യാലോചന നടത്തുക. മിക്ക സ്ത്രീകള്‍ക്കും തങ്ങളുടെ ഗര്‍ഭകാലത്തുടനീളം, അവരുടെ എല്ലാ ഗര്‍ഭകാലങ്ങളിലും ഒരേ നിലയിലുള്ള ആസ്ത്‌മാ സംബന്ധമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു.

പ്രസവ വേളയില്‍ ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ അപൂര്‍വമാണ്; പ്രസവ വേളയില്‍ അല്ലെങ്കില്‍ പ്രസവം കഴിഞ്ഞ ഉടന്‍ ‌ഉപയോഗിക്കപ്പെടുന്ന ചില മരുന്നുകള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കിയേക്കാം. എല്ലാ സമയത്തും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ അറിയിക്കുക. മിക്ക സാഹചര്യങ്ങളും, പ്രസവശേഷം മൂന്നു മാസങ്ങളില്‍ രോഗലക്ഷണങ്ങള്‍ “സ്വാഭാവികമായ” അവസ്ഥയിലേക്ക് തിരികെയെത്തും.

മുലയൂട്ടലിനിടയിൽ നിയന്ത്രണം കൈവരിക്കുക

പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതില്‍ വളരെ ആകാംക്ഷയുള്ളവരാണ്; നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം മുലപ്പാല്‍ തന്നെയാണെന്ന കാര്യം ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്. മുലപ്പാലില്‍ സ്വാഭാവികമായ ആന്‍റിബോഡികള്‍ അടങ്ങുന്നതിനാല്‍ മുലപ്പാല്‍ കുഞ്ഞിന് പ്രതിരോധ ശേഷി നല്‍കുന്നു. ഈ ആന്‍റിബോഡികള്‍ രോഗങ്ങള്‍ തടയാനും, ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ അണുബാധകള്‍ ഒഴിവാക്കാനും സഹായകമാകുന്നു.

ഗര്‍ഭകാലത്ത് നിങ്ങളുടെ എം എ പി നിങ്ങള്‍ പാലിച്ചിരുന്നതു പോലെ തന്നെ, കുഞ്ഞിനു മുലയൂട്ടുമ്പോഴും നിങ്ങള്‍എം എ പി മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കഴിക്കുന്നതോ ഇന്‍‌‌ഹേല്‍ ചെയ്യുന്നതോ ആയ മരുന്നുകള്‍ നിങ്ങള്‍ എടുക്കുന്നുണ്ടെങ്കില്‍ പോലും കുഞ്ഞിന് മുലയൂട്ടുന്നത് സുരക്ഷിതമാണ്. പല മരുന്നുകളും മുലപ്പാലിലൂടെ കുഞ്ഞിലെത്തുമെങ്കിലും, കുഞ്ഞില്‍ എന്തെങ്കിലും ഫലമുണ്ടാക്കാത്തത്ര ചെറിയ അളവിലായിരിക്കും അത്. ഗര്‍ഭകാലത്തും അതുപോലെതന്നെ കുഞ്ഞിനു മുലയൂട്ടുമ്പോഴും സുരക്ഷിതമായ പല മരുന്നുകളുമുണ്ട്.

മുലയൂട്ടുമ്പോള്‍ ഇന്‍‌ഹേലറുകള്‍ ഉപയോഗിക്കാവുന്നതാണ്; അതുപോലെ തന്നെ താഴ്ന്ന ഡോസിലുള്ള ഓറല്‍ സ്റ്റീറോയിഡുകളും. എന്നിരുന്നാലും, നിങ്ങള്‍ ഉയര്‍ന്ന ഡോസിലുള്ള സ്റ്റീറോയിഡ് എടുക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എടുക്കുന്ന സ്റ്റീറോയിഡിന്‍റെ ഇനം ഡോക്ടര്‍ മാറ്റിയേക്കാം അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലേക്ക് മുലയൂട്ടല്‍ ഒഴിവാക്കാന്‍ ഡോക്ടര്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. മരുന്നു നിര്‍‌ദ്ദേശിക്കുമ്പോള്‍ ഇന്‍‌ഹേല്‍ ചെയ്യുന്ന സ്റ്റിറോയിഡുകള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നത്; കാരണം രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന മരുന്നിന്‍റെ അളവ് വളരെ കുറവാണ്.

നിങ്ങളുടെ ആസ്ത്‌മാ മരുന്ന് നിങ്ങളുടെ പാലുല്‍പാദനത്തിലും തകരാറുണ്ടാക്കിയേക്കാമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടായേക്കാം. എന്നാല്‍, ആസ്ത്‌മയ്ക്ക് ചികിത്സിക്കാനുള്ള മിക്ക മരുന്നുകളിലും ഇങ്ങനെയൊരു ഫലമില്ല എന്നതാണ് നല്ലൊരു കാര്യം. ഒരു മരുന്ന് എടുക്കുന്നത് സുരക്ഷിതമാണോ എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍, ഒരു നല്ല ശീലമെന്ന നിലയ്ക്ക് നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.

നിങ്ങളുടെ കുഞ്ഞു ജനിച്ചുകഴിഞ്ഞ ശേഷം നിങ്ങളുടെ ആസ്ത്‌മാ ചികിത്സ തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് തയാറാക്കിയ എം എ പി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പിന്തുരേണ്ടതാണ്. കൂടാതെ, നിങ്ങള്‍ കുഞ്ഞിന് മുലയൂട്ടുന്ന വേളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ കുഞ്ഞിന്‍റെ പിഡീയാട്രീഷ്യനെ (ശിശുരോഗവിദഗ്ധന്‍) അറിയിക്കുന്നതും നല്ലൊരു ആശയമാണ്.

ആസ്ത്മയും വ്യായാമവും

സജീവമായിരിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്; ആസ്ത്‌മയുള്ളവരുടെ കാര്യത്തില്‍ പോലും ഇത് ശരിയാണ്. എന്നാല്‍ ചിലപ്പോള്‍, വ്യായാമം ചെയ്യുന്നത് അല്ലെങ്കില്‍ ചില കായിക ഇനങ്ങള്‍ കളിക്കുന്നത് ചില രോഗികളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം. അതേ സമയം തന്നെ പതിവു ശാരീരിക പ്രവര്‍ത്തനം തുടരേണ്ടത് വളരെ പ്രധാനമാണ്; നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കാന്‍ ഇത് സഹായകമാകുന്നു. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നതില്‍നിന്ന് നിങ്ങള്‍ വിട്ടുനല്‍ക്കണോ? വേണ്ട, നിങ്ങള്‍ ശരിയായ ആസ്ത്‌മാ നിയന്ത്രണം നടത്തുകയാണെങ്കില്‍നിങ്ങള്‍ക്ക് കായിക ഇനങ്ങളില്‍ പങ്കെടുക്കാനും വ്യായാമം ചെയ്യാനും തീര്‍ച്ചയായും കഴിയും. ഡേവിഡ് ബെക്കാമിന് ആസ്ത്‌മ ഉണ്ടായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ആസ്ത്‌മയ്ക്കു മേല്‍ വിജയം കൈവരിച്ച അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായിത്തീര്‍ന്നു.

ലളിതമായ ഏതാനും മാര്‍ഗങ്ങളിലൂടെ ശാരീരിക പ്രവര്‍ത്തനത്താനായുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ട് വ്യായാമപ്രേരിതമായ ആസ്ത്‌മ ഉണ്ടാകാനുള്ള അപകടസാധ്യത നിങ്ങള്‍ക്ക് കുറയ്ക്കാനാകും.

  • നിങ്ങള്‍ എം എ പി പിന്തുടരുന്നുണ്ടെന്നും നിങ്ങളുടെ ആസ്ത്‌മ നന്നായി നിയന്ത്രിക്കുന്നുണ്ടെന്നും ഉറപ്പാക്കുക
  • നിങ്ങള്‍ വ്യായാമമോ കായിക ഇനങ്ങളോ ആരംഭിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പ് നിങ്ങള്‍ക്കായി നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുക.
  • ലഘുവ്യായാമങ്ങള്‍ കൊണ്ട് ശരീരം ചൂടാക്കുകയും, വ്യായാമമോ കായിക ഇനങ്ങളോ ആരംഭിക്കുന്നതിന് മുമ്പ് സ്‌ട്രെച്ചിംഗ് നടത്തുകയും ചെയ്യുക.
  • വ്യായാമമോ കായിക ഇനങ്ങളോ ചെയ്തു കഴിഞ്ഞ ശേഷം എല്ലായ്‌പോഴും ശരീരം തണുപ്പിക്കുക.

എന്നിരുന്നാലും, വ്യായാമമോ കായിക ഇനങ്ങളോ ചെയ്യുമ്പോള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍, താഴെ കൊടുന്ന മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പിന്തുടരുക –

  • നിങ്ങളുടെ വ്യായാമം അല്ലെങ്കില്‍ കായിക ഇനം ഉടന്‍ തന്നെ നിര്‍ത്തുക.
  • നിവര്‍ന്നിരിക്കുകയും ശാന്തത പാലിക്കുകയും ചെയ്യുക. മുറുക്കിയുടുത്ത വസ്ത്രങ്ങള്‍ അയച്ചുവിട്ട് 10 – 15 മിനിട്ടുകള്‍ ശാന്തമായിരിക്കുക.
  • നിങ്ങളുടെ എം എ പിയില്‍ പരാമര്‍ശിച്ച മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പിന്തുടരുക. നിങ്ങളുടെ എം എ പിയില്‍ നിങ്ങള്‍ക്കായി നര്‍ദ‌ദ്ദേശിക്കപ്പെടുന്ന മരുന്നുകളുടെ വിശദാംശങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നല്‍കിയിട്ടുണ്ടാകും.
  • നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വിട്ടുപോവുകയാണെങ്കില്‍ മാത്രം, വ്യായാമം അല്ലെങ്കില്‍ കായിക ഇനം പുനരാരംഭിക്കുക .
  • രോഗലക്ഷണങ്ങള്‍ വിട്ടുപോകുന്നില്ലെങ്കില്‍, വ്യായാമം അല്ലെങ്കില്‍ കായിക ഇനം പുനരാരംഭിക്കരുത്, ആ ദിവസം വിശ്രമമെടുക്കുക.

ഇനി പറയുന്ന പോലെയാണെങ്കില്‍ മാത്രമേ നിങ്ങള്‍ വ്യായാമം ഒഴിവാക്കാവൂ

  • വീടിനു വെളിയില്‍, തണുപ്പുള്ളതോ വരണ്ടതോ ആയ ദിവസങ്ങളില്‍ മാത്രം.
  • നിങ്ങള്‍ക്ക് ജലദോഷമോ പകര്‍ച്ചപ്പനിയോ ഉണ്ടെങ്കില്‍
  • സാധാരണഗതിയുള്ള നിങ്ങളുടെ മികച്ച പ്രകടനത്തിനും വളരെ താഴെയാണ് നിങ്ങളുടെ പീക്ക് ഫ്‌ളോ മീറ്റര്‍ റീഡിംഗ് എങ്കില്‍.
  • നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുകയാണെങ്കില്‍.