നമുക്ക് ആരംഭിക്കാം


Deprecated: Methods with the same name as their class will not be constructors in a future version of PHP; EvalMath has a deprecated constructor in /home/allergyinkids/public_html/malayalam/wp-content/plugins/tablepress/libraries/evalmath.class.php on line 176

സാധാരണ ശ്വാസകോശവും വായുനാളങ്ങളും

നമ്മുടെ മൂക്കിലൂടെയും വായിലൂടെയും നാം ശ്വസിക്കുന്ന വായു നമ്മുടെ ശ്വാസനാളത്തിലേക്ക് കടക്കുന്നു. ശ്വാസനാളത്തിലൂടെ വായു അകത്തു കടക്കുന്നു – ആദ്യം ട്രക്കിയ, പിന്നെ ബ്രോങ്കൈ, ബ്രോങ്കിയോള്‍സ്, പിന്നെ അവസാനമായി അല്‍‌വെയോളി എന്നു വിളിക്കപ്പെടുന്ന ചെറുസഞ്ചികളിലേക്ക്; ഇവിടെ വാതകങ്ങളുടെ വിനിമയം നടക്കുന്നു. സാധാരണനിലയിലുള്ള ഒരു ശ്വാസകോശത്തില്‍, വായുവിന്‍റെ ഒരു സ്വതന്ത്ര പ്രവാഹമുണ്ട്; ഇത് സാധാരണ ശ്വസനം അനുവദിക്കുന്നു.

ആസ്ത്മ ബാധിതരിലെ ശ്വസനപഥങ്ങൾ

ഏത് പ്രായത്തിലുള്ള വ്യക്തിയേയും ബാധിക്കാവുന്ന ഒരു പഴകുന്ന രോഗമാണ് ആസ്ത്മ .ശ്വസനപഥ നാളങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .

ശ്വസനമാർഗ്ഗ പഥങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .

സാധാരണ രീതിയിലുള്ള ശ്വസനപഥം

 

 

 

 

ആസ്ത്മക്ക് 2 ഘടകങ്ങൾ ഉണ്ട്

The internal data of this table is corrupted!

അസ്തമയുടെ സാധാരണ രോഗലക്ഷണങ്ങൾ

ചുമ

വിട്ടുമാറാതിരിക്കുന്ന, അടിക്കടിയുള്ള ചുമ.

കുറുകൽ ശബ്ദം

ശ്വാസം പുറത്തുവിടുമ്പോള്‍ സാധാരണയായി ചൂളമടി ശബ്ദം കേള്‍ക്കുന്നു.

ശ്വാസം കിട്ടാതെവരൽ

ശ്വസനം വളരെ ബുദ്ധിമുട്ടുള്ളതാകുന്നു, നിങ്ങള്‍ക്ക് വേണ്ടത്ര ശ്വാസം എടുക്കാനാകില്ല.

നെഞ്ചിൽ ഞെരുക്കം

ആരോ നിങ്ങളെ കെട്ടിയിട്ട പോലെ നിങ്ങളുടെ നെഞ്ചിനു മുറുക്കം തോന്നല്‍.

എല്ലാവര്‍ക്കും ഈ രോഗലക്ഷണങ്ങള്‍ എല്ലാം ഉണ്ടാകുന്നില്ല. ചില ആളുകള്‍ക്ക് പല സമയങ്ങളിലായി ഇത് അനുഭവപ്പെടുന്നു; ചില ആളുകള്‍ക്ക് എല്ലാ രോഗലക്ഷണങ്ങളും എല്ലായ്‌പോഴും അനുഭവപ്പെട്ടേക്കാം.

അസ്തമയുടെ വിവിധ തരങ്ങൾ

അലര്‍ജി കാരണമായ ആസ്ത്മ

അലര്‍ജനുകളോടുള്ള ഒരു അലര്‍ജി പ്രതികരണമാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാ¬കുന്നത്. അലര്‍ജിസംബന്ധമായ ആസ്ത്‌മയുള്ള രോഗികള്‍ക്ക് വ്യക്തിപരമായതോ കുടുംബപരമായതോ ആയ അലര്‍ജി ചരിത്രം ഉണ്ടെന്ന് കണ്ടെത്തുന്നത് സാധാരണമാണ്.

സാധാരണ ജലദോഷം അല്ലെങ്കില്‍ ഒരു സൈനസ് അണുബാധ, വ്യായാമം, വായുതാപനിലയിലെ മാറ്റങ്ങള്‍, എന്തിന്, ഒരു ഗാസ്‌ട്രോഈസോഫാഗല്‍ റീഫ്ളക്സ് (നെഞ്ചെരിച്ചില്‍) പോലും അടങ്ങുന്ന ഇത്തരം ശ്വസന അണുബാധകളാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത്.

അലര്‍ജി കാരണമല്ലാത്ത ആസ്ത്മ

ഇത്തരം രോഗികളില്‍ ഒന്നോ അതിലധികമോ അലര്‍ജിസംബന്ധമല്ലാത്ത ആസ്ത്‌മാ പ്രേരകങ്ങള്‍ ആസ്ത്‌മയ്ക്കുള്ള പ്രേരണ ഉണ്ടാക്കിയേക്കാം; അസ്വസ്ഥതയുണ്ടാക്കുന്ന വായുവിലെ വസ്തുക്കള്‍, ഉദാഹരണത്തിന് പുകവലിക്കുമ്പോഴുള്ള പുക, ചില വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, പെയിന്‍റിന്‍റെ മണം, കടുത്ത മണമുള്ള ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വായുമലിനീകരണം എന്നിവ ഇതിനുദാഹരണങ്ങളാണ്. അലര്‍ജി സംബന്ധമായ ആസ്ത്മയുടെ അതേ രോഗലക്ഷണങ്ങള്‍ തന്നെയായിരിക്കും ഇതിനും സാധാരണഗതിയില്‍ ഉണ്ടാകുന്നത്.

രാത്രി സംഭവിക്കുന്ന ആസ്ത്മ

രാത്രിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനെയാണ് രാത്രികാലത്തെ ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ആസ്ത്‌മ ഉള്ള ഏതൊരാളെയും ഇത് ബാധിക്കാം. രാത്രിയില്‍ രോഗലക്ഷണങ്ങള്‍ വഷളാക്കുന്ന ഘടകങ്ങളില്‍ സൈനസ് അണുബാധകള്‍ അല്ലെങ്കില്‍ അലര്‍ജിക് റൈനിറ്റിസ്‌ മൂലമുള്ള പോസ്റ്റ്‌നാസല്‍ഡ്രിപ് ഉള്‍‌പ്പെട്ടേക്കാം; വീട്ടിലെ പൊടി, പൊടിയില്‍ കാണുന്ന സൂക്ഷ്മജീവികള്‍ അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ മൃതകോശങ്ങള്‍ പോലുള്ള അലര്‍ജനുകള്‍ കാരണമാകാം ഇത്.

കൂടാതെ, നമ്മുടെ ശരീരം നമ്മെ ആസ്ത്‌മയില്‍നിന്നു സംരക്ഷിക്കാനായി അഡ്രീനാലിനും കോര്‍ടികോസ്റ്റിറോയിഡും സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്നു. ഈ രണ്ടു വസ്തുക്കളുടെയും നിലകള്‍ ഏറ്റവും താഴ്ന്ന നിലയിലാകുന്നത് ഏകദേശം അര്‍ധരാത്രിയാകുമ്പോഴാണ്; അതിനാല്‍ രാത്രികാലങ്ങളില്‍ രോഗലക്ഷണങ്ങള്‍ വഷളാകാന്‍കൂടുതല്‍ സാധ്യതയുണ്ട്.

ഗര്‍ഭകാല ആസ്ത്മ

ഗര്‍ഭകാലത്ത് പല ഹോര്‍‌മോണല്‍ മാറ്റങ്ങളും നടക്കുന്നു, പല സ്ത്രീകളും അവരുടെ ആസ്ത്‌മയിലും മാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ ആസ്ത്‌മ മെച്ചപ്പെടുന്നതായി അനുഭവപ്പെടുമ്പോള്‍, ചിലര്‍ക്ക് അവരുടെ ആസ്ത്‌മയില്‍ മാറ്റമൊന്നും അനുഭവപ്പെടുന്നില്ല; ചിലര്‍ക്കാകട്ടെ അവരുടെ ആസ്ത്‌മ വഷളാകുന്നതായി തോന്നുന്നു.

ഗര്‍ഭകാലയലവിൽ ആസ്ത്മയുടെ രോഗ ലക്ഷണങ്ങൾ തടയുന്നത് വളരെ പ്രധാനമാണ്.

തൊഴിൽ കാരണമായ ആസ്ത്മ

ഏതെങ്കിലും വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍, ഉദാഹരണത്തിന് നിങ്ങളുടെ ജോലിസ്ഥലത്ത് പൊടിയോ രാസവസ്തുക്കളോ ധൂമമോ സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ, ഉണ്ടാകുന്ന ആസ്ത്‌മയെയാണ് സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ഈ പ്രേരകങ്ങളുടെ സമ്പര്‍ക്കം കുറയ്ക്കുന്നത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ കുറയാനിടയാക്കിയേക്കാം.

പ്രേരക ഘടകങ്ങൾ – യഥാര്‍ത്ഥ അപരാധികൾ

ശ്വാസനാളത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതും രോഗലക്ഷണങ്ങളുണ്ടാക്കുന്നതുമായ ഏതു വസ്തുവിനെയും പ്രേരകം എന്നാണ് പരാമര്‍ശിക്കുന്നത്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മില്‍ പ്രേരകങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാം, ഒരു വ്യക്തിയില്‍തന്നെ നിരവധി പ്രേരകങ്ങളുണ്ടാകാം. ഏതൊക്കെ പ്രേരകങ്ങള്‍ പ്രശ്നമുണ്ടാക്കും, ഉണ്ടാക്കില്ല എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എല്ലാ പ്രേരകങ്ങളും ഒഴിവാക്കുക വളരെ വിഷമകരമായേക്കാം; എന്നാല്‍ ഒരിക്കല്‍ തിരിച്ചറിയപ്പെട്ടുകഴിഞ്ഞാല്‍ അനാവശ്യമായ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ ആസ്ത്‌മ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത് എന്താണെന്ന് കൃത്യമായി തിരിച്ചറിയുക ബുദ്ധിമുട്ടായേക്കാം. ചിലപ്പോള്‍ പെട്ടെന്ന് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നത് ആസ്ത്‌മാ പ്രേരകങ്ങളുടെ സൂചനയാകാം; എന്നാല്‍ചിലപ്പോള്‍ പ്രതികരണത്തിന് കാലതാമസമുണ്ടാകുകയും കൂടുതലായ തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ആവശ്യമാകുകയും ചെയ്‌തേക്കാം. പൊതുവില്‍, നിങ്ങളുടെ അലര്‍ജനുകളെ തിരിച്ചറിയാന്‍ ഒരു അലര്‍ജി പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.

The internal data of this table is corrupted!

എങ്ങനെയാണ് ആസ്ത്‌മയുടെ രോഗനിർണ്ണയം നടത്തുന്നത്?

നിരവധി അവസ്ഥകള്‍ ആസ്ത്‌മ പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കിയേക്കാം; രോഗനിര്‍ണയം നടത്താന്‍ കുറച്ചു സമയം എടുത്തേക്കാമെന്നതിനാല്‍, ശരിയായ രോഗനിര്‍ണയം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഭാഗത്ത് നല്ല ക്ഷമ വേണം. ആസ്ത്‌മയുടെ രോഗനിര്‍ണയത്തില്‍ പൊതുവില്‍ ഒരു മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, അന്വേഷണാത്മക പരിശോധനകള്‍, ശ്വാസകോശ പരിശോധനകള്‍ എന്നിവ ഉള്‍‌പ്പെടുന്നു.
മാറിടത്തിന്‍റെ പരിശോധന നടത്തുന്ന ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുന്നത് നിങ്ങളുടെ രോഗ നിർണ്ണയം വേഗത്തിലാക്കി തീർക്കുന്നതിന്‌ സഹായിക്കും.

വൈദ്യ ചരിത്രം

രോഗലക്ഷണങ്ങളെ കുറിച്ചും പൊതുവിലുള്ള ആരോഗ്യത്തെ കുറിച്ചും നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക എന്നതാണ് ആദ്യ നടപടി. ആസ്ത്മ മൂലമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മൂലമാണോ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് എന്നതു സംബന്ധിച്ച് സൂചനകള്‍ നല്‍കാന്‍ ഇതിനാകും. നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കേണ്ടതും, എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളാല്‍ കഴിയുംവിധം സത്യസന്ധമായി ഉത്തരം നല്‍‌കേണ്ടതും വളരെ പ്രധാനമാണ്.

നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്നവ നിങ്ങളോട് ചോദിച്ചേക്കാം:

  • എന്താണ് നിങ്ങളുടെ രോഗലക്ഷണങ്ങള്‍?
  • എപ്പോഴാണ് അവ ഉണ്ടാകുന്നത്, എന്തെങ്കിലും പ്രത്യേക കാര്യം അവയെ വഷളാക്കുന്നുണ്ടോ?
  • പുകവലി മൂലമുള്ള പുക, രാസവസ്തുക്കളില്‍നിന്നുള്ള ധൂമം, പൊടി എന്നിവയുടെ സമ്പര്‍ക്കം ഏല്‍ക്കേണ്ടിവരുമ്പോള്‍ രോഗലക്ഷണങ്ങള്‍ വഷളാകുന്നുണ്ടോ?
  • അലര്‍ജിക് റൈനിറ്റിസ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും അലര്‍ജിസംബന്ധമായ അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടോ?
  • കുടുംബ ചരിത്രം – നിങ്ങളുടെ രക്തബന്ധത്തില്‍‌പെട്ട ആര്‍‌ക്കെങ്കിലും ആസ്ത്‌മ, അലര്‍ജിക് റൈനിറ്റിസ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും അലര്‍ജി സംബന്ധമായ അവസ്ഥകള്‍ ഉണ്ടോ?
  • എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങള്‍ക്കുള്ളത്?
  • നിങ്ങള്‍ ഏതൊക്കെ മരുന്നുകളാണ് എടുക്കുന്നത്?
  • എന്താണ് നിങ്ങളുടെ ജോലി?
  • നിങ്ങള്‍ ഓമനമൃഗങ്ങളെയോ പ്രാവുകളേയോ വളര്‍ത്തുന്നുണ്ടോ?

ശാരീരിക പരിശോധന

  • നിങ്ങളുടെ മൂക്കും തൊണ്ടയും ശ്വാസനാളത്തിന്‍റെ മുകള്‍ഭാഗവും (ശ്വസനനാളത്തിന്‍റെ മുകള്‍ഭാഗം) പരിശോധിച്ചേക്കാം.
  • നിങ്ങളുടെ ശ്വസനം കേള്‍ക്കാനായി ഒരു സ്റ്റെതസ്‌കോപ് ഉപയോഗിച്ചേക്കാം. ശ്വസനവിമ്മിട്ടമാണ് ആസ്ത്‌മയുടെ മുഖ്യ അടയാളങ്ങളിലൊന്ന്.
  • എക്സിമയും ചുവന്നു തിണര്‍പ്പും പോലുള്ള അലര്‍ജിസംബന്ധമായ അവസ്ഥകളുടെ അടയാളങ്ങള്‍ക്കായി നിങ്ങളുടെ ചര്‍മ്മം പരിശോധിച്ചേക്കാം.

ഇനി പറയുന്നതു പോലുള്ള ആസ്ത്‌മയുടെ സാധാരണമായ അടയാളങ്ങളും രോഗലക്ഷണങ്ങളും നിങ്ങള്‍ക്കുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് ആഗ്രഹമുണ്ടായേക്കാം:

  • ആവര്‍ത്തിക്കുന്ന ശ്വസനവിമ്മിട്ടം
  • ചുമ
  • ശ്വാസംമുട്ട്
  • നെഞ്ചിനു ചുറ്റും മുറുക്കം
  • രാത്രിയില്‍ ഉണ്ടാകുന്നതോ വഷളാകുന്നതോ ആയ രോഗലക്ഷണങ്ങള്‍
  • താപനിലയിലെ പെട്ടെന്നുള്ള മാറ്റം, വ്യായാമം അല്ലെങ്കില്‍ അലര്‍ജനുകളുമായി സമ്പര്‍ക്കമുണ്ടാകല്‍ പ്രേരകമാകുന്ന രോഗലക്ഷണങ്ങള്‍.

കുട്ടികളില്‍ ആസ്ത്‌മാ സൂചനകളും രോഗലക്ഷണങ്ങളും

കുട്ടികളില്‍, കൂടുതലായുള്ള ആസ്ത്‌മാ സൂചകനളും രോഗലക്ഷണങ്ങളും ആസ്ത്‌മയുടെ അടയാളമാകാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍‌പ്പെട്ടേക്കാം:

 

 

  • സ്വാഭാവികമായതിലും ഉച്ചത്തിലുള്ള അല്ലെങ്കില്‍ സ്വാഭാവികമായതിലും വേഗത്തിലുള്ള ശ്വസനം. നവജാതശിശുക്കള്‍ സാധാരണഗതിയില്‍ 30 മുതല്‍ 60 വരെ ശ്വാസം എടുക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ സാധാരണഗതിയില്‍ 20 മുതല്‍ 40 വരെ ശ്വാസം എടുക്കുന്നു.
  • അടിക്കടിയുള്ള ചുമ അല്ലെങ്കില്‍ സജീവമായ കളിക്കു ശേഷം വഷളാകുന്ന ചുമ.
  • ചുമ, സുതാര്യമായ മ്യൂക്കസ്, മൂക്കൊലിപ്പ് എന്നിവ ഒരു അലര്‍ജി റൈനൈറ്റിസ്‌ മൂലമുള്ളതാകാം.
  • ഇടയ്ക്കിടെ സ്‌കൂളില്‍ പോകാന്‍ പറ്റാതിരിക്കുക .
  • ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ പരിമിതമായ പങ്കാളിത്തം.

അന്വേഷണങ്ങളും ശ്വാസകോശ പ്രവർത്തന പരിശോധനകളും

  • സമ്പൂര്‍ണമായ ഒരു രക്ത കൌണ്ട് (സി ബി സി) പരിശോധന
  • ശ്വാസകോശത്തിന്‍റെ ഒരു എക്സ്-റേ അല്ലെങ്കില്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സി ടി)
  • നെഞ്ചെരിച്ചില്‍ (ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്സ് രോഗം അല്ലെങ്കില്‍ ജി ഇ ആര്‍ ഡി) നിര്‍ണയിക്കല്‍
  • വൈറസോ ബാക്ടീരിയയോ മൂലമുള്ള ഒരു അണുബാധയുണ്ടോ എന്ന് നോക്കാനായി കഫ പരിശോധന

പലപ്പോഴും ആസ്ത്‌മയെ അനുഗമിക്കുന്നതും രോഗലക്ഷണങ്ങള്‍ വഷളാക്കുന്നതുമായ മറ്റേതെങ്കിലും അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് നോക്കാന്‍ നിങ്ങളുടെ ഡോക്ടറും ആഗ്രഹിച്ചേക്കാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍‌പ്പെടുന്നു:

 

  • നെഞ്ചെരിച്ചില്‍ (ഗാസ്‌ട്രോഈസോഫാഗല്‍ റീഫ്ളക്സ് രോഗം അല്ലെങ്കില്‍ ജി ഇ ആര്‍ ഡി)
  • അലര്‍ജിക് റൈനിറ്റിസ്‌
  • സൈനസൈറ്റിസ്

അലര്‍ജി പരിശോധനകള്‍

നിങ്ങളുടെ ഡോക്ടര്‍ അലര്‍ജി പരിശോധനകളും നടത്താന്‍ ആഗ്രഹിച്ചേക്കാം. ലോകവ്യാപകമായി അലര്‍ജികള്‍ നിര്‍ണയിക്കുന്നതിനുള്ള മുഖ്യ ഉപകരണം ചര്‍മ്മ പരിശോധനകളാണ്. ഈ നടപടിക്രമത്തിന് ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. പരിശോധനയ്ക്കു ശേഷം രോഗിക്ക് സ്കൂളിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് പോകാനാകും. ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളിലൂടെ അറിയാവുന്ന വ്യത്യസ്ത അലര്‍ജി പ്രൊഫൈലുകള്‍ ഓരോ രോഗിക്കും വേറെവേറെയുണ്ട്.

അലര്‍ജന്‍ പ്രേരകങ്ങളെ തിരിച്ചറിയുന്നത് ഒഴിവാക്കലിനുള്ള ഒരു തന്ത്രം രൂപപ്പെടുത്തുന്ന കാര്യത്തില്‍ സഹായമാകും. അലര്‍ജനുകളെ ഒഴിവാക്കുന്നതിനായുള്ള പരീക്ഷണപഠനം രോഗനിര്‍ണയപരവും ചികിത്സാപരമായതുമാകാം.

ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളുടെ സാങ്കേതികത:

അലര്‍ജികളുടെ ഉത്തരവാദികളായ കോശങ്ങളുടെയും ആന്‍റിബോഡികളുടെയും സാന്നിധ്യം ചര്‍മ്മത്തിനടിയിലും, അതുപോലെതന്നെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുണ്ട്. രോഗിക്ക് അലര്‍ജിയുള്ള ഒരു അലര്‍ജന്‍ ചര്‍മ്മത്തില്‍ പുരട്ടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ പ്രതികരണം ഉണ്ടാവുകയും ചര്‍മ്മത്തില്‍ പാട് രൂപപ്പെടുകയും ചെയ്യുന്നു. അലര്‍ജിയുടെ തീവ്രതയെ ഗ്രേഡ് ചെയ്യാനായി പാടിന്‍റെ വലിപ്പം അളക്കുന്നു.

സ്‌പൈറോമെട്രി

സ്‌പൈറോമെട്രി പോലുള്ള ശ്വാസകോശ പരിശോധനകള്‍ (ശ്വാസകോശപ്രവര്‍ത്തനസംബന്ധമായ പരിശോധനകള്‍) പലപ്പോഴും ആസ്ത്‌മയുടെ രോഗനിര്‍ണയം സ്ഥിരീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ ശ്വാസകോശങ്ങള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഈ പരിശോധനകള്‍ നോക്കുന്നു. സ്‌പൈറോമെട്രി നടത്തുന്ന വേളയില്‍, നിങ്ങള്‍ ആഴത്തില്‍ ശ്വാസമെടുക്കുകയും സ്‌പൈറോമീറ്റര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു യന്ത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള കുഴലിലേക്ക് ശക്തിയില്‍ ശ്വാസം പുറത്തുവിടുകയും (ഉച്ഛ്വാസം) ചെയ്യുന്നു. നിങ്ങള്‍ പുറത്തേക്കുവിടുന്ന ശ്വാസത്തിന്‍റെ അളവും (വ്യാപ്തം), നിങ്ങള്‍ക്ക് എത്ര പെട്ടെന്ന് ശ്വാസം പുറത്തുവിടാനാകുന്നുവെന്നും ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രായമുള്ള ഒരാളുടെ കാര്യത്തില്‍ ചില മുഖ്യ അളവുകള്‍ സ്വാഭാവികനിലയ്ക്കും താഴെയാണെങ്കില്‍, ആസ്ത്‌മ മൂലം നിങ്ങളുടെ ശ്വാസനാളങ്ങള്‍ ഇടുങ്ങിയിട്ടുണ്ടെന്നതിന്‍റെ സൂചനയാകാം അത്.

ശ്വാസകോശ പരിശോധനയുടെ അളവുകള്‍ എടുത്തുകഴിഞ്ഞ ശേഷം, ശ്വാസനാളങ്ങള്‍ തുറക്കാനായി നിങ്ങളുടെ ഡോക്ടര്‍ ഒരു ആസ്ത്‌മാ മരുന്ന് ഇന്‍‌ഹേല്‍ (ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കാന്‍) നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. തുടര്‍ന്ന്, നിങ്ങള്‍ ശ്വാസകോശപരിശോധനകള്‍ വീണ്ടും ചെയ്യും. മരുന്ന് എടുത്തതിനു ശേഷം നിങ്ങളുടെ അളവുകളില്‍ കാര്യമായ മെച്ചമുണ്ടാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആസ്ത്‌മ ഉണ്ടായേക്കാം.

പീക് ഫ്‌ളോ മീറ്റര്‍


നിങ്ങള്‍ക്ക് ആസ്ത്‌മയുണ്ടെങ്കില്‍, നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം പിന്തുടരുന്നതിനായി നിങ്ങള്‍ ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കണമെന്ന് നിങ്ങളുടെ ഡോക്ടര്‍ ശുപാര്‍ശ ചെയ്‌തേക്കാം. ലളിതമായതും, ഉപയോഗിക്കാനെളുപ്പമായതുമായ ഒരു ഉപകരണമാണ് പീക്ക് ഫ്‌ളോ മീറ്റര്‍; നിങ്ങളുടെ ശ്വാസകോശം എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് അളക്കുന്നു.

ശ്വസനവിമ്മിട്ടം അല്ലെങ്കില്‍ ചുമ പോലുള്ള ആസ്ത്‌മ വഷളാകുന്നതിന്‍റെ അടയാളങ്ങളും രോഗലക്ഷണങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം, നിങ്ങളുടെ ആസ്ത്‌മയെ നിയന്ത്രിക്കാനായി നിങ്ങള്‍ എപ്പോഴൊക്കെ നടപടി സ്വീകരിക്കേണ്ട ആവശ്യം വരുന്നുവെന്ന് തീരുമാനിക്കാനായി നിങ്ങള്‍ക്ക് ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കാനാകും. പീക്ക് ഫ്‌ളോ മീറ്ററിന്‍റെ പതിവായ ഉപയോഗം മുഖേന നിങ്ങളുടെ മരുന്ന് ക്രമീകരിക്കാന്‍ അല്ലെങ്കില്‍ നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാകും മുമ്പ് നടപടികള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടിയേക്കാം. മുതിര്‍ന്നവരും, പ്രീസ്കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടിയും അടക്കം ഇരുകൂട്ടര്‍ക്കും ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ പ്രയോജനപ്രദമാകാം.