നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലാണോ ?

  • കഴിഞ്ഞ രണ്ടാഴ്ചകളില്‍ അല്ലെങ്കില്‍ ഒരു മാസത്തില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളോ ചുമയോ മൂലം നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?
  • ഇതേ വേളയില്‍ പകല്‍ സമയത്ത് നിങ്ങള്‍ക്ക് ചുമയോ ശ്വസനവിമ്മിട്ടമോ ശ്വാസംമുട്ടോ അനുഭവപ്പെട്ടുവോ?
  • ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മൂലം നിങ്ങളുടെ ജോലി ചെയ്യുന്നതിനോ സ്കൂളില്‍ പോകുന്നതിനോ പതിവു പ്രവൃത്തികള്‍ ചെയ്യുന്നതിനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?

മുകളിലെ ഈ ചോദ്യങ്ങളിലേതിനെങ്കിനുമുള്ള നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കില്‍, പര്യാപ്തമായ വിധം നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആസ്‌ത്മ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് സ്വയം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാകുമെന്നിരിക്കേ, പല ആളുകളും ആസ്‌ത്മയ്ക്കായി ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. വിട്ടുമാറാത്ത മറ്റ് അസുഖങ്ങളെപ്പോലെ തന്നെ ആസ്ത്‌മയും അങ്ങനെ സുഖപ്പെടുകയില്ല; ഇതിനായി സ്ഥിരമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. അതിനാല്‍, പൂര്‍ണതയുള്ളതും ഗുണനിലവാരമുള്ളതുമായ ഒരു ജീവിതം കിട്ടാനും, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകുന്നതിനും നിങ്ങള്‍ സ്വന്തമായി ഒരു ആസ്ത്‌മാ നിയന്ത്ര പദ്ധതി അല്ലെങ്കില്‍ ആസ്ത്മാ ആക്‌ഷന്‍ പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്.

നിയന്ത്രണം കൈവരിക്കുക – എന്‍റെ ആസ്ത്മ പദ്ധതി (എം എ പി)


നിങ്ങളുടെ ആസ്ത്‌മ ഫലപ്രദമായി നിയന്ത്രിക്കാനായി എഴുതിവച്ച ഒരു നിയന്ത്രണ പദ്ധതി ഉണ്ടാകുന്നതാണ് നല്ലതെന്ന വസ്തുത നേരത്തേ അറിവുള്ളതാണ്. എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) എന്നത് കുട്ടികളും മുതിര്‍ന്നവരുമായ ഇരുകൂട്ടര്‍ക്കും പ്രധാനമായ ഒരു ടൂള്‍ ആണ്; നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും, ഒരു അടിയന്തര സന്ദര്‍ഭത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൂടി ഇത് സഹായമാകും. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചില നടപടികള്‍ നടത്താനായി മറ്റുള്ളവരെ സഹായിക്കുന്ന പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും എം എ പിയില്‍ അടങ്ങുന്നു.

നിങ്ങളുടെ ആസ്ത്‌മാ പദ്ധതി മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമാകാമെന്നതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ സ്വന്തം എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) തയാറാക്കുന്നത് നല്ലതാണെന്ന് നിര്‍‌ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ കാര്യത്തില്‍ തിരിച്ചറിയപ്പെട്ട അലര്‍ജനുകള്‍ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍, നിങ്ങളുടെ പീക്ക് ഫ്‌ളോ റീഡിംഗുകളുടെ ഒരു ലോഗും ആസ്ത്‌മാ ആക്രമണങ്ങളും, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഡോസ്ക്രമവും സമയവും സഹിതം, ഒരു അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നിങ്ങളുടെ ഡോക്ടറുടെയും ബന്ധുക്കളുടെയും സമ്പര്‍ക്ക വിവരങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ അടങ്ങിയിരിക്കേണ്ടതാണ്.

Comments are closed.