മരുന്നുകുറിപ്പടിപ്രകാരമുള്ള നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും അത് എടുക്കുന്ന സമയങ്ങളും നന്നായി ആറിയുന്നതാണ് നിങ്ങളുടെ ആസ്ത്മ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നതിലേക്കുള്ള ആദ്യ പടി. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെ നിങ്ങളുടെ മരുന്ന് പതിവായി ഉപയോഗിക്കുക.
- പതിവു ഇടവേളകളില്‍ നിങ്ങളുടെ ഡോക്ടറോടൊത്ത് നിങ്ങളുടെ രോഗലക്ഷണങ്ങളും മരുന്നും അവലോകനം ചെയ്യുക.
- നിങ്ങളുടെ ജീവിതശൈലിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, ആസ്ത്മയെ തരണം ചെയ്ത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക.
- പ്രേരകങ്ങള്‍ എങ്ങനെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യണമെന്ന് നിങ്ങളുടെ ഡോക്ടറില്‍ നിന്ന് പഠിക്കുക.
- പഴകാത്ത പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്ള ആരോഗ്യകരമായ ഒരു ആഹാരക്രമം പാലിക്കുക.
- ധാരാളം വെള്ളം കുടിക്കുകയും, നിര്‍ജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുക.