ചിലപ്പോള്‍ നിങ്ങളുടെ മരുന്നുകള്‍ എടുക്കുകയും പ്രേരകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്ക് ആസ്ത്മയുടെ ആക്രമണം ഉണ്ടാകുന്നതായി കാണാം. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ വളരെ പെട്ടെന്ന് ഒരു ആസ്ത്മാ ആക്രമണം ഉണ്ടാവാം അല്ലെങ്കില്‍ ഇതിന് ഏതാനും മണിക്കുറുകളോ ദിവസങ്ങള്‍ തന്നെയോ എടുക്കാം. ഒരു ആസ്ത്മാ ആക്രമണം ലഘുവായതോ മിതമായതോ തീവ്രമായതോ ആകാം. നിങ്ങള്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ദയവായി താഴെ കാണുക –
ലഘുവായ ആസ്ത്മാ ആക്രമണത്തിന്റെ ലക്ഷണങ്ങള്‍-
- ചുമ, ശ്വസനവിമ്മിട്ടം, ശ്വാസംമുട്ട്
- എന്നാലും അപ്പോഴും ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ മുഴുവനായി സംസാരിക്കാന്‍ കഴിയുന്നു.
മിതമായ ആസ്ത്മാ ആക്രമണത്തിന്റെ ലക്ഷണങ്ങള്‍
- തുടര്‍ച്ചയായ ചുമ, മിതമായതു മുതല്‍ ഉച്ചത്തിലുള്ള ശബ്ദത്തോടെ ശ്വസനവിമ്മിട്ടം
- ശ്വസിക്കാന്‍ പ്രകടമായ വൈഷമ്യം
- ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ ഭാഗികമായി മാത്രം സംസാരിക്കാന്‍ കഴിയുന്നു.
തീവ്രമായ ആസ്ത്മാ ആക്രമണത്തിന്റെ രോഗലക്ഷണങ്ങള്‍
- ശ്വസിക്കാന്‍ തീവ്രമായ വൈഷമ്യം
- ഒരു സമയത്ത് ഏതാനും വാക്കുകളിലധികം സംസാരിക്കാനാകാതിരിക്കല്
- ശ്വസനവിമ്മിട്ടം പലപ്പോഴും ശബ്ദമില്ലാതെ
- തൊണ്ടയിലേയും വാരിയിലേയും പേശികള്‍ വലിയല്‍
- വിളറലും വിയര്‍ക്കലും
- ചുണ്ടുകള്‍ നീലയ്ക്കാന് സാധ്യത
- വളരെ നിരാശയും ഉല്‍ക്കണ്ഠയും
ആസ്ത്മയുടെ ആക്രമണമുണ്ടാകുമ്പോള്‍ താഴെ പറയുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക
- ഇത്തരം സംഭവമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തിനെ, അല്ലെങ്കില്‍ ബന്ധുവിനെ, സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുക. ഒറ്റയ്ക്ക് ഇരിക്കരുത്.
- നിവര്‍ന്നിരിക്കുക, കിടക്കരുത്. സാവധാനത്തിലും സ്ഥിരമായും ശ്വാസമെടുക്കാന്‍ ശ്രമിക്കുക. മുറുക്കിയുടുത്ത ഏതെങ്കിലും വസ്ത്രമുണ്ടെങ്കില്‍ അയച്ചുവിട്ട് ശാന്തമായിരിക്കുക.
- ഒരു സമയത്ത് ഒരു പഫ് എന്ന കണക്കില്‍, നിങ്ങളുടെ പെട്ടെന്ന് ആശ്വാസം പകരുന്ന മരുന്നുള്ള ഇന്ഹേലറില്നിന്ന് ഒന്നോ രണ്ടോ പഫ് എടുക്കുക.
- 3 – 4 മിനിട്ടുകള്‍ കാക്കുക.
- നിങ്ങള്‍ക്ക് മെച്ചപ്പെടുന്നതായി തോന്നിത്തുടങ്ങുന്നില്ലെങ്കില്, നടപടികള്‍ 3, 4 എന്നിവ ആവര്‍ത്തിക്കുക.
ഇപ്പോഴും നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നില്ല എങ്കില്‍, ഉടന്‍ നിങ്ങളുടെ ഡോക്ടറെ വിളിക്കുക അല്ലെങ്കില്‍ ഒരു ആശുപത്രിയിലേക്ക് പോകുക.