സ്കൂളിൽ നിയന്ത്രണം കൈവരിക്കുക

രോഗം മൂലം സ്കൂളില്‍ ഹാജരാകാതിരിക്കാന്‍ ഇടയാക്കുന്ന മുഖ്യ കാരണങ്ങളിലൊന്നാണ് ആസ്ത്‌മ. ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുന്നതു മൂലം, മോശമാവുകയും ചെയ്യും . സ്കൂളില്‍വച്ച് വിദ്യാര്‍ത്ഥികളുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ സഹായമേകുന്നതില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അല്ലെങ്കില്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. ആസ്ത്‌മയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അവരുടെ പരമാവധി ശേഷിയില്‍തന്നെ പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സഹായകമാകാവുന്ന ഏതാനും ലഘു നിര്‍‌ദ്ദേശങ്ങള്‍.

  • നിങ്ങളുടെ കുട്ടിക്ക് അസുഖം അനുഭവപ്പെടുന്ന പക്ഷം, അവനെ ആ ദിവസം സ്കൂളിലേക്ക് അയക്കാതിരിക്കുക; നിങ്ങളുടെ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറെ കാണുകയും ചെയ്യുക.
  • അവന്‍റെ അസുഖവേളയില്‍ നഷ്ടമായ സ്കൂള്‍ ജോലികള്‍ കവര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
  • നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ സംബന്ധിച്ച് നാണക്കേടു തോന്നേണ്ട കാര്യമില്ല; നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മയെക്കുറിച്ച് ക്ലാസ് ടീച്ചറോട്/സ്കൂള്‍ ജീവനക്കാരോട് പറയുക.
  • നിങ്ങളുടെ കുട്ടിയുടെ സ്കൂളിലേക്ക് എം എ പിയുടെ പുതുക്കിയ ഒരു പകര്‍പ്പ് അയക്കുക – നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ, പ്രേരകങ്ങള്‍, ആസ്ത്‌മാ ആക്രമണത്തിന്‍റെ സൂചനകള്‍, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്ന്, മരുന്ന് എങ്ങനെ എപ്പോള്‍ എടുക്കണം എന്നീ വിവരങ്ങള്‍ എം എ പിയില്‍ അടങ്ങുന്നു.
  • സ്കൂള്‍ സമയങ്ങളില്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ ക്ലാസ് ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • സ്കൂളില്‍നിന്നുള്ള വിനോദയാത്ര, പുറത്തുപോകല്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയവയില്‍, നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് അനുഗമിക്കുന്ന ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • മരുന്നുകളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍, നിങ്ങള്‍ എം എ പി പുതുക്കുകയും, നിങ്ങളുടെ ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണെന്ന കാര്യം ശ്രദ്ധിക്കുക.
  • നിങ്ങളുടെ കുട്ടിക്കായി നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ഒരു കിറ്റ് ദയവായി തയാറാക്കുകയും, അവന്‍റെ പേരിനൊപ്പം അത് ലേബല്‍ ചെയ്യുകയും ചെയ്യുക. നിങ്ങളുടെ കുട്ടി ഓരോ ദിവസവും ഇത് സ്കൂളിലേക്കു പോകുമ്പോള്‍ കൈവശം വയ്‌ക്കേണ്ടതാണ്.

Comments are closed.