സജീവമായിരിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്; ആസ്ത്മയുള്ളവരുടെ കാര്യത്തില്‍ പോലും ഇത് ശരിയാണ്. എന്നാല്‍ ചിലപ്പോള്‍, വ്യായാമം ചെയ്യുന്നത് അല്ലെങ്കില്‍ ചില കായിക ഇനങ്ങള്‍ കളിക്കുന്നത് ചില രോഗികളില്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം. അതേ സമയം തന്നെ പതിവു ശാരീരിക പ്രവര്‍ത്തനം തുടരേണ്ടത് വളരെ പ്രധാനമാണ്; നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കാന്‍ ഇത് സഹായകമാകുന്നു. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നതില്‍നിന്ന് നിങ്ങള്‍ വിട്ടുനല്ക്കണോ? വേണ്ട, നിങ്ങള്‍ ശരിയായ ആസ്ത്മാ നിയന്ത്രണം നടത്തുകയാണെങ്കില്നിങ്ങള്ക്ക് കായിക ഇനങ്ങളില്‍ പങ്കെടുക്കാനും വ്യായാമം ചെയ്യാനും തീര്‍ച്ചയായും കഴിയും. ഡേവിഡ് ബെക്കാമിന് ആസ്ത്മ ഉണ്ടായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ആസ്ത്മയ്ക്കു മേല്‍ വിജയം കൈവരിച്ച അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനായിത്തീര്‍ന്നു.
ലളിതമായ ഏതാനും മാര്‍ഗങ്ങളിലൂടെ ശാരീരിക പ്രവര്ത്തനത്താനായുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ട് വ്യായാമപ്രേരിതമായ ആസ്ത്മ ഉണ്ടാകാനുള്ള അപകടസാധ്യത നിങ്ങള്‍ക്ക് കുറയ്ക്കാനാകും.
- നിങ്ങള്‍ എം എ പി പിന്തുടരുന്നുണ്ടെന്നും നിങ്ങളുടെ ആസ്ത്മ നന്നായി നിയന്ത്രിക്കുന്നുണ്ടെന്നും ഉറപ്പാക്കുക
- നിങ്ങള്‍ വ്യായാമമോ കായിക ഇനങ്ങളോ ആരംഭിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ മുമ്പ് നിങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുക.
- ലഘുവ്യായാമങ്ങള്‍ കൊണ്ട് ശരീരം ചൂടാക്കുകയും, വ്യായാമമോ കായിക ഇനങ്ങളോ ആരംഭിക്കുന്നതിന് മുമ്പ് സ്ട്രെച്ചിംഗ് നടത്തുകയും ചെയ്യുക.
- വ്യായാമമോ കായിക ഇനങ്ങളോ ചെയ്തു കഴിഞ്ഞ ശേഷം എല്ലായ്പോഴും ശരീരം തണുപ്പിക്കുക.
എന്നിരുന്നാലും, വ്യായാമമോ കായിക ഇനങ്ങളോ ചെയ്യുമ്പോള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍, താഴെ കൊടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക –
- നിങ്ങളുടെ വ്യായാമം അല്ലെങ്കില്‍ കായിക ഇനം ഉടന്‍ തന്നെ നിര്‍ത്തുക.
- നിവര്‍ന്നിരിക്കുകയും ശാന്തത പാലിക്കുകയും ചെയ്യുക. മുറുക്കിയുടുത്ത വസ്ത്രങ്ങള്‍ അയച്ചുവിട്ട് 10 – 15 മിനിട്ടുകള്‍ ശാന്തമായിരിക്കുക.
- നിങ്ങളുടെ എം എ പിയില്‍ പരാമര്‍ശിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. നിങ്ങളുടെ എം എ പിയില്‍ നിങ്ങള്‍ക്കായി നര്ദദ്ദേശിക്കപ്പെടുന്ന മരുന്നുകളുടെ വിശദാംശങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നല്കിയിട്ടുണ്ടാകും.
- നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വിട്ടുപോവുകയാണെങ്കില്‍ മാത്രം, വ്യായാമം അല്ലെങ്കില്‍ കായിക ഇനം പുനരാരംഭിക്കുക .
- രോഗലക്ഷണങ്ങള്‍ വിട്ടുപോകുന്നില്ലെങ്കില്‍, വ്യായാമം അല്ലെങ്കില്‍ കായിക ഇനം പുനരാരംഭിക്കരുത്, ആ ദിവസം വിശ്രമമെടുക്കുക.
ഇനി പറയുന്ന പോലെയാണെങ്കില്‍ മാത്രമേ നിങ്ങള്‍ വ്യായാമം ഒഴിവാക്കാവൂ
- വീടിനു വെളിയില്‍, തണുപ്പുള്ളതോ വരണ്ടതോ ആയ ദിവസങ്ങളില്‍ മാത്രം.
- നിങ്ങള്‍ക്ക് ജലദോഷമോ പകര്‍ച്ചപ്പനിയോ ഉണ്ടെങ്കില്‍
- സാധാരണഗതിയുള്ള നിങ്ങളുടെ മികച്ച പ്രകടനത്തിനും വളരെ താഴെയാണ് നിങ്ങളുടെ പീക്ക് ഫ്ളോ മീറ്റര്‍ റീഡിംഗ് എങ്കില്‍.
- നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കപ്പെടാതിരിക്കുകയാണെങ്കില്.