Deprecated: load_plugin_textdomain was called with an argument that is deprecated since version 2.7.0 with no alternative available. in /home/allergyinkids/public_html/malayalam/wp-includes/functions.php on line 5013

Deprecated: add_custom_background is deprecated since version 3.4.0! Use add_theme_support( 'custom-background', $args ) instead. in /home/allergyinkids/public_html/malayalam/wp-includes/functions.php on line 4719

Deprecated: add_custom_image_header is deprecated since version 3.4.0! Use add_theme_support( 'custom-header', $args ) instead. in /home/allergyinkids/public_html/malayalam/wp-includes/functions.php on line 4719

Deprecated: The called constructor method for WP_Widget in Twenty_Eleven_Ephemera_Widget is deprecated since version 4.3.0! Use __construct() instead. in /home/allergyinkids/public_html/malayalam/wp-includes/functions.php on line 4812
ആസ്ത്മ | Allergy in kids

നമുക്ക് ആരംഭിക്കാം

സാധാരണ ശ്വാസകോശവും വായുനാളങ്ങളും

നമ്മുടെ മൂക്കിലൂടെയും വായിലൂടെയും നാം ശ്വസിക്കുന്ന വായു നമ്മുടെ ശ്വാസനാളത്തിലേക്ക് കടക്കുന്നു. ശ്വാസനാളത്തിലൂടെ വായു അകത്തു കടക്കുന്നു – ആദ്യം ട്രക്കിയ, പിന്നെ ബ്രോങ്കൈ, ബ്രോങ്കിയോള്‍സ്, പിന്നെ അവസാനമായി അല്‍‌വെയോളി എന്നു വിളിക്കപ്പെടുന്ന ചെറുസഞ്ചികളിലേക്ക്; ഇവിടെ വാതകങ്ങളുടെ വിനിമയം നടക്കുന്നു. സാധാരണനിലയിലുള്ള ഒരു ശ്വാസകോശത്തില്‍, വായുവിന്‍റെ ഒരു സ്വതന്ത്ര പ്രവാഹമുണ്ട്; ഇത് സാധാരണ ശ്വസനം അനുവദിക്കുന്നു.

ആസ്ത്മ ബാധിതരിലെ ശ്വസനപഥങ്ങൾ

ഏത് പ്രായത്തിലുള്ള വ്യക്തിയേയും ബാധിക്കാവുന്ന ഒരു പഴകുന്ന രോഗമാണ് ആസ്ത്മ .ശ്വസനപഥ നാളങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .

ശ്വസനമാർഗ്ഗ പഥങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .

സാധാരണ രീതിയിലുള്ള ശ്വസനപഥം

 

 

 

 

ആസ്ത്മക്ക് 2 ഘടകങ്ങൾ ഉണ്ട്

The internal data of this table is corrupted!

അസ്തമയുടെ സാധാരണ രോഗലക്ഷണങ്ങൾ

ചുമ

വിട്ടുമാറാതിരിക്കുന്ന, അടിക്കടിയുള്ള ചുമ.

കുറുകൽ ശബ്ദം

ശ്വാസം പുറത്തുവിടുമ്പോള്‍ സാധാരണയായി ചൂളമടി ശബ്ദം കേള്‍ക്കുന്നു.

ശ്വാസം കിട്ടാതെവരൽ

ശ്വസനം വളരെ ബുദ്ധിമുട്ടുള്ളതാകുന്നു, നിങ്ങള്‍ക്ക് വേണ്ടത്ര ശ്വാസം എടുക്കാനാകില്ല.

നെഞ്ചിൽ ഞെരുക്കം

ആരോ നിങ്ങളെ കെട്ടിയിട്ട പോലെ നിങ്ങളുടെ നെഞ്ചിനു മുറുക്കം തോന്നല്‍.

എല്ലാവര്‍ക്കും ഈ രോഗലക്ഷണങ്ങള്‍ എല്ലാം ഉണ്ടാകുന്നില്ല. ചില ആളുകള്‍ക്ക് പല സമയങ്ങളിലായി ഇത് അനുഭവപ്പെടുന്നു; ചില ആളുകള്‍ക്ക് എല്ലാ രോഗലക്ഷണങ്ങളും എല്ലായ്‌പോഴും അനുഭവപ്പെട്ടേക്കാം.

അസ്തമയുടെ വിവിധ തരങ്ങൾ

അലര്‍ജി കാരണമായ ആസ്ത്മ

അലര്‍ജനുകളോടുള്ള ഒരു അലര്‍ജി പ്രതികരണമാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാ¬കുന്നത്. അലര്‍ജിസംബന്ധമായ ആസ്ത്‌മയുള്ള രോഗികള്‍ക്ക് വ്യക്തിപരമായതോ കുടുംബപരമായതോ ആയ അലര്‍ജി ചരിത്രം ഉണ്ടെന്ന് കണ്ടെത്തുന്നത് സാധാരണമാണ്.

സാധാരണ ജലദോഷം അല്ലെങ്കില്‍ ഒരു സൈനസ് അണുബാധ, വ്യായാമം, വായുതാപനിലയിലെ മാറ്റങ്ങള്‍, എന്തിന്, ഒരു ഗാസ്‌ട്രോഈസോഫാഗല്‍ റീഫ്ളക്സ് (നെഞ്ചെരിച്ചില്‍) പോലും അടങ്ങുന്ന ഇത്തരം ശ്വസന അണുബാധകളാണ് അലര്‍ജിസംബന്ധമായ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത്.

അലര്‍ജി കാരണമല്ലാത്ത ആസ്ത്മ

ഇത്തരം രോഗികളില്‍ ഒന്നോ അതിലധികമോ അലര്‍ജിസംബന്ധമല്ലാത്ത ആസ്ത്‌മാ പ്രേരകങ്ങള്‍ ആസ്ത്‌മയ്ക്കുള്ള പ്രേരണ ഉണ്ടാക്കിയേക്കാം; അസ്വസ്ഥതയുണ്ടാക്കുന്ന വായുവിലെ വസ്തുക്കള്‍, ഉദാഹരണത്തിന് പുകവലിക്കുമ്പോഴുള്ള പുക, ചില വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, പെയിന്‍റിന്‍റെ മണം, കടുത്ത മണമുള്ള ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വായുമലിനീകരണം എന്നിവ ഇതിനുദാഹരണങ്ങളാണ്. അലര്‍ജി സംബന്ധമായ ആസ്ത്മയുടെ അതേ രോഗലക്ഷണങ്ങള്‍ തന്നെയായിരിക്കും ഇതിനും സാധാരണഗതിയില്‍ ഉണ്ടാകുന്നത്.

രാത്രി സംഭവിക്കുന്ന ആസ്ത്മ

രാത്രിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനെയാണ് രാത്രികാലത്തെ ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ആസ്ത്‌മ ഉള്ള ഏതൊരാളെയും ഇത് ബാധിക്കാം. രാത്രിയില്‍ രോഗലക്ഷണങ്ങള്‍ വഷളാക്കുന്ന ഘടകങ്ങളില്‍ സൈനസ് അണുബാധകള്‍ അല്ലെങ്കില്‍ അലര്‍ജിക് റൈനിറ്റിസ്‌ മൂലമുള്ള പോസ്റ്റ്‌നാസല്‍ഡ്രിപ് ഉള്‍‌പ്പെട്ടേക്കാം; വീട്ടിലെ പൊടി, പൊടിയില്‍ കാണുന്ന സൂക്ഷ്മജീവികള്‍ അല്ലെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ മൃതകോശങ്ങള്‍ പോലുള്ള അലര്‍ജനുകള്‍ കാരണമാകാം ഇത്.

കൂടാതെ, നമ്മുടെ ശരീരം നമ്മെ ആസ്ത്‌മയില്‍നിന്നു സംരക്ഷിക്കാനായി അഡ്രീനാലിനും കോര്‍ടികോസ്റ്റിറോയിഡും സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്നു. ഈ രണ്ടു വസ്തുക്കളുടെയും നിലകള്‍ ഏറ്റവും താഴ്ന്ന നിലയിലാകുന്നത് ഏകദേശം അര്‍ധരാത്രിയാകുമ്പോഴാണ്; അതിനാല്‍ രാത്രികാലങ്ങളില്‍ രോഗലക്ഷണങ്ങള്‍ വഷളാകാന്‍കൂടുതല്‍ സാധ്യതയുണ്ട്.

ഗര്‍ഭകാല ആസ്ത്മ

ഗര്‍ഭകാലത്ത് പല ഹോര്‍‌മോണല്‍ മാറ്റങ്ങളും നടക്കുന്നു, പല സ്ത്രീകളും അവരുടെ ആസ്ത്‌മയിലും മാറ്റങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. ചില സ്ത്രീകള്‍ക്ക് തങ്ങളുടെ ആസ്ത്‌മ മെച്ചപ്പെടുന്നതായി അനുഭവപ്പെടുമ്പോള്‍, ചിലര്‍ക്ക് അവരുടെ ആസ്ത്‌മയില്‍ മാറ്റമൊന്നും അനുഭവപ്പെടുന്നില്ല; ചിലര്‍ക്കാകട്ടെ അവരുടെ ആസ്ത്‌മ വഷളാകുന്നതായി തോന്നുന്നു.

ഗര്‍ഭകാലയലവിൽ ആസ്ത്മയുടെ രോഗ ലക്ഷണങ്ങൾ തടയുന്നത് വളരെ പ്രധാനമാണ്.

തൊഴിൽ കാരണമായ ആസ്ത്മ

ഏതെങ്കിലും വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍, ഉദാഹരണത്തിന് നിങ്ങളുടെ ജോലിസ്ഥലത്ത് പൊടിയോ രാസവസ്തുക്കളോ ധൂമമോ സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ, ഉണ്ടാകുന്ന ആസ്ത്‌മയെയാണ് സ്ഥാനം കൊണ്ടുണ്ടാകുന്ന ആസ്ത്‌മ എന്ന് പരാമര്‍ശിക്കുന്നത്. ഈ പ്രേരകങ്ങളുടെ സമ്പര്‍ക്കം കുറയ്ക്കുന്നത് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ കുറയാനിടയാക്കിയേക്കാം.

പ്രേരക ഘടകങ്ങൾ – യഥാര്‍ത്ഥ അപരാധികൾ

ശ്വാസനാളത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതും രോഗലക്ഷണങ്ങളുണ്ടാക്കുന്നതുമായ ഏതു വസ്തുവിനെയും പ്രേരകം എന്നാണ് പരാമര്‍ശിക്കുന്നത്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മില്‍ പ്രേരകങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാം, ഒരു വ്യക്തിയില്‍തന്നെ നിരവധി പ്രേരകങ്ങളുണ്ടാകാം. ഏതൊക്കെ പ്രേരകങ്ങള്‍ പ്രശ്നമുണ്ടാക്കും, ഉണ്ടാക്കില്ല എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എല്ലാ പ്രേരകങ്ങളും ഒഴിവാക്കുക വളരെ വിഷമകരമായേക്കാം; എന്നാല്‍ ഒരിക്കല്‍ തിരിച്ചറിയപ്പെട്ടുകഴിഞ്ഞാല്‍ അനാവശ്യമായ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ ആസ്ത്‌മ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളുണ്ട്.

നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത് എന്താണെന്ന് കൃത്യമായി തിരിച്ചറിയുക ബുദ്ധിമുട്ടായേക്കാം. ചിലപ്പോള്‍ പെട്ടെന്ന് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നത് ആസ്ത്‌മാ പ്രേരകങ്ങളുടെ സൂചനയാകാം; എന്നാല്‍ചിലപ്പോള്‍ പ്രതികരണത്തിന് കാലതാമസമുണ്ടാകുകയും കൂടുതലായ തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ആവശ്യമാകുകയും ചെയ്‌തേക്കാം. പൊതുവില്‍, നിങ്ങളുടെ അലര്‍ജനുകളെ തിരിച്ചറിയാന്‍ ഒരു അലര്‍ജി പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.

The internal data of this table is corrupted!

എങ്ങനെയാണ് ആസ്ത്‌മയുടെ രോഗനിർണ്ണയം നടത്തുന്നത്?

നിരവധി അവസ്ഥകള്‍ ആസ്ത്‌മ പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കിയേക്കാം; രോഗനിര്‍ണയം നടത്താന്‍ കുറച്ചു സമയം എടുത്തേക്കാമെന്നതിനാല്‍, ശരിയായ രോഗനിര്‍ണയം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഭാഗത്ത് നല്ല ക്ഷമ വേണം. ആസ്ത്‌മയുടെ രോഗനിര്‍ണയത്തില്‍ പൊതുവില്‍ ഒരു മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധന, അന്വേഷണാത്മക പരിശോധനകള്‍, ശ്വാസകോശ പരിശോധനകള്‍ എന്നിവ ഉള്‍‌പ്പെടുന്നു.
മാറിടത്തിന്‍റെ പരിശോധന നടത്തുന്ന ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുന്നത് നിങ്ങളുടെ രോഗ നിർണ്ണയം വേഗത്തിലാക്കി തീർക്കുന്നതിന്‌ സഹായിക്കും.

വൈദ്യ ചരിത്രം

രോഗലക്ഷണങ്ങളെ കുറിച്ചും പൊതുവിലുള്ള ആരോഗ്യത്തെ കുറിച്ചും നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക എന്നതാണ് ആദ്യ നടപടി. ആസ്ത്മ മൂലമാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മൂലമാണോ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത് എന്നതു സംബന്ധിച്ച് സൂചനകള്‍ നല്‍കാന്‍ ഇതിനാകും. നിങ്ങള്‍ നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കേണ്ടതും, എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളാല്‍ കഴിയുംവിധം സത്യസന്ധമായി ഉത്തരം നല്‍‌കേണ്ടതും വളരെ പ്രധാനമാണ്.

നിങ്ങളുടെ ഡോക്ടര്‍ ഇനി പറയുന്നവ നിങ്ങളോട് ചോദിച്ചേക്കാം:

  • എന്താണ് നിങ്ങളുടെ രോഗലക്ഷണങ്ങള്‍?
  • എപ്പോഴാണ് അവ ഉണ്ടാകുന്നത്, എന്തെങ്കിലും പ്രത്യേക കാര്യം അവയെ വഷളാക്കുന്നുണ്ടോ?
  • പുകവലി മൂലമുള്ള പുക, രാസവസ്തുക്കളില്‍നിന്നുള്ള ധൂമം, പൊടി എന്നിവയുടെ സമ്പര്‍ക്കം ഏല്‍ക്കേണ്ടിവരുമ്പോള്‍ രോഗലക്ഷണങ്ങള്‍ വഷളാകുന്നുണ്ടോ?
  • അലര്‍ജിക് റൈനിറ്റിസ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും അലര്‍ജിസംബന്ധമായ അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടോ?
  • കുടുംബ ചരിത്രം – നിങ്ങളുടെ രക്തബന്ധത്തില്‍‌പെട്ട ആര്‍‌ക്കെങ്കിലും ആസ്ത്‌മ, അലര്‍ജിക് റൈനിറ്റിസ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും അലര്‍ജി സംബന്ധമായ അവസ്ഥകള്‍ ഉണ്ടോ?
  • എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങള്‍ക്കുള്ളത്?
  • നിങ്ങള്‍ ഏതൊക്കെ മരുന്നുകളാണ് എടുക്കുന്നത്?
  • എന്താണ് നിങ്ങളുടെ ജോലി?
  • നിങ്ങള്‍ ഓമനമൃഗങ്ങളെയോ പ്രാവുകളേയോ വളര്‍ത്തുന്നുണ്ടോ?

ശാരീരിക പരിശോധന

  • നിങ്ങളുടെ മൂക്കും തൊണ്ടയും ശ്വാസനാളത്തിന്‍റെ മുകള്‍ഭാഗവും (ശ്വസനനാളത്തിന്‍റെ മുകള്‍ഭാഗം) പരിശോധിച്ചേക്കാം.
  • നിങ്ങളുടെ ശ്വസനം കേള്‍ക്കാനായി ഒരു സ്റ്റെതസ്‌കോപ് ഉപയോഗിച്ചേക്കാം. ശ്വസനവിമ്മിട്ടമാണ് ആസ്ത്‌മയുടെ മുഖ്യ അടയാളങ്ങളിലൊന്ന്.
  • എക്സിമയും ചുവന്നു തിണര്‍പ്പും പോലുള്ള അലര്‍ജിസംബന്ധമായ അവസ്ഥകളുടെ അടയാളങ്ങള്‍ക്കായി നിങ്ങളുടെ ചര്‍മ്മം പരിശോധിച്ചേക്കാം.

ഇനി പറയുന്നതു പോലുള്ള ആസ്ത്‌മയുടെ സാധാരണമായ അടയാളങ്ങളും രോഗലക്ഷണങ്ങളും നിങ്ങള്‍ക്കുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് ആഗ്രഹമുണ്ടായേക്കാം:

  • ആവര്‍ത്തിക്കുന്ന ശ്വസനവിമ്മിട്ടം
  • ചുമ
  • ശ്വാസംമുട്ട്
  • നെഞ്ചിനു ചുറ്റും മുറുക്കം
  • രാത്രിയില്‍ ഉണ്ടാകുന്നതോ വഷളാകുന്നതോ ആയ രോഗലക്ഷണങ്ങള്‍
  • താപനിലയിലെ പെട്ടെന്നുള്ള മാറ്റം, വ്യായാമം അല്ലെങ്കില്‍ അലര്‍ജനുകളുമായി സമ്പര്‍ക്കമുണ്ടാകല്‍ പ്രേരകമാകുന്ന രോഗലക്ഷണങ്ങള്‍.

കുട്ടികളില്‍ ആസ്ത്‌മാ സൂചനകളും രോഗലക്ഷണങ്ങളും

കുട്ടികളില്‍, കൂടുതലായുള്ള ആസ്ത്‌മാ സൂചകനളും രോഗലക്ഷണങ്ങളും ആസ്ത്‌മയുടെ അടയാളമാകാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍‌പ്പെട്ടേക്കാം:

 

 

  • സ്വാഭാവികമായതിലും ഉച്ചത്തിലുള്ള അല്ലെങ്കില്‍ സ്വാഭാവികമായതിലും വേഗത്തിലുള്ള ശ്വസനം. നവജാതശിശുക്കള്‍ സാധാരണഗതിയില്‍ 30 മുതല്‍ 60 വരെ ശ്വാസം എടുക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ സാധാരണഗതിയില്‍ 20 മുതല്‍ 40 വരെ ശ്വാസം എടുക്കുന്നു.
  • അടിക്കടിയുള്ള ചുമ അല്ലെങ്കില്‍ സജീവമായ കളിക്കു ശേഷം വഷളാകുന്ന ചുമ.
  • ചുമ, സുതാര്യമായ മ്യൂക്കസ്, മൂക്കൊലിപ്പ് എന്നിവ ഒരു അലര്‍ജി റൈനൈറ്റിസ്‌ മൂലമുള്ളതാകാം.
  • ഇടയ്ക്കിടെ സ്‌കൂളില്‍ പോകാന്‍ പറ്റാതിരിക്കുക .
  • ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ പരിമിതമായ പങ്കാളിത്തം.

അന്വേഷണങ്ങളും ശ്വാസകോശ പ്രവർത്തന പരിശോധനകളും

  • സമ്പൂര്‍ണമായ ഒരു രക്ത കൌണ്ട് (സി ബി സി) പരിശോധന
  • ശ്വാസകോശത്തിന്‍റെ ഒരു എക്സ്-റേ അല്ലെങ്കില്‍ കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സി ടി)
  • നെഞ്ചെരിച്ചില്‍ (ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്സ് രോഗം അല്ലെങ്കില്‍ ജി ഇ ആര്‍ ഡി) നിര്‍ണയിക്കല്‍
  • വൈറസോ ബാക്ടീരിയയോ മൂലമുള്ള ഒരു അണുബാധയുണ്ടോ എന്ന് നോക്കാനായി കഫ പരിശോധന

പലപ്പോഴും ആസ്ത്‌മയെ അനുഗമിക്കുന്നതും രോഗലക്ഷണങ്ങള്‍ വഷളാക്കുന്നതുമായ മറ്റേതെങ്കിലും അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് നോക്കാന്‍ നിങ്ങളുടെ ഡോക്ടറും ആഗ്രഹിച്ചേക്കാം. ഇവയില്‍ ഇനി പറയുന്നവ ഉള്‍‌പ്പെടുന്നു:

 

  • നെഞ്ചെരിച്ചില്‍ (ഗാസ്‌ട്രോഈസോഫാഗല്‍ റീഫ്ളക്സ് രോഗം അല്ലെങ്കില്‍ ജി ഇ ആര്‍ ഡി)
  • അലര്‍ജിക് റൈനിറ്റിസ്‌
  • സൈനസൈറ്റിസ്

അലര്‍ജി പരിശോധനകള്‍

നിങ്ങളുടെ ഡോക്ടര്‍ അലര്‍ജി പരിശോധനകളും നടത്താന്‍ ആഗ്രഹിച്ചേക്കാം. ലോകവ്യാപകമായി അലര്‍ജികള്‍ നിര്‍ണയിക്കുന്നതിനുള്ള മുഖ്യ ഉപകരണം ചര്‍മ്മ പരിശോധനകളാണ്. ഈ നടപടിക്രമത്തിന് ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. പരിശോധനയ്ക്കു ശേഷം രോഗിക്ക് സ്കൂളിലേക്ക് അല്ലെങ്കില്‍ ഓഫീസിലേക്ക് പോകാനാകും. ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളിലൂടെ അറിയാവുന്ന വ്യത്യസ്ത അലര്‍ജി പ്രൊഫൈലുകള്‍ ഓരോ രോഗിക്കും വേറെവേറെയുണ്ട്.

അലര്‍ജന്‍ പ്രേരകങ്ങളെ തിരിച്ചറിയുന്നത് ഒഴിവാക്കലിനുള്ള ഒരു തന്ത്രം രൂപപ്പെടുത്തുന്ന കാര്യത്തില്‍ സഹായമാകും. അലര്‍ജനുകളെ ഒഴിവാക്കുന്നതിനായുള്ള പരീക്ഷണപഠനം രോഗനിര്‍ണയപരവും ചികിത്സാപരമായതുമാകാം.

ചര്‍മ്മത്തിലെ അലര്‍ജി പരിശോധനകളുടെ സാങ്കേതികത:

അലര്‍ജികളുടെ ഉത്തരവാദികളായ കോശങ്ങളുടെയും ആന്‍റിബോഡികളുടെയും സാന്നിധ്യം ചര്‍മ്മത്തിനടിയിലും, അതുപോലെതന്നെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുണ്ട്. രോഗിക്ക് അലര്‍ജിയുള്ള ഒരു അലര്‍ജന്‍ ചര്‍മ്മത്തില്‍ പുരട്ടുകയാണെങ്കില്‍ ചര്‍മ്മത്തില്‍ പ്രതികരണം ഉണ്ടാവുകയും ചര്‍മ്മത്തില്‍ പാട് രൂപപ്പെടുകയും ചെയ്യുന്നു. അലര്‍ജിയുടെ തീവ്രതയെ ഗ്രേഡ് ചെയ്യാനായി പാടിന്‍റെ വലിപ്പം അളക്കുന്നു.

സ്‌പൈറോമെട്രി

സ്‌പൈറോമെട്രി പോലുള്ള ശ്വാസകോശ പരിശോധനകള്‍ (ശ്വാസകോശപ്രവര്‍ത്തനസംബന്ധമായ പരിശോധനകള്‍) പലപ്പോഴും ആസ്ത്‌മയുടെ രോഗനിര്‍ണയം സ്ഥിരീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ ശ്വാസകോശങ്ങള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഈ പരിശോധനകള്‍ നോക്കുന്നു. സ്‌പൈറോമെട്രി നടത്തുന്ന വേളയില്‍, നിങ്ങള്‍ ആഴത്തില്‍ ശ്വാസമെടുക്കുകയും സ്‌പൈറോമീറ്റര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു യന്ത്രവുമായി ബന്ധിപ്പിച്ചിട്ടുള്ള കുഴലിലേക്ക് ശക്തിയില്‍ ശ്വാസം പുറത്തുവിടുകയും (ഉച്ഛ്വാസം) ചെയ്യുന്നു. നിങ്ങള്‍ പുറത്തേക്കുവിടുന്ന ശ്വാസത്തിന്‍റെ അളവും (വ്യാപ്തം), നിങ്ങള്‍ക്ക് എത്ര പെട്ടെന്ന് ശ്വാസം പുറത്തുവിടാനാകുന്നുവെന്നും ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രായമുള്ള ഒരാളുടെ കാര്യത്തില്‍ ചില മുഖ്യ അളവുകള്‍ സ്വാഭാവികനിലയ്ക്കും താഴെയാണെങ്കില്‍, ആസ്ത്‌മ മൂലം നിങ്ങളുടെ ശ്വാസനാളങ്ങള്‍ ഇടുങ്ങിയിട്ടുണ്ടെന്നതിന്‍റെ സൂചനയാകാം അത്.

ശ്വാസകോശ പരിശോധനയുടെ അളവുകള്‍ എടുത്തുകഴിഞ്ഞ ശേഷം, ശ്വാസനാളങ്ങള്‍ തുറക്കാനായി നിങ്ങളുടെ ഡോക്ടര്‍ ഒരു ആസ്ത്‌മാ മരുന്ന് ഇന്‍‌ഹേല്‍ (ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കാന്‍) നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. തുടര്‍ന്ന്, നിങ്ങള്‍ ശ്വാസകോശപരിശോധനകള്‍ വീണ്ടും ചെയ്യും. മരുന്ന് എടുത്തതിനു ശേഷം നിങ്ങളുടെ അളവുകളില്‍ കാര്യമായ മെച്ചമുണ്ടാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആസ്ത്‌മ ഉണ്ടായേക്കാം.

പീക് ഫ്‌ളോ മീറ്റര്‍


നിങ്ങള്‍ക്ക് ആസ്ത്‌മയുണ്ടെങ്കില്‍, നിങ്ങളുടെ ആസ്ത്‌മാ നിയന്ത്രണം പിന്തുടരുന്നതിനായി നിങ്ങള്‍ ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കണമെന്ന് നിങ്ങളുടെ ഡോക്ടര്‍ ശുപാര്‍ശ ചെയ്‌തേക്കാം. ലളിതമായതും, ഉപയോഗിക്കാനെളുപ്പമായതുമായ ഒരു ഉപകരണമാണ് പീക്ക് ഫ്‌ളോ മീറ്റര്‍; നിങ്ങളുടെ ശ്വാസകോശം എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് അളക്കുന്നു.

ശ്വസനവിമ്മിട്ടം അല്ലെങ്കില്‍ ചുമ പോലുള്ള ആസ്ത്‌മ വഷളാകുന്നതിന്‍റെ അടയാളങ്ങളും രോഗലക്ഷണങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം, നിങ്ങളുടെ ആസ്ത്‌മയെ നിയന്ത്രിക്കാനായി നിങ്ങള്‍ എപ്പോഴൊക്കെ നടപടി സ്വീകരിക്കേണ്ട ആവശ്യം വരുന്നുവെന്ന് തീരുമാനിക്കാനായി നിങ്ങള്‍ക്ക് ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ ഉപയോഗിക്കാനാകും. പീക്ക് ഫ്‌ളോ മീറ്ററിന്‍റെ പതിവായ ഉപയോഗം മുഖേന നിങ്ങളുടെ മരുന്ന് ക്രമീകരിക്കാന്‍ അല്ലെങ്കില്‍ നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാകും മുമ്പ് നടപടികള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് സമയം കിട്ടിയേക്കാം. മുതിര്‍ന്നവരും, പ്രീസ്കൂളില്‍ പഠിക്കുന്ന കൊച്ചുകുട്ടിയും അടക്കം ഇരുകൂട്ടര്‍ക്കും ഒരു പീക്ക് ഫ്‌ളോ മീറ്റര്‍ പ്രയോജനപ്രദമാകാം.

ചികിത്സയെ മനസ്സിലാക്കുക

ആസ്ത്മ ചികിത്സിച്ചു ഭേദമാക്കാനാകില്ലെങ്കിലും അതിനെ ഫലപ്രദമായ ചികിത്സകൊണ്ട് എളുപ്പത്തില്‍ നിയന്ത്രിക്കാനാവും. നിങ്ങളുടെ ആസ്ത്മയ്ക്ക് ചികിത്സ എടുക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കാം. ആസ്ത്മ ശരിയാംവണ്ണമല്ല ചികിത്സിക്കുന്നതെങ്കില്‍, കുറച്ചു കാലത്തിനുള്ളില്‍ അത് വഷളായേക്കാം എന്നതിനാല്‍, ഫലപ്രദമായ ചികിത്സ കൊണ്ട് നിങ്ങള്‍ ഒരു പടി മുന്നില്‍ നില്‍‌ക്കേണ്ടത് വളരെ നിര്‍ണായകമാണ്. ഇത്തരത്തില്‍ മുന്നില്‍ നില്‍ക്കാനായി, നിങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍‌ത്തേണ്ടിയിരിക്കുന്നു. നിങ്ങളുടെ അവസ്ഥ എങ്ങനെയെന്നതിനെ ആശ്രയിച്ച്, ഇന്ന് ലഭ്യമായിട്ടുള്ള നിരവധി മരുന്നുകളില്‍ ഒന്നോ അതിലധികമോ നിര്‍‌ദ്ദേശിക്കുന്ന കാര്യം ഡോക്ടര്‍ തിരഞ്ഞെടുത്തേക്കാം എന്നിരുന്നാലും, നിങ്ങളുടെ ചികിത്സ ഫലപ്രദമാക്കുന്നതിനായി നിങ്ങള്‍ ഡോക്ടറോടൊത്തു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഡോക്ടര്‍ നല്‍കിയ മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ നിഷ്ഠയോടെ പിന്തുടരുക; നിങ്ങള്‍ക്ക് ഒരു പൂര്‍ണവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാം.

ആസ്ത്മയുടെ ഔഷധം തിരഞ്ഞെടുകുമ്പോൾ :

ആസ്ത്മാ മരുന്നുകളെ വിശാലാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു – മുന്‍കരുതലോടെയുള്ള മരുന്നുകള്‍, പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകള്‍. മുന്‍കരുതലോടെയുള്ള മരുന്നുകള്‍ ആസ്ത്മാ രോഗലക്ഷണങ്ങള്‍ സംഭവിക്കുന്നതു തടയാന്‍ സഹായിക്കുന്നു; പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകളാകട്ടെ ആസ്ത്മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ചികിത്സിക്കാന്‍ സഹായിക്കുന്നു.

ആസ്ത്മ രോഗലക്ഷണങ്ങള്‍ ചികിത്സിക്കാനായി ഗുളികകള്‍, സിറപ്പുകള്‍, ഇന്‍‌ഹേലറുകള്‍, പ്രതിരോധകുത്തിവയ്പുകള്‍ എന്നിവ പോലുള്ള വ്യാപകമായ ശ്രേണിയിലുള്ള മരുന്നുകള്‍ ഒരു ഡോക്ടര്‍ക്ക് തിരഞ്ഞെടുക്കാനാകും.

ചികിത്സ രീതികൾ :

  • അലര്‍ജന്‍ പരിശോധനകള്‍
  • അലര്‍ജി ഷോട്ടുകള്‍
  • പകര്‍ച്ചപ്പനിക്കായുള്ള പ്രതിരോധകുത്തിവയ്പുകള്‍
  • ശ്വസന വ്യായാമങ്ങളും
  • ജീവകങ്ങളും ആഹാരക്രമ സപ്ലിമെന്‍റുകളും
  • സസ്യൌഷധ പരിഹാരങ്ങള്‍
  • ഹോമിയോപതി
  • അക്യൂപങ്ചര്‍

ശ്വസന ഉപകരണങ്ങള്‍:

ഇന്‍ഹ‌ലേഷന്‍

ഇന്‍ഹ‌ലേഷന്‍ ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇന്‍‌ഹേലറുകള്‍ ഗുളികകളെയും സിറപ്പുകളേയും അപേക്ഷിച്ച് മെച്ചമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്; നിങ്ങളുടെ വായില്‍ നിന്ന് കൃത്യമായ അളവില്‍ മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ ഇന്‍‌ഹേലറുകള്‍ നിങ്ങളെ സഹായിക്കുന്നു, മാത്രമല്ല ഇത് ഏറ്റവും ആവശ്യമായ ഇടമായ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നു.

ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ചികിത്സിക്കുന്നതില്‍ ഗുളികകളും സിറപ്പുകളും ഫലപ്രദമാണെങ്കിലും, അവ വിഴുണ്ടേണ്ടതായിവരുന്നു. ഗുളികകളിലും സിറപ്പുകളിലും ഉള്ള മരുന്ന് നമ്മുടെ വയറ്റിലൂടെയും, അതിനെ തുടര്‍ന്ന് രക്തപ്രവാഹത്തിലൂടെയും അന്തിമമായി ശ്വാസകോശത്തിലൂടെയും കടന്നുപോകേണ്ടതുണ്ട് എന്നതിനാല്‍, ഫലം ലഭിക്കാനും രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും സമയമെടുക്കും.

എന്നു മാത്രമല്ല, എല്ലാ മരുന്നുകളും ഇന്‍‌ഹേലറുകളിലെപ്പോലെ ശ്വാസകോശങ്ങളിലെത്തുന്നില്ല എന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അളവ് മരുന്ന് കഴിക്കേണ്ടിയിരിക്കുന്നു; ഇന്‍‌ഹേലറുകളില്‍ 35 – 40 മടങ്ങ് കുറവ് അളവ് മരുന്നേ എടുക്കേണ്ടതുള്ളൂ.

എം ഡി ഐ

ഒരു നിര്‍ദ്ദിഷ്ട അളവ് മരുന്ന് ശ്വാസകോശങ്ങളിലേക്ക് എയറോസോളൈസ് ചെയ്ത മരുന്നിന്‍റെ ഷോര്‍ട്ട് ബേര്‍സ്റ്റ് ആയി എത്തിക്കുന്ന ഒരു ഉപകരണമാണ് ഒരു എം ഡി ഐ. മരുന്ന് എത്തിക്കാനായി ഒരു ഗാസ് പ്രൊപല്ലന്‍റ് (സി എഫ് സി അല്ലെങ്കില്‍എച്ച് എഫ് എ) ഉപയോഗിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഒരു ഉപകരണമാണ് ഈ ഇനത്തില്‍‌പെട്ട ഇന്‍‌ഹേലര്‍. ഈ ഉപകരണത്തിന്‍റെ ഉപയോഗത്തിനായി കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം ആവശ്യമാണ്. എന്നിരുന്നാലും, ചില രോഗികള്‍ക്ക്‌, പ്രത്യേകിച്ച് കുട്ടികളും പ്രായം ചെന്നവരും, ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായേക്കാം. . അത്തരം രോഗികളുടെ കാര്യത്തില്‍ഗുണം നല്‍കുന്ന ഒരു ഉപകരണമാണ് ഒരു ട്രാന്‍സ്‌പേസര്‍.

ഡി പി ഐ

മൈക്രോണൈസ് ചെയ്ത പൊടിയുടെ രൂപത്തിലുള്ള മരുന്ന് ഡി പി ഐകള്‍ അതേറ്റവും ആവശ്യമായ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഒരൊറ്റ ഡോസിനായുള്ള കാപ്സ്യൂളുകളായാണ് ഈ മരുന്ന് പായ്ക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. എം ഡി ഐകളില്‍നിന്നു വ്യത്യസ്തമായി, ഡി പി ഐകളുടെ കാര്യത്തില്‍ കൈകളുടെ/ശ്വാസത്തിന്‍റെ ഏകോപനം അല്ലെങ്കില്‍ ഒരു സ്‌പേസര്‍ ഉപകരണത്തിന്‍റെ ഉപയോഗം വരെ ആവശ്യമാകുന്നില്ല. ഈ രൂപത്തില്‍ കുടുതല്‍ എണ്ണം ആസ്ത്‌മാ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

സ്‌പേസര്‍/ഹോള്‍ഡിംഗ് ചേംബര്‍

ട്രാന്‍സ്‌പേസറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഹോള്‍ഡിംഗ് ചേംബറുകള്‍ ഉള്ള ഒരു അധിക ഉപകരണം ചിലപ്പോള്‍എം ഡി ഐകളില്‍ ആവശ്യം വരുന്നു. ഈ ട്രാന്‍സ്‌പേസറുകള്‍ വളരെ എളുപ്പത്തില്‍ ഒരു എം ഡി ഐയുടെ അറ്റത്തേക്ക് ഘടിപ്പിക്കാനാകും. എം ഡി ഐ ഇന്‍‌ഹേലര്‍ സ്‌പ്രേ ചെയ്യുന്ന മരുന്ന് അറകളില്‍ പിടിച്ചുവയ്ക്കുകയും, നിങ്ങളുടെ വായ്ക്കും തൊണ്ടയ്ക്കും പകരം ശ്വാസനാളത്തിന്‍റെ താഴത്തെ ഭാഗങ്ങളിലേക്ക് മരുന്ന് ഇന്‍‌ഹേല്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുക എന്ന സേവനമാണ് ട്രാന്‍സ്‌പേസറുകള്‍ നിര്‍വഹിക്കുന്നത്. ഇന്‍‌ഹേലര്‍ അമര്‍ത്തിക്കൊണ്ട് ശ്വസിക്കാന്‍ വൈഷമ്യമുള്ള കുട്ടികളെ അല്ലെങ്കില്‍ ആളുകളെ സംബന്ധിച്ച് ട്രാന്‍സ്‌പേസറുകള്‍ വിശേഷിച്ചും സഹായകമാണ്. എം ഡി ഐകളുടെ ഉപയോഗം ട്രാന്‍സ്‌പേസറുകള്‍ എളുപ്പമാക്കുമ്പോള്‍ തന്നെ, അത് കൊണ്ടുനടക്കാന്‍ വൈഷമ്യമുണ്ടാക്കുന്ന തരത്തില്‍ വലിപ്പമുള്ളതാണ്.

നെബുലൈസര്‍

മരുന്നു ലായനിയെ വിഘടിപ്പിക്കാനും ഒരു മാസ്കിലൂടെയോ ട്യൂബിലൂടെയോ നേരിട്ട് ഇന്‍‌ഹേല്‍ ചെയ്യാവുന്ന എയറോസോളിന്‍റെ സൂക്ഷ്മ ധൂമമാക്കാനുമായി (വാതക, ദ്രവ കണികകളുടെ സംയുക്തം) നെബുലൈസറുകള്‍ ഓക്സിജന്‍, മര്‍ദ്ദത്തിലുള്ള വായു, അള്‍ട്രാസോണിക് ശക്തി എന്നിവ ഉപയോഗിക്കുന്നു. മുതിര്‍ന്നവരിലും വലിയ കുട്ടികളിലും കടുത്ത ആസ്ത്‌മാ ആക്രമണം നിര്‍ത്താന്‍ സഹായിക്കാനായി വേഗത്തില്‍ ആശ്വാസം പകരുന്ന മരുന്നുകള്‍ നെബുലൈസറുകള്‍ വഴി വിതരണം ചെയ്യല്‍ പലപ്പോഴും പ്രയോജനപ്പെടുത്തപ്പെടുന്നു. നെബുലൈസറുകള്‍ ഇന്‍‌ഹേലറുകള്‍ ഉപയോഗിക്കാനാകാത്ത ആളുകളില്‍ വിശേഷിച്ചും പ്രയോജനകരമാണ്; പ്രത്യേകിച്ച് ചെറിയ കുട്ടികളിലും അസുഖമുള്ള ആളുകളിലും.

മറ്റ് ഔഷധങ്ങൾ- ഗുളികകളും സിറപ്പുകളും

ബ്രോങ്കോഡയലേറ്ററുകള്‍

തയോഫില്ലൈന്‍ പോലുള്ള ബ്രോങ്കോഡയലേറ്ററുകള്‍ ഫലപ്രദമാണ് എന്നു മാത്രമല്ല, സാവധാനം പ്രവര്‍ത്തിക്കുന്ന ഗുളികകളായി അല്ലെങ്കില്‍ 12 മുതല്‍ 24 വരെ ദൈര്‍ഘ്യമുള്ള സമയത്തേക്ക് ഫലം നീണ്ടുനില്‍ക്കുന്ന കാപ്സ്യൂളുകളായി ലഭ്യമാണ്. രാത്രി സംഭവിക്കുന്ന ആസ്ത്മയുടെ കാര്യത്തില്‍ ബ്രോങ്കോഡയലേറ്ററുകള്‍ പ്രത്യേകിച്ച് സഹായകമാകുന്നതാണ്. എന്നാലും, ആസ്ത്‌മാ രോഗലക്ഷണങ്ങളുടെ ദൈനംദിന നിയന്ത്രണത്തിനായും അത് ഉപയോഗിക്കാവുന്നതാണ്.

ബ്രോങ്കോഡയലേറ്ററിന്‍റെ കാര്യത്തില്‍ അനിഷ്ടകരമായ, എന്നാല്‍ അപൂര്‍വമായി ജീവനു ഭീഷണി ഉയര്‍ത്തുന്ന പാര്‍ശ്വഫലങ്ങള്‍ ഒരു പ്രശ്നമായേക്കാം; ഇക്കാര്യം നിങ്ങളുടെ ഡോക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. തിയോഫില്ലൈന്‍ എടുക്കുമ്പോള്‍, ഒരു നിശ്ചിത കാലയളവിലേക്ക് രക്തത്തിലെ മരുന്നുനിലകള്‍ നിരീക്ഷിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ശരിയായ ഡോസ് നിര്‍ണയിക്കാനും സഹായകമാകുന്നതിനാണ് ഇത്.

കോര്‍ടികോസ്റ്റിറോയിഡുകള്‍

ആസ്‌ത്മ നിയന്ത്രിക്കുന്നതിലും തീവ്രമായ എപ്പിസോഡുകള്‍ മാറ്റുന്നതിലും കോര്‍ടികോസ്റ്റീറോയിഡുകള്‍ വളരെ ഫലപ്രദമാണ്. നിര്‍ഭാഗ്യവശാല്‍, അവയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനാകും; അതിനാല്‍ തന്നെ അവയുടെ ഉപയോഗം ഇന്‍‌ഹേലര്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത തീവ്രമായ രോഗാക്രമണം അല്ലെങ്കില്‍ വിട്ടുമാറാത്ത തീവ്രമായ ആസ്ത്‌മ ഉണ്ടാകുമ്പോഴത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ആസ്‌ത്മ നിയന്ത്രിക്കപ്പെടാതിരിക്കുമ്പോള്‍, ബ്രോങ്കോഡയലേറ്ററുകളുടെ ചികിത്സാപരമായ പരമാവധി ഡോസുകള്‍ നല്‍കിയിട്ടും, കോര്‍ട്ടികോസ്റ്റിറോയിഡുകളുടെ ഒരു ഹ്രസ്വമായ കോഴ്സ്, സാധാരണഗതയില്‍ രണ്ടാഴ്ചയില്‍ കുറഞ്ഞ ഒരു കാലയളവിലേക്ക് നല്‍‌കേണ്ടതായിവരും. കോര്‍ടികോസ്റ്റീറോയിഡുകളുടെ ഹ്രസ്വമായ കോഴ്സ് അപൂര്‍വമായി, പ്രസക്തമായ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘമായ ഒരു കാലയളവിലേക്ക് ചെറിയൊരു സംഖ്യ ആളുകള്‍ക്ക് കോര്‍ടികോസ്റ്റീറോയിഡുകള്‍ എടുക്കേണ്ടിരിക്കുന്നു. അത്തരം ദീര്‍ഘമായ കോഴ്സുകള്‍ പെട്ടെന്ന് നിര്‍ത്താനാവില്ല എന്നു മാത്രമല്ല, സാവധാനം ഡോസ്ക്രമം കുറയ്ക്കലും നിങ്ങളുടെ ഡോക്ടറുടെ മാര്‍ഗനിര്‍‌ദ്ദേശപ്രകാരം നിര്‍ത്തലും ആവശ്യമായതുമാണ്.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റ്

ആസ്‌ത്മയുണ്ടാകാന്‍ ഇടയാക്കുന്ന ല്യൂകോട്രീന്‍ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം തടയുന്ന മരുന്നുകളാണ് ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍; ഇത് രോഗലക്ഷണങ്ങളില്‍ പ്രസക്തമാംവിധം കുറവുണ്ടാക്കുന്നു. വ്യായാമം അല്ലെങ്കില്‍ അലര്‍ജികള്‍ ആണ് നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നതെങ്കിലും അവ പ്രത്യേകിച്ചും ഫലപ്രദമായേക്കാം.

ല്യൂകോട്രീന്‍ റിസപ്റ്റര്‍ ആന്‍റഗോണിസ്റ്റുകള്‍ ദീര്‍ഘകാലനിയന്ത്രണമുണ്ടാക്കുന്ന ഒരു മരുന്നാണ്; ഇത് ഫലപ്രദമാകണമെങ്കില്‍, നിങ്ങള്‍ നല്ല അവസ്ഥയിലിരിക്കുമ്പോള്‍ പോലും ദിവസേന ഒരിക്കലോ രണ്ടു തവണയോ പതിവായി ഉപയോഗിക്കേണ്ടതുണ്ട്. പൊടുന്നനെയുള്ള രോഗാക്രമണമുണ്ടാകുമ്പോള്‍ ഇവ അത്ര ഫലപ്രദമാകണമെന്നില്ല എന്നതിനാല്‍, പൊടുന്നനെയുള്ള ആസ്ത്‌മാ ആക്രണവേളയില്‍ ഈ മരുന്നുകള്‍ നിര്‍‌ദ്ദേശിക്കപ്പെടുന്നില്ല.

നാലു മുതല്‍ ആറ് ആഴ്കള്‍ക്കു ശേഷം അവയ്ക്ക് ഫലമൊന്നുമുണ്ടാകുന്നില്ലെങ്കില്‍, ഒരുപക്ഷേ നിങ്ങളെ സംബന്ധിച്ച് ശരിയായ മരുന്നായിരിക്കില്ല അത്; നിങ്ങള്‍ക്കു മുന്നിലുള്ള മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ ഡോക്ടറുമായി നിങ്ങള്‍ സംസാരിക്കേണ്ടതാണ്.

നിങ്ങളുടെ ആസ്ത്മ നിയന്ത്രണത്തിലാണോ ?

  • കഴിഞ്ഞ രണ്ടാഴ്ചകളില്‍ അല്ലെങ്കില്‍ ഒരു മാസത്തില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളോ ചുമയോ മൂലം നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?
  • ഇതേ വേളയില്‍ പകല്‍ സമയത്ത് നിങ്ങള്‍ക്ക് ചുമയോ ശ്വസനവിമ്മിട്ടമോ ശ്വാസംമുട്ടോ അനുഭവപ്പെട്ടുവോ?
  • ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മൂലം നിങ്ങളുടെ ജോലി ചെയ്യുന്നതിനോ സ്കൂളില്‍ പോകുന്നതിനോ പതിവു പ്രവൃത്തികള്‍ ചെയ്യുന്നതിനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?

മുകളിലെ ഈ ചോദ്യങ്ങളിലേതിനെങ്കിനുമുള്ള നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കില്‍, പര്യാപ്തമായ വിധം നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആസ്‌ത്മ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് സ്വയം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാകുമെന്നിരിക്കേ, പല ആളുകളും ആസ്‌ത്മയ്ക്കായി ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. വിട്ടുമാറാത്ത മറ്റ് അസുഖങ്ങളെപ്പോലെ തന്നെ ആസ്ത്‌മയും അങ്ങനെ സുഖപ്പെടുകയില്ല; ഇതിനായി സ്ഥിരമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. അതിനാല്‍, പൂര്‍ണതയുള്ളതും ഗുണനിലവാരമുള്ളതുമായ ഒരു ജീവിതം കിട്ടാനും, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകുന്നതിനും നിങ്ങള്‍ സ്വന്തമായി ഒരു ആസ്ത്‌മാ നിയന്ത്ര പദ്ധതി അല്ലെങ്കില്‍ ആസ്ത്മാ ആക്‌ഷന്‍ പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്.

നിയന്ത്രണം കൈവരിക്കുക – എന്‍റെ ആസ്ത്മ പദ്ധതി (എം എ പി)


നിങ്ങളുടെ ആസ്ത്‌മ ഫലപ്രദമായി നിയന്ത്രിക്കാനായി എഴുതിവച്ച ഒരു നിയന്ത്രണ പദ്ധതി ഉണ്ടാകുന്നതാണ് നല്ലതെന്ന വസ്തുത നേരത്തേ അറിവുള്ളതാണ്. എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) എന്നത് കുട്ടികളും മുതിര്‍ന്നവരുമായ ഇരുകൂട്ടര്‍ക്കും പ്രധാനമായ ഒരു ടൂള്‍ ആണ്; നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും, ഒരു അടിയന്തര സന്ദര്‍ഭത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൂടി ഇത് സഹായമാകും. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചില നടപടികള്‍ നടത്താനായി മറ്റുള്ളവരെ സഹായിക്കുന്ന പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും എം എ പിയില്‍ അടങ്ങുന്നു.

നിങ്ങളുടെ ആസ്ത്‌മാ പദ്ധതി മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമാകാമെന്നതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ സ്വന്തം എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) തയാറാക്കുന്നത് നല്ലതാണെന്ന് നിര്‍‌ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ കാര്യത്തില്‍ തിരിച്ചറിയപ്പെട്ട അലര്‍ജനുകള്‍ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍, നിങ്ങളുടെ പീക്ക് ഫ്‌ളോ റീഡിംഗുകളുടെ ഒരു ലോഗും ആസ്ത്‌മാ ആക്രമണങ്ങളും, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഡോസ്ക്രമവും സമയവും സഹിതം, ഒരു അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നിങ്ങളുടെ ഡോക്ടറുടെയും ബന്ധുക്കളുടെയും സമ്പര്‍ക്ക വിവരങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ അടങ്ങിയിരിക്കേണ്ടതാണ്.

ആസ്ത്മ നിയന്ത്രിക്കാനുള്ള നിര്‍‌ദ്ദേശങ്ങള്‍

മരുന്നുകുറിപ്പടിപ്രകാരമുള്ള നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും അത് എടുക്കുന്ന സമയങ്ങളും നന്നായി ആറിയുന്നതാണ് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നതിലേക്കുള്ള ആദ്യ പടി. നിങ്ങളുടെ ഡോക്ടര്‍ നിര്‍‌ദ്ദേശിച്ച പ്രകാരം തന്നെ നിങ്ങളുടെ മരുന്ന് പതിവായി ഉപയോഗിക്കുക.

  • പതിവു ഇടവേളകളില്‍ നിങ്ങളുടെ ഡോക്ടറോടൊത്ത് നിങ്ങളുടെ രോഗലക്ഷണങ്ങളും മരുന്നും അവലോകനം ചെയ്യുക.
  • നിങ്ങളുടെ ജീവിതശൈലിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, ആസ്ത്‌മയെ തരണം ചെയ്ത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക.
  • പ്രേരകങ്ങള്‍ എങ്ങനെ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യണമെന്ന് നിങ്ങളുടെ ഡോക്ടറില്‍ നിന്ന് പഠിക്കുക.
  • പഴകാത്ത പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്ള ആരോഗ്യകരമായ ഒരു ആഹാരക്രമം പാലിക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും, നിര്‍ജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുക.

ആസ്ത്മയുടെ ആക്രമണത്തെക്കുറിച്ച് അറിയുക

ചിലപ്പോള്‍ നിങ്ങളുടെ മരുന്നുകള്‍ എടുക്കുകയും പ്രേരകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്ക് ആസ്ത്‌മയുടെ ആക്രമണം ഉണ്ടാകുന്നതായി കാണാം. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ വളരെ പെട്ടെന്ന് ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാവാം അല്ലെങ്കില്‍ ഇതിന് ഏതാനും മണിക്കുറുകളോ ദിവസങ്ങള്‍ തന്നെയോ എടുക്കാം. ഒരു ആസ്ത്‌മാ ആക്രമണം ലഘുവായതോ മിതമായതോ തീവ്രമായതോ ആകാം. നിങ്ങള്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ദയവായി താഴെ കാണുക –

ലഘുവായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍-

  • ചുമ, ശ്വസനവിമ്മിട്ടം, ശ്വാസംമുട്ട്
  • എന്നാലും അപ്പോഴും ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ മുഴുവനായി സംസാരിക്കാന്‍ കഴിയുന്നു.

മിതമായ ആസ്ത്മാ ആക്രമണത്തിന്‍റെ ലക്ഷണങ്ങള്‍

  • തുടര്‍ച്ചയായ ചുമ, മിതമായതു മുതല്‍ ഉച്ചത്തിലുള്ള ശബ്ദത്തോടെ ശ്വസനവിമ്മിട്ടം
  • ശ്വസിക്കാന്‍ പ്രകടമായ വൈഷമ്യം
  • ശ്വാസത്തിനിടയില്‍ വാചകങ്ങള്‍ ഭാഗികമായി മാത്രം സംസാരിക്കാന്‍ കഴിയുന്നു.

തീവ്രമായ ആസ്ത്മാ ആക്രമണത്തിന്‍റെ രോഗലക്ഷണങ്ങള്‍

  • ശ്വസിക്കാന്‍ തീവ്രമായ വൈഷമ്യം
  • ഒരു സമയത്ത് ഏതാനും വാക്കുകളിലധികം സംസാരിക്കാനാകാതിരിക്കല്‍
  • ശ്വസനവിമ്മിട്ടം പലപ്പോഴും ശബ്ദമില്ലാതെ
  • തൊണ്ടയിലേയും വാരിയിലേയും പേശികള്‍ വലിയല്‍
  • വിളറലും വിയര്‍ക്കലും
  • ചുണ്ടുകള്‍ നീലയ്ക്കാന്‍ സാധ്യത
  • വളരെ നിരാശയും ഉല്‍ക്കണ്ഠയും

ആസ്ത്മയുടെ ആക്രമണമുണ്ടാകുമ്പോള്‍ താഴെ പറയുന്ന മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ പിന്തുടരുക

  • ഇത്തരം സംഭവമുണ്ടാകുമ്പോള്‍ നിങ്ങള്‍‌ക്കൊപ്പമുള്ള സുഹൃത്തിനെ, അല്ലെങ്കില്‍ ബന്ധുവിനെ, സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുക. ഒറ്റയ്ക്ക് ഇരിക്കരുത്.
  • നിവര്‍ന്നിരിക്കുക, കിടക്കരുത്. സാവധാനത്തിലും സ്ഥിരമായും ശ്വാസമെടുക്കാന്‍ ശ്രമിക്കുക. മുറുക്കിയുടുത്ത ഏതെങ്കിലും വസ്ത്രമുണ്ടെങ്കില്‍ അയച്ചുവിട്ട് ശാന്തമായിരിക്കുക.
  • ഒരു സമയത്ത് ഒരു പഫ് എന്ന കണക്കില്‍, നിങ്ങളുടെ പെട്ടെന്ന് ആശ്വാസം പകരുന്ന മരുന്നുള്ള ഇന്‍‌ഹേലറില്‍നിന്ന് ഒന്നോ രണ്ടോ പഫ് എടുക്കുക.
  • 3 – 4 മിനിട്ടുകള്‍ കാക്കുക.
  • നിങ്ങള്‍ക്ക് മെച്ചപ്പെടുന്നതായി തോന്നിത്തുടങ്ങുന്നില്ലെങ്കില്‍, നടപടികള്‍ 3, 4 എന്നിവ ആവര്‍ത്തിക്കുക.
    ഇപ്പോഴും നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നില്ല എങ്കില്‍, ഉടന്‍ നിങ്ങളുടെ ഡോക്ടറെ വിളിക്കുക അല്ലെങ്കില്‍ ഒരു ആശുപത്രിയിലേക്ക് പോകുക.

സ്കൂളിൽ നിയന്ത്രണം കൈവരിക്കുക

രോഗം മൂലം സ്കൂളില്‍ ഹാജരാകാതിരിക്കാന്‍ ഇടയാക്കുന്ന മുഖ്യ കാരണങ്ങളിലൊന്നാണ് ആസ്ത്‌മ. ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുന്നതു മൂലം, മോശമാവുകയും ചെയ്യും . സ്കൂളില്‍വച്ച് വിദ്യാര്‍ത്ഥികളുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ സഹായമേകുന്നതില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അല്ലെങ്കില്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. ആസ്ത്‌മയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അവരുടെ പരമാവധി ശേഷിയില്‍തന്നെ പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സഹായകമാകാവുന്ന ഏതാനും ലഘു നിര്‍‌ദ്ദേശങ്ങള്‍.

  • നിങ്ങളുടെ കുട്ടിക്ക് അസുഖം അനുഭവപ്പെടുന്ന പക്ഷം, അവനെ ആ ദിവസം സ്കൂളിലേക്ക് അയക്കാതിരിക്കുക; നിങ്ങളുടെ കുട്ടിയുടെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറെ കാണുകയും ചെയ്യുക.
  • അവന്‍റെ അസുഖവേളയില്‍ നഷ്ടമായ സ്കൂള്‍ ജോലികള്‍ കവര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
  • നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ സംബന്ധിച്ച് നാണക്കേടു തോന്നേണ്ട കാര്യമില്ല; നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മയെക്കുറിച്ച് ക്ലാസ് ടീച്ചറോട്/സ്കൂള്‍ ജീവനക്കാരോട് പറയുക.
  • നിങ്ങളുടെ കുട്ടിയുടെ സ്കൂളിലേക്ക് എം എ പിയുടെ പുതുക്കിയ ഒരു പകര്‍പ്പ് അയക്കുക – നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ, പ്രേരകങ്ങള്‍, ആസ്ത്‌മാ ആക്രമണത്തിന്‍റെ സൂചനകള്‍, നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്ന്, മരുന്ന് എങ്ങനെ എപ്പോള്‍ എടുക്കണം എന്നീ വിവരങ്ങള്‍ എം എ പിയില്‍ അടങ്ങുന്നു.
  • സ്കൂള്‍ സമയങ്ങളില്‍ നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് നിങ്ങളുടെ ക്ലാസ് ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • സ്കൂളില്‍നിന്നുള്ള വിനോദയാത്ര, പുറത്തുപോകല്‍, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയവയില്‍, നിങ്ങളുടെ കുട്ടിക്ക് ആവശ്യം വരുന്ന മരുന്നുകളെ കുറിച്ച് അനുഗമിക്കുന്ന ടീച്ചര്‍ക്ക് വിവരം കൊടുക്കുക.
  • മരുന്നുകളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍, നിങ്ങള്‍ എം എ പി പുതുക്കുകയും, നിങ്ങളുടെ ക്ലാസ് ടീച്ചറെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണെന്ന കാര്യം ശ്രദ്ധിക്കുക.
  • നിങ്ങളുടെ കുട്ടിക്കായി നിര്‍‌ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ഒരു കിറ്റ് ദയവായി തയാറാക്കുകയും, അവന്‍റെ പേരിനൊപ്പം അത് ലേബല്‍ ചെയ്യുകയും ചെയ്യുക. നിങ്ങളുടെ കുട്ടി ഓരോ ദിവസവും ഇത് സ്കൂളിലേക്കു പോകുമ്പോള്‍ കൈവശം വയ്‌ക്കേണ്ടതാണ്.