ശ്വാസനാളത്തിന് അസ്വസ്ഥതയുണ്ടാക്കുന്നതും രോഗലക്ഷണങ്ങളുണ്ടാക്കുന്നതുമായ ഏതു വസ്തുവിനെയും പ്രേരകം എന്നാണ് പരാമര്‍ശിക്കുന്നത്. ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും തമ്മില്‍ പ്രേരകങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാം, ഒരു വ്യക്തിയില്‍തന്നെ നിരവധി പ്രേരകങ്ങളുണ്ടാകാം. ഏതൊക്കെ പ്രേരകങ്ങള്‍ പ്രശ്നമുണ്ടാക്കും, ഉണ്ടാക്കില്ല എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എല്ലാ പ്രേരകങ്ങളും ഒഴിവാക്കുക വളരെ വിഷമകരമായേക്കാം; എന്നാല്‍ ഒരിക്കല്‍ തിരിച്ചറിയപ്പെട്ടുകഴിഞ്ഞാല്‍ അനാവശ്യമായ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ ആസ്ത്‌മ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനും സഹായകമാകുന്ന ചില കാര്യങ്ങളുണ്ട്.
നിങ്ങളുടെ ആസ്ത്‌മയ്ക്ക് പ്രേരകമാകുന്നത് എന്താണെന്ന് കൃത്യമായി തിരിച്ചറിയുക ബുദ്ധിമുട്ടായേക്കാം. ചിലപ്പോള്‍ പെട്ടെന്ന് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകുന്നത് ആസ്ത്‌മാ പ്രേരകങ്ങളുടെ സൂചനയാകാം; എന്നാല്‍ചിലപ്പോള്‍ പ്രതികരണത്തിന് കാലതാമസമുണ്ടാകുകയും കൂടുതലായ തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ആവശ്യമാകുകയും ചെയ്‌തേക്കാം. പൊതുവില്‍, നിങ്ങളുടെ അലര്‍ജനുകളെ തിരിച്ചറിയാന്‍ ഒരു അലര്‍ജി പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.
പ്രേരക ഘടകങ്ങൾ | ഒഴുവക്കുന്നതിനുള്ള ലളിത നിർദേശങ്ങൾ |
|---|---|
ഓമന മൃഗങ്ങൾ![]() | മൃദുരോമങ്ങളും തൂവലുമുള്ള മൃഗങ്ങള് പൊതുവില്‍ ആസ്ത്മ രോഗലക്ഷണങ്ങളുടെ പ്രേരകങ്ങളാണ്. ഏറ്റവും സാധാരണമായ അലര്‍ജനുകള്‍ ചര്‍മ്മശല്‍ക്കങ്ങള്‍ (വളര്‍ത്തുമൃഗങ്ങളുടെ മൃതകോശങ്ങള്‍), ഉണങ്ങിയ ഉമിനീര്, രോമം, വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ എന്നിവയാണ്. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍
|
വീടുകളിലെ പൊടിയിലുള്ള ചെറിയ ജീവികൾ![]() | ആസ്ത്‌മ ഉള്ള പല ആളുകള്‍ക്കും വീട്ടിലെ സൂക്ഷ്മജീവികളുടെ വിസര്‍ജ്ജ്യങ്ങളോട് സംവേദനക്ഷമത ഉണ്ടാകുന്നു. വീട്ടിലെ പൊടിയ്ക്കിടയില്‍, അതായത് സോഫയിലും പരവതാനിയിലും കിടക്കയിലും മൃദുവായ കളിപ്പാട്ടങ്ങളിലും ജീവിക്കുന്ന ചെറുജീവികളാണ് ഇവ. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍
|
കാലാവസ്ഥ![]() | തണുത്ത വായു, താപനിലയില്‍ പൊടുന്നനെയുള്ള ഒരു മാറ്റം, ചൂടും ഈര്‍പ്പവുമുള്ള ദിവസങ്ങള്‍ എന്നിവ ആസ്ത്‌മയ്ക്ക് പ്രേരകമായതായി അറിയപ്പെടുന്നു. വലിയ അളവില്‍ പരാഗരേണു വായുവിലേക്ക് പുറന്തള്ളപ്പെടാനും ആസ്ത്‌മാ ആക്രമണങ്ങള്‍ക്ക് പ്രേരകമാകാനും ശക്തിയായ കാറ്റ് ഇടയാക്കാം. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
വായു മലിനീകരണം![]() | കുട്ടികളിലും പ്രായപൂര്‍ത്തിയായവരിലും ആസ്ത്‌മ ഉണ്ടാക്കുന്നതില്‍ മലിനീകരണം ഒരു മുഖ്യ പങ്കു വഹിക്കുന്നു. നാം ശ്വസിക്കുന്ന വായുവില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി വ്യത്യസ്ത കണങ്ങള്‍ അടങ്ങുന്നു. സിഗരറ്റ് പുക, കാറിന്‍റെ എക്സ്‌ഹോസ്റ്റില്‍നിന്നുള്ള ധൂമം, പടക്കത്തിന്‍റെ പുക, ചിലപ്പോള്‍ സുഗന്ധദ്രവ്യങ്ങള്‍ (അഗര്‍ബത്തി/ധൂപ് ബത്തി) എന്നിവ വാതകങ്ങളോ ധൂമങ്ങളോ, കണികകള്‍ എന്നിവ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു; ഇവയ്ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാന്‍ കഴിയും. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
പുകവലി![]() | പുകവലി എല്ലാവരുടെയും ആരോഗ്യത്തിന്, പ്രത്യേകിച്ച് ആസ്ത്‌മയുള്ളവര്‍ക്ക്, അപകടകരമാണ്. അതിന് ശ്വാസനാളങ്ങളില്‍ അസ്വാസ്ഥ്യമുണ്ടാക്കാനും ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാനും കഴിയും. നിങ്ങള്‍ പുകവലിക്കുകയോ പുകവലിക്കുന്നവര്‍ക്ക് സമീപം നില്‍ക്കുകയോ ചെയ്യുമ്പോള്‍, ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാകാനുള്ള അപകടസാധ്യത നിങ്ങള്‍കൂട്ടുകയാണ്; അതുവഴി നിങ്ങളുടെ ശ്വാസനാളങ്ങള്‍ക്ക് സ്ഥിരമായ തകരാറും ഉണ്ടാകും. . പുകവലി നിര്‍ത്തുക; ആളുകള്‍ പുകവലിച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍
|
വ്യായാമം![]() | ആസ്ത്മയുള്ള ചിലര്‍ക്കെങ്കിലും വ്യായാമം രോഗം അധികരിപ്പിക്കുന്നതായി കാണാറുണ്ട്. എന്നിരുന്നാലും, ആസ്ത്‌മയുള്ള ആളുകള്‍ക്കടക്കം എല്ലാവര്‍ക്കും വ്യായാമം നല്ലതാണ്. തണുത്ത അല്ലെങ്കില്‍ വരണ്ട വായു പൊതുവില്‍ രോഗിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കുന്നു. നമ്മള്‍ വിശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ശ്വസിക്കുമ്പോള്‍, നമ്മള്‍ ശ്വാസത്തോടൊപ്പം ഉള്ളിലേക്കെടുക്കുന്ന വായു ചൂടാകുന്നു; എന്നാല്‍ നമ്മള്‍ വ്യായാമം ചെയ്യുമ്പോള്‍, നാം കൂടുതല്‍ വേഗത്തില്‍ ശ്വസിക്കാനിടയാവുകയും, നമ്മുടെ വായിലൂടെ ശ്വസിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. ഈ തണുത്ത അല്ലെങ്കില്‍ വരണ്ട വായുവിന് രോഗിയില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാനാകും. നിങ്ങളുടെ ആസ്ത്‌മ നല്ല രീതിയില്‍ നിയന്ത്രിതമാണെങ്കില്‍, നിങ്ങള്‍ക്ക് വ്യായാമം ആസ്വദിക്കാനും ശാരീരിക ക്ഷമത നിലനിര്‍ത്താനും സാധിക്കും. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
പരാഗ രേണുക്കൾ![]() | ചില ഇനം മരങ്ങള്‍, പുല്ലുകള്‍, കളകള്‍, പുഷ്പങ്ങള്‍ എന്നിവയില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന പൊടി പോലുള്ള വസ്തുക്കളാണ് പരാഗരേണുക്കള്‍. പരാഗരേണുക്കളുടെ സംഖ്യ ഉയര്‍ന്നു കാണുന്ന സീസണുകള്‍ ആളുകളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമാകാം. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
മനോവികാരങ്ങള്‍![]() | സമ്മര്‍ദ്ദം അല്ലെങ്കില്‍ തുടര്‍ച്ചയായി പൊട്ടിച്ചിരിക്കുന്നതും ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാക്കാം; അതുപോലെതന്നെ അങ്ങേയറ്റത്തെ ജോലിസംബന്ധമായ സമ്മര്‍ദ്ദവും. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
ഹോര്‍മോണുകള്‍![]() | കൗമാര പ്രായത്തോടടുപ്പിച്ചും, തങ്ങളുടെ ആര്‍ത്തവത്തിനു മുമ്പും, ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമ വേളയിലും ചില സ്ത്രീകള്‍ക്ക് ആസ്ത്‌മ ബാധിക്കപ്പെടുന്നതായി കാണാറുണ്ട്. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
ഭക്ഷണപദാർത്ഥങ്ങൾ![]() | ആസ്ത്മാ ഉള്ള മിക്ക ആളുകള്‍ക്കും ഒരു പ്രത്യേക ആഹാരക്രമം പിന്തുടരേണ്ട കാര്യമില്ല. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ പശുവിന്‍പാല്‍, മുട്ടകള്‍, മീന്‍, കക്ക വിഭാഗത്തില്‍ പെടുന്ന ജീവികള്‍ , ഫലങ്ങള്‍, ചില ഭക്ഷണ നിറങ്ങള്‍, ഭക്ഷണസംരക്ഷണോപാധികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചില തരം ഭക്ഷണങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാക്കാന്‍ കഴിയും. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
പൂപ്പലും കുമിളും ![]() | നിങ്ങളുടെ വീട്ടിനു ചുറ്റുമുള്ള ഈര്‍പ്പമുള്ള സ്ഥലത്തോ സാധനങ്ങളിലോ രൂപപ്പെട്ട പൂപ്പലുകള്‍ കാണപ്പെടുന്നു. വായുവിലേക്ക് സ്‌പോറുകള്‍ (ബീജബിന്ദുക്കള്‍) എന്നു വിളിക്കപ്പെടുന്ന ചെറു വിത്തുകള്‍ അവ പുറന്തള്ളുന്നു; ഇത് ചില ആളുകളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|
ഔഷധങ്ങൾ![]() | ചില പ്രത്യേക രോഗാവസ്ഥകള്‍ക്കായി ഉപയോഗിക്കാനാകുന്ന ചില മരുന്നുകള്‍ ചെറിയൊരു സംഖ്യവരുന്ന ആളുകളില്‍ ആസ്ത്‌മാ ആക്രമണം ഉണ്ടാകുന്നതിലേക്ക് നയിക്കാം. വേദനാസംഹാരികള്‍ പോലുള്ള ചില മരുന്നുകള്‍ (ആസ്പിരിന്‍, ഇബുപ്രോഫെന്‍), രക്തസമ്മര്‍ദ്ദത്തിനായുള്ള മരുന്നുകള്‍, സാധാരണ ജലദോഷത്തിനായുള്ള ചില മരുന്നുകള്‍ എന്നിവയ്ക്ക് രോഗലക്ഷണങ്ങള്‍ വഷളാക്കാനാകും. ഈ പ്രേരകം ഒഴിവാക്കാനായുള്ള ലഘുനിര്‍ദ്ദേശങ്ങള്‍-
|



















