
- കഴിഞ്ഞ രണ്ടാഴ്ചകളില്‍ അല്ലെങ്കില്‍ ഒരു മാസത്തില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങളോ ചുമയോ മൂലം നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?
- ഇതേ വേളയില്‍ പകല്‍ സമയത്ത് നിങ്ങള്‍ക്ക് ചുമയോ ശ്വസനവിമ്മിട്ടമോ ശ്വാസംമുട്ടോ അനുഭവപ്പെട്ടുവോ?
- ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മൂലം നിങ്ങളുടെ ജോലി ചെയ്യുന്നതിനോ സ്കൂളില്‍ പോകുന്നതിനോ പതിവു പ്രവൃത്തികള്‍ ചെയ്യുന്നതിനോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവോ?
മുകളിലെ ഈ ചോദ്യങ്ങളിലേതിനെങ്കിനുമുള്ള നിങ്ങളുടെ ഉത്തരം ‘ഉവ്വ്’ എന്നാണെങ്കില്‍, പര്യാപ്തമായ വിധം നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആസ്‌ത്മ ഫലപ്രദമായി നിയന്ത്രിച്ചുകൊണ്ട് സ്വയം ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാനാകുമെന്നിരിക്കേ, പല ആളുകളും ആസ്‌ത്മയ്ക്കായി ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. വിട്ടുമാറാത്ത മറ്റ് അസുഖങ്ങളെപ്പോലെ തന്നെ ആസ്ത്‌മയും അങ്ങനെ സുഖപ്പെടുകയില്ല; ഇതിനായി സ്ഥിരമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണ്. അതിനാല്‍, പൂര്‍ണതയുള്ളതും ഗുണനിലവാരമുള്ളതുമായ ഒരു ജീവിതം കിട്ടാനും, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകുന്നതിനും നിങ്ങള്‍ സ്വന്തമായി ഒരു ആസ്ത്‌മാ നിയന്ത്ര പദ്ധതി അല്ലെങ്കില്‍ ആസ്ത്മാ ആക്‌ഷന്‍ പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്.
നിയന്ത്രണം കൈവരിക്കുക – എന്‍റെ ആസ്ത്മ പദ്ധതി (എം എ പി)

നിങ്ങളുടെ ആസ്ത്‌മ ഫലപ്രദമായി നിയന്ത്രിക്കാനായി എഴുതിവച്ച ഒരു നിയന്ത്രണ പദ്ധതി ഉണ്ടാകുന്നതാണ് നല്ലതെന്ന വസ്തുത നേരത്തേ അറിവുള്ളതാണ്. എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) എന്നത് കുട്ടികളും മുതിര്‍ന്നവരുമായ ഇരുകൂട്ടര്‍ക്കും പ്രധാനമായ ഒരു ടൂള്‍ ആണ്; നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കും, ഒരു അടിയന്തര സന്ദര്‍ഭത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്കും കൂടി ഇത് സഹായമാകും. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാവുകയാണെങ്കില്‍ ചില നടപടികള്‍ നടത്താനായി മറ്റുള്ളവരെ സഹായിക്കുന്ന പൊതു മാര്‍ഗനിര്‍ദ്ദേശങ്ങളും എം എ പിയില്‍ അടങ്ങുന്നു.
നിങ്ങളുടെ ആസ്ത്‌മാ പദ്ധതി മറ്റുള്ളവരുടേതില്‍നിന്നു വ്യത്യസ്തമാകാമെന്നതിനാല്‍, നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് നിങ്ങളുടെ സ്വന്തം എം എ പി (എന്‍റെ ആസ്ത്‌മാ പദ്ധതി) തയാറാക്കുന്നത് നല്ലതാണെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ കാര്യത്തില്‍ തിരിച്ചറിയപ്പെട്ട അലര്‍ജനുകള്‍ സംബന്ധിച്ച വ്യക്തിഗത വിവരങ്ങള്‍, നിങ്ങളുടെ പീക്ക് ഫ്‌ളോ റീഡിംഗുകളുടെ ഒരു ലോഗും ആസ്ത്‌മാ ആക്രമണങ്ങളും, നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ഡോസ്ക്രമവും സമയവും സഹിതം, ഒരു അടിയന്തര സാഹചര്യമുണ്ടാകുന്ന പക്ഷം നിങ്ങളുടെ ഡോക്ടറുടെയും ബന്ധുക്കളുടെയും സമ്പര്‍ക്ക വിവരങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ അടങ്ങിയിരിക്കേണ്ടതാണ്.



മരുന്നുകുറിപ്പടിപ്രകാരമുള്ള നിങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള വിവരങ്ങളും അത് എടുക്കുന്ന സമയങ്ങളും നന്നായി ആറിയുന്നതാണ് നിങ്ങളുടെ ആസ്ത്‌മ നിയന്ത്രണവിധേയമാക്കി നിര്‍ത്തുന്നതിലേക്കുള്ള ആദ്യ പടി. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെ നിങ്ങളുടെ മരുന്ന് പതിവായി ഉപയോഗിക്കുക.
ചിലപ്പോള്‍ നിങ്ങളുടെ മരുന്നുകള്‍ എടുക്കുകയും പ്രേരകങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കാര്യം നിങ്ങള്‍ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിലും നിങ്ങള്‍ക്ക് ആസ്ത്‌മയുടെ ആക്രമണം ഉണ്ടാകുന്നതായി കാണാം. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ വളരെ പെട്ടെന്ന് ഒരു ആസ്ത്‌മാ ആക്രമണം ഉണ്ടാവാം അല്ലെങ്കില്‍ ഇതിന് ഏതാനും മണിക്കുറുകളോ ദിവസങ്ങള്‍ തന്നെയോ എടുക്കാം. ഒരു ആസ്ത്‌മാ ആക്രമണം ലഘുവായതോ മിതമായതോ തീവ്രമായതോ ആകാം. നിങ്ങള്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന രോഗലക്ഷണങ്ങളുടെ ഒരു പട്ടിക ദയവായി താഴെ കാണുക –
രോഗം മൂലം സ്കൂളില്‍ ഹാജരാകാതിരിക്കാന്‍ ഇടയാക്കുന്ന മുഖ്യ കാരണങ്ങളിലൊന്നാണ് ആസ്ത്‌മ. ആസ്ത്‌മ നിയന്ത്രിക്കപ്പെടാതിരിക്കുന്നതു മൂലം, മോശമാവുകയും ചെയ്യും . സ്കൂളില്‍വച്ച് വിദ്യാര്‍ത്ഥികളുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ സഹായമേകുന്നതില്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അല്ലെങ്കില്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഒരു പ്രധാന പങ്കു വഹിക്കാനാകും. ആസ്ത്‌മയുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പാലിക്കപ്പെടുന്ന പക്ഷം അവര്‍ക്ക് അവരുടെ പരമാവധി ശേഷിയില്‍തന്നെ പ്രകടനം കാഴ്ചവയ്ക്കാനാകും. നിങ്ങളുടെ കുട്ടിയുടെ ആസ്ത്‌മ നിയന്ത്രിക്കുന്നതില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും സഹായകമാകാവുന്ന ഏതാനും ലഘു നിര്‍ദ്ദേശങ്ങള്‍.
ജോലിസ്ഥലത്ത് നിങ്ങള്‍ പെരുമാറുന്ന ചില വസ്തുക്കള്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാം. ജോലിയില്‍നിന്നു വിട്ടുനില്‍ക്കുമ്പോള്‍ നിങ്ങളുടെ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുന്നതു പോലെ തോന്നുന്നുവെങ്കിലും, ജോലിസ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ സ്ഥിതി വഷളാകുന്നു. ഇതിനകം തന്നെ ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, ആസ്ത്‌മ ഉള്ളതായി രോഗനിര്‍ണയം ചെയ്യപ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ഈ അവസ്ഥയ്ക്ക് ആഴ്ചകള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍തന്നെ സമയം എടുത്തേക്കാം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ വഷളാകല്‍ അനുഭവപ്പെടുന്നുവെങ്കില്‍ അല്ലെങ്കില്‍ ആസ്ത്‌മ പോലെയുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ ആരംഭിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഉടന്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടതാണ്.



പല അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതില്‍ വളരെ ആകാംക്ഷയുള്ളവരാണ്; നവജാത ശിശുക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം മുലപ്പാല്‍ തന്നെയാണെന്ന കാര്യം ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്. മുലപ്പാലില്‍ സ്വാഭാവികമായ ആന്‍റിബോഡികള്‍ അടങ്ങുന്നതിനാല്‍ മുലപ്പാല്‍ കുഞ്ഞിന് പ്രതിരോധ ശേഷി നല്‍കുന്നു. ഈ ആന്‍റിബോഡികള്‍ രോഗങ്ങള്‍ തടയാനും, ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ അണുബാധകള്‍ ഒഴിവാക്കാനും സഹായകമാകുന്നു.
സജീവമായിരിക്കുന്നത് എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്; ആസ്ത്‌മയുള്ളവരുടെ കാര്യത്തില്‍ പോലും ഇത് ശരിയാണ്. എന്നാല്‍ ചിലപ്പോള്‍, വ്യായാമം ചെയ്യുന്നത് അല്ലെങ്കില്‍ ചില കായിക ഇനങ്ങള്‍ കളിക്കുന്നത് ചില രോഗികളില്‍ ആസ്ത്‌മാ രോഗലക്ഷണങ്ങള്‍ക്ക് പ്രേരകമായേക്കാം. അതേ സമയം തന്നെ പതിവു ശാരീരിക പ്രവര്‍ത്തനം തുടരേണ്ടത് വളരെ പ്രധാനമാണ്; നിങ്ങളുടെ ആസ്ത്‌മ നിയന്ത്രിക്കാന്‍ ഇത് സഹായകമാകുന്നു. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നതില്‍നിന്ന് നിങ്ങള്‍ വിട്ടുനല്‍ക്കണോ? വേണ്ട, നിങ്ങള്‍ ശരിയായ ആസ്ത്‌മാ നിയന്ത്രണം നടത്തുകയാണെങ്കില്‍നിങ്ങള്‍ക്ക് കായിക ഇനങ്ങളില്‍ പങ്കെടുക്കാനും വ്യായാമം ചെയ്യാനും തീര്‍ച്ചയായും കഴിയും. ഡേവിഡ് ബെക്കാമിന് ആസ്ത്‌മ ഉണ്ടായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ആസ്ത്‌മയ്ക്കു മേല്‍ വിജയം കൈവരിച്ച അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായിത്തീര്‍ന്നു.





