സാധാരണ ശ്വാസകോശവും വായുനാളങ്ങളും
നമ്മുടെ മൂക്കിലൂടെയും വായിലൂടെയും നാം ശ്വസിക്കുന്ന വായു നമ്മുടെ ശ്വാസനാളത്തിലേക്ക് കടക്കുന്നു. ശ്വാസനാളത്തിലൂടെ വായു അകത്തു കടക്കുന്നു – ആദ്യം ട്രക്കിയ, പിന്നെ ബ്രോങ്കൈ, ബ്രോങ്കിയോള്‍സ്, പിന്നെ അവസാനമായി അല്‍വെയോളി എന്നു വിളിക്കപ്പെടുന്ന ചെറുസഞ്ചികളിലേക്ക്; ഇവിടെ വാതകങ്ങളുടെ വിനിമയം നടക്കുന്നു. സാധാരണനിലയിലുള്ള ഒരു ശ്വാസകോശത്തില്‍, വായുവിന്‍റെ ഒരു സ്വതന്ത്ര പ്രവാഹമുണ്ട്; ഇത് സാധാരണ ശ്വസനം അനുവദിക്കുന്നു.
ആസ്ത്മ ബാധിതരിലെ ശ്വസനപഥങ്ങൾ
ഏത് പ്രായത്തിലുള്ള വ്യക്തിയേയും ബാധിക്കാവുന്ന ഒരു പഴകുന്ന രോഗമാണ് ആസ്ത്മ .ശ്വസനപഥ നാളങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .
ശ്വസനമാർഗ്ഗ പഥങ്ങൾ ചുരുങ്ങുന്നത് മൂലം ശ്വസനത്തിന് ഉണ്ടാകുന്ന തടസ്സത്തിന്റെ തകരാറാണ് അത് .
സാധാരണ രീതിയിലുള്ള ശ്വസനപഥം

ആസ്ത്മക്ക് 2 ഘടകങ്ങൾ ഉണ്ട്
ശ്വസനപഥങ്ങളുടെ വീങ്ങിത്തുടക്കം | ബ്രോങ്കോസ്പാസം |
|---|---|
![]() ഒരു വ്യക്തിയുടെ ശ്വാസനാളങ്ങളില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്ന എന്തെങ്കിലുമായി അവര്‍ക്ക് സമ്പര്‍ക്കം ഉണ്ടാകുന്ന പക്ഷം, അത് ശ്വാസനാളങ്ങളുടെ ആന്തരിക അരികുകളില്‍ നീര്‍വീക്കം അല്ലെങ്കില്‍ വീക്കം ഉണ്ടാകാന്‍ ഇടയാക്കുന്നു; ഇത് ശ്വസിക്കുമ്പോഴുള്ള വായുപ്രവാഹം കുറയ്ക്കുന്നു. | ![]() ചിലപ്പോള്‍ ഒട്ടുന്ന മ്യൂക്കസ് അല്ലെങ്കില്‍ കഫം കെട്ടിനില്‍ക്കുകയും ഇത് വായുപ്രവാഹം വീണ്ടും കുറയ്ക്കുകയും ചെയ്യുന്നു. പിന്നീട്, ശ്വാസനാളങ്ങള്‍ക്കു ചുറ്റുമുള്ള പേശികള്‍ മുറുകുന്നു; ബ്രോങ്കോസ്‌പാസം എന്നു കൂടി അറിയപ്പെടുന്ന ഇതിന്‍റെ ഫലമായി ശ്വസിക്കാന്‍ വിഷമമുണ്ടാകുന്നു. |









